Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജോസ് കെ മാണിയുടെ പാര്‍ട്ടി കാണില്ലെന്ന് പിജെ ജോസഫ്

തൊടുപുഴ: നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടി ഇല്ലാതാവുമെന്ന് പിജെ ജോസഫ്. ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റ് പോലും എല്‍ഡിഎഫില്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവരുടെ പാര്‍ട്ടി തകരും. പാര്‍ട്ടി തകരുമ്പോള്‍ ഇപ്പോള്‍ ജോസിനൊപ്പമുള്ള നല്ല നേതാക്കളെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്നും പിജെ ജോസഫ് പറയുന്നു.

പിസി തോമസുമായുള്ള ലയനത്തെ വിമര്‍ശിച്ച ജോസ് കെ മാണിക്കും പിജെ ജോസഫ് അതേ നാണയത്തില്‍ മറുപടി നല്‍കുന്നു. ബിജെപിയുമായി കൂട്ടൂകൂടാന്‍ ശ്രമിച്ചത് ജോസ് കെ മാണിയാണെന്നായിരുന്നു പിജെ ജോസഫിന്‍റെ ആരോപണം. ബിജെപിയുമായി തങ്ങളുടെ പാര്‍ട്ടി ഒരിക്കലും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് ലഭിച്ച സീറ്റാണ് ഏറ്റുമാനൂര്‍. ആ സീറ്റിനായി ലതിക സുഭാഷ് അവകാശവാദം ഉന്നയിച്ചത് ശരിയല്ലെന്നും പിജെ ജോസഫ് പറഞ്ഞു. ഏറ്റുമാനൂരിന് പകരം മൂവാറ്റുപുഴയെന്ന ചർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

 pjjospeh

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

നിലവിലെ ലയനത്തിന് മുന്‍കൈ എടുത്തത് പിസി തോമസാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറയുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ കെ എം മാണിയുടെ മകളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് തടസ്സമായിരുന്നത് ജോസ് കെ മാണിയായിരുന്നു. മകളായിരുന്നു മത്സരിച്ചിരുന്നെങ്കില്‍ അന്ന് പാര്‍ട്ടി ചിഹ്നം അനുവദിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എണ്‍പതിലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ എത്തും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഹോട്ട് ലുക്കില്‍ വാണി കപൂര്‍-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+