കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി... പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി..'

Google Oneindia Malayalam News

വയനാട്: മുന്‍ മന്ത്രിയും ഉടുമ്പഞ്ചോല എംഎല്‍എയുമായ എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി മുസ്ലിംലീഗ് നേതാവ് പികെ ബഷീര്‍ എംഎല്‍എ. കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന കമ്മിറ്റിയില്‍ എംഎം മണി പോയാല്‍ എന്താവും എന്നാണ് പേടിയെന്നും പറഞ്ഞു. മുസ്ലിംലീഗിന്റെ ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ ആയിരുന്നു പികെ ബഷീര്‍ എംഎല്‍എയുടെ പ്രസ്താവന.

'കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്‌റുമൊക്ക കറുപ്പല്ലേ' എന്നാണ് പികെ ബഷീറ് മണിയെ അധിക്ഷേപിച്ചത്. കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാള്‍ക്ക് പോലും നടക്കാന്‍ പറ്റിയിട്ടില്ലെന്നും ബഷീര്‍ പറഞ്ഞു.

mm mani

മുഖ്യമന്ത്രിയുടെ ജില്ലാ പര്യാടനത്തെ കളിയാക്കിക്കൊണ്ടായിരുന്നു ഈ പരാമര്‍ശം.ഇപ്പോള്‍ ഓരോ ദിവസവും വെളിപ്പെടുത്തലുകള്‍ വര്‍ദ്ധിക്കുകയാണ് എന്നും ബഷീര്‍ പറഞ്ഞു. അദ്ദേഹം ഓരോ ദിവസം വെളിപ്പെടുത്തുമ്പോഴും കോവിഡിന്റെ എണ്ണം കൂടുകയാണെന്നും വിമര്‍ശിച്ചു. പണ്ട് സരിത വെളിപ്പെടുത്തിയതാണല്ലോ യുഡിഎഫിനും ഉമ്മന്‍ ചാണ്ടിക്ക് എതിരായി പോയതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയില്‍ കറുപ്പിന് മാസ്‌കിന് വിലക്ക് ഏര്‍പ്പെടുത്തി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പങ്കെടുത്ത് മറ്റ് പരിപാടികളിലും കറുപ്പിന് വിലക്കേര്‍പ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു.

'ദ്രൗപതി മുര്‍മു റെയ്‌സിനകുന്ന് കയറുമ്പോള്‍ പൂരിപ്പിക്കാന്‍ ഒരു ചരിത്രം ഭീതി പരത്തി പിന്നിലുണ്ട്..''ദ്രൗപതി മുര്‍മു റെയ്‌സിനകുന്ന് കയറുമ്പോള്‍ പൂരിപ്പിക്കാന്‍ ഒരു ചരിത്രം ഭീതി പരത്തി പിന്നിലുണ്ട്..'

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയും മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന രംഗത്തെത്തിയിരുന്നു. രഹസ്യ മൊഴി പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നൊരാള്‍ തന്നെ വന്നുകണ്ടിരുന്നെന്നായിരുന്നു ആരോപണം.

സൂര്യനാല്‍ ചുംബിക്കപ്പെട്ട പ്രഭാതം; ചുവന്ന പൊട്ടില്‍ സുന്ദരിയായി അനുശ്രീ..സൂര്യനാല്‍ ചുംബിക്കപ്പെട്ട പ്രഭാതം; ചുവന്ന പൊട്ടില്‍ സുന്ദരിയായി അനുശ്രീ..

ഇതിന് പിന്നാലെ സ്വപ്‌നയുടെ ആരോപണം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ അറിയില്ലെന്നും സ്വപ്‌ന തന്റെ സുഹൃത്താണെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇതിന് പിന്നാലെ സ്വപ്‌ന ഇവര്‍ തമ്മിലുള്ള സംഭാഷണം പുറത്തുവിട്ടിരുന്നു. സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ രണ്ടാമതും രംഗത്തുവന്നതിനു പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
PK Basheer MLA insulted MM Mani in the name of black colour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X