കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ തട്ടുന്നു; ഞങ്ങള്‍ക്ക് ഒരേ ലക്ഷ്യമെന്ന് മോദി പറഞ്ഞത് ഇദ്ദേഹത്തെ കുറിച്ച്- പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: അലോപതി ചികില്‍സാ രീതിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ബാബ രാംദേവിനെതിരെ പ്രതിഷേധം ശക്തമാണ്. അലോപതി വിഡ്ഡിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും ആ ചികില്‍സിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും രാംദേവ് പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. രാംദേവിനെതിരെ നടപടി വേണമെന്ന് ഡോക്ടര്‍മാരുട സംഘടനയായ ഐഎംഎ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ രാംദേവിനോട് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. നിങ്ങളുടെ അച്ഛന്‍മാര്‍ക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു രാംദേവിന്റെ പ്രതികരണം. ഇത്തരത്തിലുള്ള ആളുകളെ അല്ലേ രാജ്യദ്രോഹികള്‍ എന്ന് വിളിക്കേണ്ടത് എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

p

അലോപ്പതി മരുന്നുകള്‍ മരണത്തിന് ഇടയാക്കുമെന്ന് പറഞ്ഞ വ്യക്തിയാണ് ബാബാ രാംദേവ്. കൊറോണയെ പ്രതിരോധിക്കാനായി ഇദ്ദേഹം 'കൊറോണില്‍ കിറ്റും' വിപണിയില്‍ ഇറക്കി കോടികള്‍ തട്ടുന്നുണ്ട്. ഹരിയാന ബി.ജെ.പി സര്‍ക്കാര്‍ കോവിഡ് രോഗികള്‍ക്ക് ഈ കിറ്റാണ് വിതരണം ചെയ്യുന്നത്. ഇദ്ദേഹത്തെ കുറിച്ചാണ് ഞങ്ങള്‍ക്ക് ഒരേ ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പ്രസ്താവനയിറക്കിയത്.

p

പാലത്തായി കേസില്‍ ട്വിസ്റ്റ്: പീഡനം നടന്നതിന് തെളിവ്, ടൈലില്‍ രക്തക്കറ... പത്മരാജന്‍ കുടുങ്ങിയേക്കുംപാലത്തായി കേസില്‍ ട്വിസ്റ്റ്: പീഡനം നടന്നതിന് തെളിവ്, ടൈലില്‍ രക്തക്കറ... പത്മരാജന്‍ കുടുങ്ങിയേക്കും

Recommended Video

cmsvideo
Baba Ramdev dares authorities amid row over allopathy remarks

രാജ്യം മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ തട്ടിപ്പിനിറങ്ങുന്ന ഇമ്മാതിരി ആള്‍ക്കാരെ അല്ലേ രാജ്യദ്രോഹികള്‍ എന്നു വിളിക്കേണ്ടത്? ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് 'ഹായ്' മെസേജ് അയച്ചവരെ പോലും അറസ്റ്റ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇത്തരക്കാരെ അല്ലേ ജയിലിലടക്കേണ്ടത്? രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ പിന്തുണ കൊണ്ടല്ലേ നിങ്ങളുടെ പിതാവിന് പോലും എന്നെ തൊടാനാവില്ലെന്ന് ഇയാള്‍ വീമ്പു പറയുന്നത്? വിമര്‍ശിക്കുന്നവരെ 'ജിഹാദികള്‍' എന്ന് മുദ്ര കുത്തുന്നവര്‍ക്ക് ഉത്തരമുണ്ടോ?

English summary
PK Firos criticized Baba Ramdev for his controversial comments against Doctors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X