ഇന്ത്യൻ സൈന്യം സംഘപരിവാറിന്റെ തറവാട് വകയോ? സൈന്യം ഓരോ ഭാരതീയന്റെയും സ്വത്ത്!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജ്യത്തിന്റെ ഏത് സംവിധാനത്തെയും വിമർശിക്കാനുള്ള അധികാരം ജനങ്ങൾക്കുണ്ടെന്നും അത് ഭരണ ഘടന നൽകുന്നതാണെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. സിപിഐഎം നേതാക്കള്‍ സൈന്യത്തെ വിമര്‍ശിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകളാണ് കയ്യേറ്റത്തിനു കാരണമെന്നാണ് കുമ്മനത്തിന്റെ കണ്ടെത്തല്‍. സൈന്യത്തെ വിമര്‍ശിച്ചാല്‍ അക്രമിക്കപ്പെടും എന്നതാണ് സൂചന.

സൈന്യത്തെ വിമര്‍ശിക്കരുതെന്ന് പറയാന്‍ സംഘ് പരിവാറിന്റെ തറവാട്ട് വകയുള്ളതാണോ ഇന്ത്യന്‍ സൈന്യംമെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ സൈന്യം ഓരോ ഭാരതീയന്റെയും സ്വത്താണ് അത് ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിമര്‍ശിക്കുകയും നേര്‍വഴിക്ക് കൊണ്ടുവരികയും ചെയ്യാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ഫിറോസ് പറയുന്നു.

PK Firos

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെയുളള ആക്രമണത്തെ അപലപിച്ച് കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവന യഥാര്‍ത്ഥത്തില്‍ അക്രമത്ത ന്യായീകരിക്കുന്നതാണെന്നും ഫിറോസ് കുറ്റപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത വിഴുപ്പുമായി നടക്കുന്നവര്‍ ഇപ്പോള്‍ ഓരോന്നും സ്വന്തമാക്കാനുള്ള വെപ്രാളത്തിലാണ്. അത് കൊണ്ടാണവര്‍ ദേശീയതയെ കുറിച്ച് വാചാലമാവുന്നത്. അത് കൊണ്ട് മാത്രമാണവര്‍ സൈന്യത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നും ഫിറോസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

English summary
PK Firos' facebook statement against BJP
Please Wait while comments are loading...