കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്‍റെ നേതൃത്വം പിടിക്കാന്‍; എന്‍സിപി മുന്നണി വിടില്ല: എസ്ആര്‍പി

Google Oneindia Malayalam News

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഇടതുമുന്നണി തുടര്‍ ഭരണം നേടുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രന്‍ പിള്ള. തദ്ദേശ തിരഞ്ഞെടുപ്പില്‍ പലഘടകങ്ങളും ഇടതുമുന്നണിക്ക് അനുകൂലമായി. അതില്‍ പ്രധാനപ്പെട്ടത് മൂന്ന് കാര്യങ്ങളാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിനിതിരായി ബദല്‍ നയങ്ങള്‍ ഉയര്‍ത്തുന്ന ഇടതുമുന്നണിയെ ജനം അംഗീകരിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ വികസ ജനക്ഷേമ പരിപാടികളെ ജനം പിന്തുണയ്ക്കുന്നു. സര്‍ക്കാറിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മനപ്പൂര്‍വം നീങ്ങുന്നു എന്നുള്ളതാണ് ആ പ്രധാനപ്പെട്ട 3 കാര്യങ്ങളെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ് രാമചന്ദ്രന്‍ പിള്ള.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

ബിജെപി നേതാവ് സംസാരിക്കുന്നതിന് അവരുടെ പത്രം എഴുതുന്നതിനും അനുസരിച്ച് സംസ്ഥാന സംര്‍ക്കാറിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നു എന്നതിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഏതു തിരഞ്ഞെടുപ്പും രാഷ്ട്രീയമായ വിധിയെഴുത്താണ്. അതിനൊപ്പം തന്നെ പ്രാദേശിക വിഷയങ്ങളും ജനം പരിഗണിക്കുന്നു. ഇത് രണ്ടും ചേര്‍ന്നുള്ള ജനവിധിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത്.

അഞ്ച് കൊല്ലം വീതം

അഞ്ച് കൊല്ലം വീതം

തദ്ദേശ തിര‍ഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം ഉണ്ടാവാമെങ്കിലും തുടര്‍ ഭരണം ഉണ്ടാവില്ല എന്നൊരു പാറ്റേണ്‍ കേരളത്തിനുണ്ട്. ആ പാറ്റേണ്‍ മാറാന്‍ പോവുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. അഞ്ച് കൊല്ലം വീതം മുന്നണികള്‍ മാറി മാറി ഭരിക്കുക എന്നൊരു രാഷ്ട്രീയ താളം കേരളത്തിനുണ്ട്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാള്‍ ആ രാഷ്ട്രീയ താളം മാറാന്‍ പോവുന്നു. ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്‍റേത്

മുസ്ലിം ലീഗിന്‍റേത്

യുഡിഎഫിന്‍റെ നേത‍ൃത്വത്തിലേക്ക് എത്താനുള്ള ശ്രമമാണ് മുസ്ലിം ലീഗിന്‍റേത് എന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്. പാര്‍ലമെന്‍റ് അംഗമായ പികെ കുഞ്ഞാലിക്കുട്ടി എന്തിനാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നത്. ന്യൂനപക്ഷ അവകാശം സംരിക്ഷിക്കാനുള്ള പോരാട്ടം അദ്ദേഹം ദില്ലിയില്‍ നടത്തേണ്ടെ സമയം യഥാര്‍ത്ഥത്തില്‍ ഇതല്ലേയെന്നും എസ് രാമചന്ദ്രന്‍ പിള്ള പറയുന്നു.

നേതൃത്വം പിടിക്കാന്‍

നേതൃത്വം പിടിക്കാന്‍

മുസ്ലിം ലീഗിലെ സമര്‍ഥനായ നേതാവാണ് അദ്ദേഹം. യുഡിഎഫിന്‍റെ നേതൃത്വം പിടിക്കാന്‍ വേണ്ടിയല്ലേ അങ്ങനെ ഒരാള്‍ ഇങ്ങോട്ട് വരുന്നത്. അകലെ നിന്ന് നോക്കുന്ന ഞങ്ങള്‍ക്ക് അത് തോന്നും. അത് പറയും. യുഡിഎഫിന്‍റെ വോട്ട് മാത്രമാണ് ചോര്‍ന്നത് എന്ന് ഞങ്ങല്‍ വിലയിരുത്തുന്നില്ല. ഒരു കാരണവശാലും എല്‍ഡിഎഫ് വോട്ടുകള്‍ നഷ്ടപ്പെടരുത് എന്നാണ് കരുതുന്നത്.

 പ്രതീക്ഷിച്ചത് പോലെ

പ്രതീക്ഷിച്ചത് പോലെ

ഞങ്ങളുടെ പ്രധാനപ്പെട്ട പല കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചത് പോലെ മുന്നോട്ട് വരാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ബിജെപിയെ എത്രത്തോളം ചെറുക്കാന്‍ കഴിയുമോ അത്രത്തോളം ചെറുക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൊണ്ട് സര്‍ക്കാറിനെ വരിഞ്ഞു മുറുക്കാന്‍ അവര്‍ നോക്കിയാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലേതു പോലെ ജനങ്ങളെ അണിനിരത്തി നേരിടും.

രാഷ്ട്രീയ പ്രചാരവേലയ്ക്കായി

രാഷ്ട്രീയ പ്രചാരവേലയ്ക്കായി

ഗൗരവമുള്ള ഒരു പ്രൊഫഷണല്‍ അന്വേഷണ ഏജന്‍സിയുടെ രീതിയല്ല അവര്‍ പിന്തുടരുന്നത്. പകരം രാഷ്ട്രീയ പ്രചാരവേലയ്ക്കുള്ള ആയുധങ്ങളായി പൂർണമായും മാറി. കേരളത്തിലെ മാത്രം പ്രശ്നമല്ല ഇത്. ഇഡി എന്ന് പറയുന്നത് റവന്യൂ വകുപ്പിന്‍റെ ഒരു ഉപവിഭാഗം മാത്രമാണ്. അതിന് ഒരു സ്വതന്ത്ര സ്വഭാവുവും ഇല്ല. അവരേക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധം വന്ന് കഴിഞ്ഞു. ഇത് എങ്ങനെ അനുകൂലമാക്കി മാറ്റാന്‍ കഴിയും എന്നാണ് ഞങ്ങള്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പകാരായ ജനപ്രതിനിധികള്‍ക്ക്

ചെറുപ്പകാരായ ജനപ്രതിനിധികള്‍ക്ക്

നിയമസഭാ തിരഞ്ഞെടുപ്പിലും ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും നല്ല പ്രാതിനിധ്യമുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ അനുഭവം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ചെറുപ്പക്കാരുടെ പങ്കാളിത്തം പൊതുവില്‍ സഹായകരമായിട്ടുണ്ട്. നാട്ടില്‍ ഓടി നടന്ന പ്രവര്‍ത്തിക്കാന്‍ ചെറുപ്പകാരായ ജനപ്രതിനിധികള്‍ക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുപ്പക്കാരോടൊപ്പം തന്നെ പരിചയ സമ്പന്നരും ചേരുന്ന ഒരു കൂട്ടായ്മയായിരിക്കും രംഗത്തുണ്ടാവുക.

മേയര്‍ ആര്യാ രാജേന്ദ്രന്‍

മേയര്‍ ആര്യാ രാജേന്ദ്രന്‍


തിരുവനന്തപുരം മേയറായി ആര്യാ രാജേന്ദ്രനെ തിരഞ്ഞെടുത്തപ്പോള്‍ പക്വത കുറവ് എന്ന വിമര്‍ശനം ഒരു ഭാഗത്ത് നിന്നും ഉണ്ടായല്ലോ എന്ന് ചോദിച്ചപ്പോള്‍ സംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അവര്‍ക്ക് ഈ ജോലി ചെയ്യാന്‍ കഴിയുമെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട് എന്നായിരുന്നു എസ് ആര്‍ പിയുടെ മറുപടി. ആ വിലയിരുത്തല്‍ ശരിവെക്കുന്ന തരത്തിലാണ് അവരുടെ ഇന്നുവരേയുള്ള പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസും എല്‍ജെഡിയും

കേരള കോണ്‍ഗ്രസും എല്‍ജെഡിയും

ഏത് തിരഞ്ഞെടുപ്പിലും സീറ്റ് വിഭജനം എന്നുള്ളത് എളുപ്പമുള്ള കാര്യമാവില്ല. പുതുതായി വന്ന കേരള കോണ്‍ഗ്രസും എല്‍ജെഡിയും ഉള്‍പ്പടേയുള്ള എല്ലാ കക്ഷികളെയും കൂട്ടി യോജിപ്പിക്കാൻ വേണ്ട വിട്ടുവീഴ്ച എല്ലാവരും ചെയ്യും. കക്ഷികള്‍ ഇങ്ങോട്ട് വന്നത് മൂലം യുഡിഎഫ് തകരുകയും എല്‍ഡിഎഫ് ശക്തിപ്രാപിക്കുകയും ചെയ്യുന്നു എന്ന സന്ദേശം പകരാനായെന്നും അദ്ദേഹം പറഞ്ഞു.

പാല എന്‍സിപിക്ക്

പാല എന്‍സിപിക്ക്

സിറ്റിങ് സീറ്റായ പാല എന്‍സിപിക്ക് വിട്ടു നല്‍കില്ല എന്നത് സംബന്ധിച്ച് ഒരു തിരുമാനവും എടുത്തിട്ടില്ല. അത് സംബന്ധിച്ച ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല. വലിയ തര്‍ക്കം ആകാതെ ഇതില്‍ പരിഹാരം കാണാന്‍ കഴിയും എന്നാണ് വിചാരിക്കുന്നത്. ഇപ്പോഴത്തെ അവകാശവാദങ്ങളെല്ലാം സ്വാഭാവികമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അടുക്കുമ്പോൾ സ്ഥിതിഗതികൾ വച്ചുള്ള യാഥാർഥ്യബോധത്തിലേക്ക് എല്ലാവരും വരും.

പല ഫോര്‍മുലകളും ഒത്തു തീര്‍പ്പുകളും

പല ഫോര്‍മുലകളും ഒത്തു തീര്‍പ്പുകളും

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പല ഫോര്‍മുലകളും ഒത്തു തീര്‍പ്പുകളും ഉണ്ട്. എന്‍സിപി യുഡിഎഫിലേക്ക് പോവും എന്ന ഒരു ആശങ്കയുമില്ല. മുങ്ങുന്ന യുഡിഎഫ് മുന്നണിയിലേക്ക് അവർ എങ്ങനെയാണ് പോകുന്നത്. ചില പ്രസ്താവനകള്‍ വരുന്നുണ്ട് എന്നല്ലേയുള്ളു. സമയം വരുമ്പോള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാവുന്നതേയുള്ളു. അവരുമായി വിശ്വാസ്യതയോടെ മുന്നോട്ടുപോകാനാണ് ഞങ്ങൾ നോക്കുന്നതെന്നും എസ് ആര്‍ പി പറഞ്ഞു.

English summary
pk Kunhalikutty comming to take over the leadership of UDF; SRP says NCP will not leave LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X