മുസ്ലീം ലീഗില്‍ മൂന്ന് 'പികെ' മാരും പ്രശ്‌നത്തില്‍... സമാനതകളില്ലാത്ത പ്രതിസന്ധി; ലീഗിൽ വരുമോ നേതൃമാറ്റം?
മലപ്പുറം: മുസ്ലീം ലീഗ് ഇതിന് മുമ്പും പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ തന്നെ തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധികളില്‍ നിന്ന് ലീഗിന് പഴയതുപോലെ തിരിച്ചുവരാന്‍ ആകുമോ എന്നാണ് പരിശോധിക്കേണ്ടത്. തുടര്‍ച്ചയായി പത്ത് വര്‍ഷം, സംസ്ഥാനത്ത് അധികാരമില്ലാതിരിക്കുക എന്നതും മുസ്ലീം ലീഗിന് വലിയ തിരിച്ചടിയാണ്.
അതിനിടെയാണ് പാര്‍ട്ടിയുടെ മൂന്ന് വിഭാഗങ്ങളിലേയും നേതാക്കള്‍ക്കെതിരെ മൂന്ന് വ്യത്യസ്ത ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മുസ്ലീം ലീഗ് ദശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

മുസ്‌ലീം ലീഗിനെ പ്രതിസന്ധിയില്‍ ആക്കിയിട്ടുള്ള മൂന്ന് നേതാക്കളുടേയും ഇനീഷ്യല്‍ 'പികെ' എന്നതാണ്. പാര്‍ട്ടിയുടേയും യുവജന വിഭാഗത്തിന്റേയും വിദ്യാര്‍ത്ഥി സംഘടനയുടേയും ഏറ്റവും തലപ്പൊക്കമുളള നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിയ്ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത് എന്നും മുസ്ലീം ലീഗ് അണികളെ ചിന്തിപ്പിക്കുന്നുണ്ട്.

പികെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നായിരുന്നു തുടക്കം. കുഞ്ഞാലിക്കുട്ടിയുടേയും മകന്റേയും സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നത് കെടി ജലീലും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുസ്ലീം ലീഗും യൂത്ത് ലീഗും പിറകെ നടന്ന് വേട്ടയാടിയ ആളായിരുന്നു മുന്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ കെടി ജലീല്‍. ഇനിയുള്ള അഞ്ച് വര്‍ഷം താന്‍ മുസ്ലീം ലീഗിന് പിറകെയുണ്ടാകും എന്നാണ് ജലീലിന്റെ വെല്ലുവിളി.

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കെടി ജലീല്‍ ഉന്നയിച്ച ആരോപണം വലിയ ഗൗരവമുള്ളതാണ്. മകന്റെ സാമ്പത്തിക ഇടപാടിനപ്പുറം മുന്നൂറ് കോടിയുടെ കള്ളപ്പ നിക്ഷേപം എന്നാണ് ജലീലിന്റെ ആരോപണം. മലപ്പുറം ജില്ലയിലെ എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പല പേരുകളിലും അക്കൗണ്ടുകളിലും ആയാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് 300 കോടി രൂപയുടെ നിക്ഷേപമുള്ളത് എന്നാണ് ജലീല്‍ പറയുന്നത്. എന്തായാലും ഈ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിന്റെ ഒരു കണികയെങ്കിലും ഉണ്ടെങ്കില്‍ പികെ കുഞ്ഞാലിക്കുട്ടിയെ കേന്ദ്ര ഏജന്‍സികള്‍ ബുദ്ധിമുട്ടിക്കും എന്ന് ഉറപ്പാണ്.

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള കള്ളപ്പണ, അഴിമതി ആരോപണത്തേക്കാള്‍ മുസ്ലീം ലീഗിനെ ഇളക്കിമറിച്ചത് ഹൈദരലി തങ്ങളുമായി ബന്ധപ്പെട്ട വിവാദമായിരുന്നു. ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തതിന്റെ ഉത്തരവാദിത്തവും കുഞ്ഞാലിക്കുട്ടിയ്ക്കാണെന്ന് ജലീല്‍ ആരോപിച്ചിരുന്നു. ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ ഈ ആരോപണം ആവര്‍ത്തിച്ചതോടെ മുസ്ലീം ലീഗ് വലിയ പ്രതിസന്ധിയില്‍ പെട്ടുപോയി. താത്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഏത് നിമിഷവും അത് വീണ്ടും കുത്തിപ്പൊക്കപ്പെട്ടേക്കും.

മുസ്ലീം യൂത്ത് ലീഗിന്റെ സമുന്നതനായ നേതാവാണ് പികെ ഫിറോസ്. ഒന്നാം പിണറായി സര്‍ക്കാരിനെതിരെ ഒരുപാട് അഴിമതി ആരോപണങ്ങള്‍ കൊണ്ടുവന്നതിന് പിന്നില്‍ പികെ ഫിറോസ് ആയിരുന്നു. കെടി ജലീലിനെതിരേയും ബിനീഷ് കോടിയേരിയ്‌ക്കെതിരേയും പികെ ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിന് വലിയ കീറാമുട്ടിയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയാണെങ്കില്‍ ഇപ്പോഴും ജയിലിലും ആണ്. അതേ ഇഡി തന്നെ ഇപ്പോള്‍ പികെ ഫിറോസിനെതിരേയും കേസ് എടുത്തിരിക്കുകയാണ്.

കത്വാ, ഉന്നാവ് ബലാത്സംഗ കൊലപാതക കേസുകള്‍ രാജ്യത്തെ മുസ്ലീം സമൂഹത്തിന് വലിയ ആഘാതം സൃഷ്ടിച്ചവയാണ്. ഇതിലെ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണം അതുകൊണ്ട് തന്നെ വലിയ വിജയവും ആയിരുന്നു. യൂത്ത് ലീഗ് നടത്തിയ ഈ ഫണ്ട് സമാഹരണത്തെ കുറിച്ചാണ് ഗുതര ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും മുന്‍ ദേശീയ പ്രസിഡന്റ് സികെ സുബൈറും ഈ ഫണ്ടില്‍ തിരിമറി നടത്തി എന്നാണ് ആക്ഷേപം. യൂത്ത് ലീഗിന്റെ മുന്‍നേതാവിന്റെ പരാതിയില്‍ ആദ്യം പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോള്‍ എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പികെ ഫിറോസിനെതിരെ കേസ് എടുത്തിരിക്കുകയാണ്.

കത്വാ, ഉന്നാവ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി യൂത്ത് ലീഗിന്റെ പണപ്പിരിവും ഏറെ ശ്രദ്ധ നേടിയിരുന്നു. പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷവും മറ്റുമായിരുന്നു പണപ്പിരിവ്. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ഒരു കോടിയില്‍ പരം രുപയായിരുന്നു പിരിച്ചെടുത്തത്. ഇതില്‍ കുറേയേറെ പണം നേതാക്കള്‍ തട്ടിയെടുക്കുകയും വകമാറ്റി ചെലവഴിയ്ക്കുകയും ചെയ്തു എന്നാണ് പരാതി. അതുകൊണ്ട് ഈ കേസ്, മുസ്ലീം ലീഗിന്റെ അടിത്തട്ടില്‍ തന്നെ വൈകാരിക പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഒന്നാണ്.

മുസ്ലീം ലീഗിന്റേയും യൂത്ത് ലീഗിന്റേയും പ്രമുഖ നേതാക്കള്‍ പ്രതിസന്ധിയില്‍ ആയതിന്റെ പിറകെയാണ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന നേതാക്കളും ആരോപണങ്ങളുടെ മുള്‍മുനയില്‍ ആയത്. എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിത'യുടെ നേതാക്കള്‍ ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വെറും പരാതിയല്ല- ലൈംഗികാധിക്ഷേപത്തിന് സംസ്ഥാന വനിത കമ്മീഷനാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയില്‍ പോലീസ് അന്വേഷണവും തുടങ്ങിയിരിക്കുകയാണ്. പരാതിക്കാര്‍ ഉറച്ചുനിന്നാല്‍ പികെ നവാസിന്റെ കാര്യത്തില്‍ പോലീസ് കര്‍ശന നിലപാട് സ്വീകരിക്കും.
Recommended Video

മുസ്ലീം ലീഗ് നേതൃത്വത്തിന് സംഭവിച്ച വീഴ്ചയാണ് ഇപ്പോള്‍ ഹരിത നേതാക്കളുടെ പരാതി വനിത കമ്മീഷന്‍ വരെ എത്താനുള്ള കാരണം. ഉള്ള പ്രതിസന്ധികള്‍ക്കൊപ്പം ഇങ്ങനെയൊന്നുകൂടി സമചിത്തതയോചടെ നേരിടാന്‍ മുസ്ലീം ലീഗിന് കഴിയുമോ എന്ന് കൂടി ഇനി കാത്തിരുന്ന് കാണേണ്ടി വരും. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം നടത്തിയ പ്രതികരണം ഇത്തരത്തില്‍ ഒരു പ്രതീക്ഷയും നല്‍കുന്നതല്ല. മുസ്ലീം ലീഗിന് മുന്നില്‍ ഹരിത നേതാക്കള്‍ ഉന്നയിച്ച പരാതി വേണ്ടവിധം പരിഗണിക്കാതെ പോയതോടെയാണ് വിഷയം പൊതുസമൂഹത്തിന് മുന്നിലെത്തിയത്. ഇപ്പോഴും പികെ നവാസിനെതിരെ നടപടിയെടുക്കാമെന്ന ഉറപ്പ് നല്‍കാന്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമം നടക്കുന്നുണ്ടെങ്കിലും വിവാദം സൃഷ്ടിച്ച നാണക്കേടില്‍ നിന്ന് മുസ്ലീം ലീഗിന് പെട്ടെന്ന് കരകയറാന്‍ ആവില്ല. നവാസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുമെന്നാണ് ഹരിത നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications