കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഞ്ഞടിച്ച് കെഎം ഷാജിയും ഹംസയും, രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി; ലീഗ് യോഗത്തില്‍ നാടകീയരംഗങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ലീഗ് യോഗത്തില്‍ മുതിര്‍ന്ന നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുണ്ട്.

താങ്കള്‍ എല്‍ ഡി എഫിലാണോ യു ഡി എഫിലാണോ എന്ന കാര്യത്തില്‍ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസ, പി കെ കുഞ്ഞാലിക്കുട്ടിയോടായി പറഞ്ഞു. കെ എസ് ഹംസയുടെ ഈ പരാമര്‍ശമാണ് തര്‍ക്ക വിഷയമായത്.

pk kunhalikutty

കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെ താന്‍ രാജി എഴുതി നല്‍കാം എന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക ഫണ്ടില്‍ സുതാര്യത വേണം എന്നും സമുദായത്തിന്റെ പണം ധൂര്‍ത്തടിക്കരുത് എന്നും പി കെ ബഷീര്‍ എം എല്‍ എയും ആവശ്യപ്പെട്ടു.

'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍

നേരത്തെ എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ് ആരോപണങ്ങള്‍ക്ക് പിന്നാലെ കുഞ്ഞാലിക്കുട്ടി കെ ടി ജലീലുമായി കൂടിക്കാഴ്ച നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. കെ എം ഷാജി ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ കെ ടി ജലീലിന്റെ മക്കളുടെ നിക്കാഹ് ചടങ്ങിനും പി കെ കുഞ്ഞാലിക്കുട്ടി എത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ അണികള്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായി. എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മില്‍ ഒത്തുതീര്‍പ്പ് നടന്നെന്ന് മുന്‍ എം എസ് എഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

പിന്നീട് ലോകകേരളസഭ പരിപാടിയില്‍ പങ്കെടുത്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കെ എം ഷാജിയാണ് പ്രധാനമായും പരോക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലീഗ് യോഗത്തില്‍ ഇന്ന് നടന്ന വിമര്‍ശനവും രാജി ഭീഷണിയും എന്നാണ് വിലയിരുത്തല്‍.

മമതയെ വെല്ലുവിളിച്ചതിനുള്ള പ്രതിഫലമോ? എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖര്‍ ആരാണ്?മമതയെ വെല്ലുവിളിച്ചതിനുള്ള പ്രതിഫലമോ? എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖര്‍ ആരാണ്?

2019 ല്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് എം പിയായതും എന്നാല്‍ യു പി എ പരാജയപ്പെട്ടതോടെ കഴിഞ്ഞ വര്‍ഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്നതും എല്ലാം പി കെ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടിക്കുള്ളില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.

English summary
PK Kunhalikutty says will resign following criticism from Muslim League meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X