കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരങ്ങള്‍; കുഞ്ഞാലിക്കുട്ടി തകര്‍ത്തു, ബംഗാളില്‍ ഉപ്പുവച്ച കലം!!

പശ്ചിമ ബംഗാളില്‍ സിപിഎം തകര്‍ന്നടിഞ്ഞതിന് കാരണവും അവരുടെ പിടിവാശി മൂലമാണെന്നും എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ അവര്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരങ്ങള്‍ അക്കമിട്ട് നിരത്തി മുസ്ലിം ലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പോലും സിപിഎമ്മിനെ ഇത്തരത്തില്‍ കുഞ്ഞാലിക്കുട്ടി ആഞ്ഞടിച്ചിട്ടില്ല.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് നല്‍കിയ വോട്ട് വാഗ്ദാനം നിരസിച്ചതാണ് ഒടുവില്‍ പാര്‍ട്ടിക്ക് പറ്റിയ മണ്ടത്തരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളില്‍ സിപിഎം തകര്‍ന്നടിഞ്ഞു

പശ്ചിമ ബംഗാളില്‍ സിപിഎം തകര്‍ന്നടിഞ്ഞതിന് കാരണവും അവരുടെ പിടിവാശി മൂലമാണെന്നും എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ അവര്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സഹായിക്കാന്‍ വന്നാല്‍ വേണ്ടെന്ന് പറയരുത്

അവനവനെ കൊണ്ട് കഴിയാത്ത കാര്യങ്ങളില്‍ ആവതുള്ളവന്‍ സഹായിക്കാന്‍ വന്നാല്‍ അതു വേണ്ടെന്ന് പറയരുത്. ബിജെപിയെ പ്രതിരോധിക്കാന്‍ മതേതര ശക്തികളുടെ യോജിപ്പ് അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഎം ഉപ്പുവച്ച കലം

എന്നാല്‍ മതേതര കക്ഷികളുടെ യോജിപ്പ് വേണമെന്ന് കുറേകാലമായി പറയുന്ന സിപിഎം എല്ലായിടത്തും തകരുന്ന കാഴ്ചയാണിപ്പോള്‍. ബംഗാളില്‍ സിപിഎം ഉപ്പുവച്ച കലം പോലെയായി. അവിടെ ഇടതുപക്ഷം തകര്‍ന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തൊഴുത്തില്‍ കെട്ടേണ്ട കാര്യമില്ല

ആന മെലിഞ്ഞെന്ന് കരുതി തൊഴുത്തില്‍ കെട്ടേണ്ട കാര്യമില്ല. കോണ്‍ഗ്രസ് ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ്. ഇന്ത്യന്‍ രാഷ്ട്രീയം പെട്ടെന്നാണ് മാറുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ദില്ലിയെ ആം ആദ്മി പാര്‍ട്ടിയുടെ അവസ്ഥ കണ്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.

സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല

എല്‍ഡിഎഫിലാണ് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം. വേലിപ്പുറത്തിരിക്കുന്നത് പോലെയാണ് സ്വന്തമായി ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കളിയാക്കി.

 മോദി ഒരു സ്ഥിരം പ്രതിഭാസമല്ല

നരേന്ദ്ര മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള ബിജെപി രാഷ്ട്രീയം വിജയിക്കില്ല. മോദി ഒരു സ്ഥിരം പ്രതിഭാസമല്ല. ദില്ലിയില്‍ മോദിയെ ആണിയടിച്ചു ഇരുത്തിയതാണ് എന്ന് കരുതരുത്. ബിജെപി നേരത്തെ ഭരിച്ച സംസ്ഥാനങ്ങളില്‍ അവര്‍ പിന്നാക്കം പോയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തുടക്കം പിഴച്ചാല്‍ ഒടുക്കവും പിഴക്കും

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഭരിക്കാന്‍ സമയമില്ല. സിപിഎമ്മിന്റെയും സിപിഐയുടെയും വഴക്കുതീര്‍ന്നിട്ടു ഭരിക്കാന്‍ നേരം കിട്ടില്ല. തുടക്കത്തിലേ ഇടതുസര്‍ക്കാരിന് പിഴച്ചു. തുടക്കം പിഴച്ചാല്‍ ഒടുക്കവും പിഴക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രൂക്ഷമായ പരിഹാസം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോലും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി സിപിഎമ്മിനെ ഇത്ര രൂക്ഷമായി പരിഹസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സംസാരം തുടരുന്നതിനിടെ സദസ് തലക്കുലുക്കി ചിരിക്കുകയായിരുന്നു. മികച്ച പിന്തുണ നല്‍കിയാണ് കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തുകാര്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

വിജയരഹസ്യം

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന്റെ നീക്കത്തിലുള്ള ആശങ്കയും ചെറുപാര്‍ട്ടികള്‍ മല്‍സരിക്കാതിരുന്നതും യുഡിഎഫിലെ ഐക്യവുമാണ് കുഞ്ഞാലിക്കുട്ടിക്ക് മികച്ച വിജയം മലപ്പുറത്ത് നേടിക്കൊടുത്തത്. യുഡിഎഫ് വിട്ട കെഎം മാണിപോലും അദ്ദേഹത്തിന്റെ പ്രചാരണത്തിന് എത്തിയിരുന്നു.

കുഞ്ഞാലിക്കുട്ടിക്ക് വോട്ട് കൂടി

കഴിഞ്ഞലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് കൂടിയിട്ടുണ്ട്. മൊത്തംപോള്‍ ചെയ്ത വോട്ടില്‍ 5.15 ലക്ഷം വോട്ട് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. അതായത് മുക്കാല്‍ ലക്ഷത്തോളം വോട്ട് അധികം. പികെ സൈനബയേക്കാളും മികച്ച സ്ഥാനാര്‍ഥി എംബി ഫൈസലിനെയാണ് ഇത്തവണ ഇടതുപക്ഷം നിര്‍ത്തിയത്. എന്നിട്ടും മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടി ദില്ലിയിലേക്ക് പുറപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലും തികഞ്ഞ ആത്മവിശ്വാസം പ്രകടമായിരുന്നു. ദേശീയരാഷ്ട്രീയത്തിലേക്ക് പോയാലും സംസ്ഥാനത്തിന്റെ കാര്യത്തില്‍ തന്റെ ശ്രദ്ധയുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

English summary
PK Kunjalikutty attacked CPM in Malappuram speech, reffering CPM's political blunders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X