കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരിച്ച സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേരും വോട്ടർ പട്ടികയിൽ

അന്തരിച്ച സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേരും വോട്ടർ പട്ടികയിൽ

Google Oneindia Malayalam News

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി.കെ കുഞ്ഞനന്തൻ നായരുടെ പേരും വോട്ടർ പട്ടികയിൽ. ഇദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാൾക്ക്, ഫീൽഡ് വെരിഫിക്കേഷനിൽ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു മറുപടി. കൂത്തുപറമ്പ് മണ്ഡലത്തിലെ 75-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്.

PK

പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. 2020 ജൂൺ 11നാണ് പി.കെ കുഞ്ഞനന്തൻ മരിച്ചത്. രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ടി.പി വധക്കേസിൽ പ്രതിയായിരുന്നു കുഞ്ഞനന്തൻ. ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് രോഗബാധിതനാകുന്നത്. പരോളിൽ കഴിയുന്നതിനിടെ രോഗം മൂർച്ഛിച്ച് മരിക്കുകയുമായിരുന്നു.

അതേസമയം ഇരട്ട വോട്ട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫും. നാല് ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും ഹൈക്കോടതിയ്ക്ക് മുന്നിലും പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതേ തുടര്‍ന്നാണ്, ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങി, രമേശ് ചെന്നിത്തല സമാഹരിച്ച നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടുകള്‍ പുറത്ത് വിട്ടത്.

എന്നാല്‍ അതും ചെന്നിത്തലയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ചോദ്യം. രമേശ് ചെന്നിത്തല പുറത്ത് വിട്ട പട്ടികയില്‍ ഇരട്ട സഹോദരങ്ങളുടെ വോട്ടും ഇരട്ടവോട്ടായി കണക്കാക്കിയെന്നാണ് ആക്ഷേപം. ചെന്നിത്തലയ്ക്കെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. പറയുന്ന കള്ളങ്ങൾ ഒരു വസ്തുതയുടെയും പിന്തുണയില്ലാതെ ആവർത്തിക്കാനും അവ കയ്യോടെ പിടിക്കപ്പെടുമ്പോൾ തെറ്റേറ്റുപറയാനുള്ള ആർജവം പോലും കാണിക്കാതെ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവരെയും കുറ്റപ്പെടുത്തി നിർലജ്ജം അടുത്ത ആരോപണങ്ങളിലേക്ക് നീങ്ങാനും അദ്ദേഹം മടി കാണിക്കാറില്ലെന്ന് എളമരം കരീം പറഞ്ഞു.

Recommended Video

cmsvideo
ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

നാലര ലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്തത് സിംഗപ്പൂർ ആസ്ഥാനമായുള്ള വെബ്‌സൈറ്റിലാണ്. ഇരട്ടവോട്ട് വിഷയത്തെ രമേശ് ചെന്നിത്തല രാഷ്ട്രീയവത്കരിക്കുകയാണ്. വ്യക്തിഗത അനുമതിയോടെയല്ല വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമാണത്. സ്പ്രിംഗ്‌ളറിനെക്കുറിച്ച് വാചാലരായവർ തന്നെ ഡാറ്റ ചോർത്തിയത് ഗൗരവമുള്ള പ്രശ്‌നമാണ്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്ന് എം. എ ബേബിയും പറഞ്ഞു.

ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം

English summary
PK Kunjananthan name is also included in voters list for Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X