ഇരയായ നടിയും ആരോപണ വിധേയനായ നടനും അമ്മയ്‌ക്കൊന്നോ ? തുറന്നടിച്ച് പികെ ശ്രീമതി !

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയേക്കാള്‍ പ്രാധാന്യം ആരോപണ വിധേയനായ നടന് നല്‍കുന്ന താരസംഘടനയായ അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അമ്മയുടേത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പികെ ശ്രീമതി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് പികെ ശ്രീമതിയുടെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും ഒരുപോലെയാണ് എന്ന അമ്മയുടെ നിലപാടിനെ ശ്രീമതി വിമര്‍ശിക്കുന്നു. അത് തികച്ചും പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാടാണ്. ഇരുവരേയും തുല്യ നിലയില്‍ കാണുന്നുവെന്ന് അമ്മ പറയുമ്പോള്‍ ആ സംഘടന തങ്ങള്‍ക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെണ്‍കുട്ടികളും ജനങ്ങളും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ലെന്നും ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

sreemathy

സിനിമാ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മ ആയ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ അഭിനന്ദിച്ച പികെ ശ്രീമതി കിട്ടിയ അവസരം പക്ഷേ അവസരത്തിനൊത്ത് അവര്‍ ഉപയോഗിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അമ്മ യോഗത്തില്‍ പങ്കെടുത്ത വനിതാ സംഘടനയുടെ അംഗങ്ങള്‍ ഒന്ന് പൊട്ടിത്തെറിക്കുകയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ സമൂഹമാകെ അവരെ അഭിനന്ദിച്ചേനെ എന്നും പികെ ശ്രീമതി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ജനം ഈ വിഷയത്തെ ഗൌരവത്തോടെ കാണുന്നുണ്ടെന്നും വിഷയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ നിലപാട് സ്വാഗതാർഹമാണെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കുന്നു.

English summary
PK Sreemathy's facebook post against AMMA for their stand in actress abduction case.
Please Wait while comments are loading...