ദീപാ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന് യുവകവി കലേഷ്, തെളിവുകൾ നിരത്തി ആരോപണം
Recommended Video

തിരുവനന്തപുരം: എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചുവെന്ന ആരോപണവുമായി യുവ കവി എസ് കലേഷ് രംഗത്ത്. എഴു വർഷങ്ങൾക്ക് മുൻപ്, 2011ൽ '' അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/ നീ" എന്ന പേരിൽ താനെഴുതിയ കവിത ദീപാ നിശാന്ത് ''അങ്ങനെയിരിക്കെ'' എന്ന പേരിൽ കോളേജ് അധ്യാപകരുടെ സംഘടനയായ എകൈപിസിറ്റിഎ എന്ന സംഘടനയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചുവെന്നാണ് കലേഷ് ആരോപണം ഉന്നയിക്കുന്നത്.
തന്റെ കവിതയിലെ ചില വരികൾ അതേപടിയും മറ്റുചിലതുകൾ മാറ്റം വരുത്തി വികലമാക്കിയുമാണ് ദീപാ നിശാന്തിന്റേതെന്ന് പേരിൽ അച്ചടിച്ചു വന്നിരിക്കുന്നതെന്ന് കലേഷ് പറയുന്നു. കലേഷിന്റെ ആരോപണങ്ങൾക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ദീപാ നിശാന്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയർന്നുകഴിഞ്ഞു.

ഏഴ് വർഷം മുൻപെഴുതിയ കവിത
2011ൽ '' അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/ നീ" എന്ന പേരിൽ തന്റെ കവിത ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പിൽ കവിത പ്രസിദ്ധീകരിച്ച് വരികയും ചെയ്തു. എഴു വർഷങ്ങൾക്ക് ശേഷം ദീപാ നിശാന്തിന്റെ ചിത്രം സഹിതം പ്രസിദ്ധീകരിച്ചുവന്ന കവിത ചില സുഹൃത്തുക്കളാണ് തന്റെ ശ്രദ്ധയിൽപെടുത്തിയതെന്ന് കലേഷ് പറയുന്നു. ശബ്ദമഹാസമുദ്രം എന്ന തന്റെ കവിതാ സമാഹാരത്തിലും കവിത ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കലേഷ് പറയുന്നു.

ശ്രദ്ധിക്കപ്പെട്ട കവിത
2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ ജെ തോമസിന്റെ അഭിപ്രായപ്രകാരം സി എസ്. വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചുവെന്ന് കലേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വിഷമം മാത്രം
2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. എകെപിസിറ്റിഎ യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ എന്നെഴുതിയാണ് കലേഷ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കലേഷ് സോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദീപാ നിശാന്തിന് വിമർശനം
കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ ദീപാ നിശാന്തിനെ വിമർശിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എഴു വർഷം മുമ്പെഴുതിയ കവിത ദീപ നിശാന്തിന്റെ പേരിൽ ഇപ്പോൾ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്ന ചോദ്യമാണ് സോഷ്യൽ മീഡിയിയൽ ഉയരുന്നത്. ദീപാ നിശാന്തിന്റെ മുൻനിലപാടുകൾ ഉൾപ്പെടെ കുത്തിപ്പൊക്കിയാണ് വിമർശനം.

സമാന അനുഭവം ഉണ്ടായി
തന്റെ പുസ്തകത്തിനും സമാനമായ മോഷണ അനുഭവം ഉണ്ടായതായി കവി അജിത് കുമാർ ആറും പ്രതികരിച്ചു. ദീപാ നിശാന്ത് പുറത്തിറക്കിയ ഒറ്റമരപ്പെയ്ത്ത് എന്ന പുസ്കതത്തിന് തന്റെ ഒറ്റത്തുള്ളിപെയ്ത്ത് എന്ന പുസ്കതത്തിനോടുള്ള സാമ്യമാണ് അജിത്ത് കുമാർ ചോദ്യം ചെയ്യുന്നത്. രണ്ടുപുസ്തകങ്ങളുടെയും പുറംചട്ടകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അജിത്ത് കുമാറിട്ട ഫേസ്ബുക്ക് പോസ്റ്റും കലേഷിന്റെ കുറിപ്പിന് ചുവടെ ചേർത്തിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications