കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ദുർബലമായെന്ന് കരുതേണ്ട; ന്യൂനപക്ഷങ്ങളിൽ സ്വാധീനമുറപ്പിക്കാൻ തന്ത്രവുമായി സിപിഎം

ബിജെപി ദുർബലമായെന്ന് കരുതേണ്ട; ന്യൂനപക്ഷങ്ങളിൽ സ്വാധീനമുറപ്പിക്കാൻ തന്ത്രവുമായി സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇക്കുറി അട്ടിമറി മുന്നേറ്റമായിരുന്നു സിപിഎം നേടിയത്. സംസ്ഥാനത്തിന്റെ പതിവ് തെറ്റിച്ച് കൊണ്ടായിരുന്നു ഭരണതുടർച്ച. 2017 ൽ നേടിയതിനേക്കാൾ 9 സീറ്റുകൾ അധികം നേടിയായിരുന്നു വിജയം. എന്നാൽ അധികാര തുടർച്ച ലഭിച്ചെങ്കിലും പല മേഖലകളിലും സിപിഎം കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് പാർട്ടി കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തോട് വ്യക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളേയും ദുർബല വിഭാഗങ്ങളേയും ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ മെനയണമെന്നതാണ് പുതിയ നിർദ്ദേശം.

അമ്മയുടെ സുന്ദരിക്കുട്ടി; കാജൽ അഗർവാളിനെ ഒരുക്കി അമ്മ, ചിത്രങ്ങൾ

1

ബിജെപി-ആർഎസ്എസ് ഭീഷണിക്കെതിരെ ശക്തരായി നിലയുറച്ചതാണ് തുടർഭരണം കൊണ്ടുവന്നതിന്റെ പ്രഥമ കാരണങ്ങളായി സിപിഎമ്മിന്റെ വിലയിരുത്തൽ. മാത്രമല്ല യുഡിഎഫിന്റെ അവസരവാദ രാഷ്ട്രീയത്തിനെ തുറന്നുകാട്ടാൻ സാധിച്ചതും തുടർഭരണം എളുപ്പമാക്കിയെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

1

കേരള കോൺഗ്രസ് (മാണി)ന്റ വരവ് ഗുണം ചെയ്തുവെന്നും കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് വന്നതോടെ കോട്ടയവും പത്തനംതിട്ടയും എറണാകുളവും ഒക്കെ ഉള്‍പ്പെടുന്ന മധ്യകേരളത്തിന്‍റെ രാഷ്ട്രീയ ചിത്രം മാറിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും മേഖലയില്‍ യുഡിഎഫിനെ ഞെട്ടിച്ച മുന്നേറ്റം നടത്താനും ഇടത് മുന്നണിക്ക് സാധിച്ചിരുന്നു.

1

ജനകീയ വിഷയങ്ങളിൽ ശക്തമായി ഇടപെടാൻ സാധിച്ചതും ഭരണത്തുടർച്ചയ്ക്ക് കളമൊരുക്കി. സാമൂഹിക സുരക്ഷാ പരിപാടികളുടെ മികച്ച നിർവ്വവഹണവും വിവേചനം കാണിക്കാത്തെ എല്ലാവിഭാഗങ്ങൾക്കും സഹായങ്ങൾ ഉറപ്പാക്കാൻ സാധിച്ചതും അനുകൂലമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

33

കേരളത്തിലെ മുസ്ലീം മേഖലകളിലെ മധ്യവർഗ വിഭാഗം പാർട്ടിയോട് കൂടുതൽ അടുത്തിട്ടുണ്ടെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.ഇവരെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കണം. അതിനായി മികച്ച കേഡർമാരെ തിരഞ്ഞെടുത്ത് അതത് മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം.

3

ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശമുണ്ട്. കേരള കോൺഗ്രസിന്റെ സാന്നിധ്യം മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകളില്‍ കടന്നു കയറി സീറ്റുകള്‍ പിടിച്ചെടുക്കാൻ സഹായിച്ചിരുന്നു. ക്രൈസ്തവർക്കിടയിൽ നിന്നും കൂടുതൽ പേരെ പാർട്ടിയുടെ ഭാഗമാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.

7

ബിജെപിയിൽ നിന്ന് പാവപ്പെട്ട ദുർബല വിഭാഗങ്ങൾ അകന്നിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ പണമൊഴുക്കിയിട്ടും കേന്ദ്രപദ്ധതികൾ ഉയർത്തിക്കാണിച്ചിട്ടും ബിജെപിക്ക് സംസ്ഥാനത്ത് രക്ഷയുണ്ടായില്ല.എന്നാൽ അതുകൊണ്ടൊന്നും ബിജെപിയുടെ ശക്തി കുറച്ച് കാണേണ്ടതില്ലെന്നാണ് മുന്നറിയിപ്പ്.

6

9 മണ്ഡലങ്ങളിൽ ബിജെപിക്ക് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇവിടെ പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തിക്കണം. ബിജെപിയിൽ നിന്നും അകന്ന വോട്ടുകൾ യുഡിഎഫിലേക്ക് പോകുന്ന സ്ഥിതി ഉണ്ടാകുന്നത് തിരിച്ചടിയാകും . അത് ചെറുക്കുന്നതിനാൽ പ്രത്യേക ഊന്നൽ ഉണ്ടായിരിക്കണം.ചരിത്ര വിജയം നേടിയപ്പോഴും 2006 ൽ ലഭിച്ച വോട്ടുവിഹിതത്തിൽ കുറവുണ്ടായെന്ന കാര്യം ഗൗരവകരമായി പരിഗണിക്കണമെന്നും പാർട്ടി നിർദ്ദേശിച്ചു.

5

സംസ്ഥാനത്ത് വലതുപക്ഷവത്കരണം സംഭവിച്ചുണ്ടെന്നാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തൽ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും സ്ത്രീധന മരണം ഉൾപ്പെടെയുള്ള വിഷയങ്ങളുമെല്ലാം ഇതിന്റെ ഫലമാണ്. ഇത്തരം പ്രവണതകളെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. അതിനായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കേണ്ചതുണ്ട്. പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയ-പ്രത്യയശാസ്ത്ര പഠനം വർധിപ്പിക്കണമെന്നും കേന്ദര് നേതൃത്വം വ്യക്തമാക്കി.

പട്ടികജാതി ഫണ്ട് തട്ടിപ്പ് ആരോപണം: രാഷ്ട്രീയം മറന്ന് പട്ടികജാതി സംഘടനകൾ ഒന്നിക്കണം: കെ സുരേന്ദ്രൻപട്ടികജാതി ഫണ്ട് തട്ടിപ്പ് ആരോപണം: രാഷ്ട്രീയം മറന്ന് പട്ടികജാതി സംഘടനകൾ ഒന്നിക്കണം: കെ സുരേന്ദ്രൻ

ഞങ്ങൾ രണ്ടുപേരുടേയും രണ്ടാം വിവാഹം; ജീവിക്കാനായി പല ജോലിയും ചെയ്തു..പൊളി ഫിറോസിന്റെ വാക്കുകൾ വൈറൽഞങ്ങൾ രണ്ടുപേരുടേയും രണ്ടാം വിവാഹം; ജീവിക്കാനായി പല ജോലിയും ചെയ്തു..പൊളി ഫിറോസിന്റെ വാക്കുകൾ വൈറൽ

മാനുവല്‍ ഫെഡറിക്ക് എത്തിയത് ശ്രീജേഷിന് ഒരു കോടി കൊടുക്കാൻ; കേരളത്തിന്റെ ആദ്യ മെഡൽജേതാവിനെ ഞെട്ടിച്ച് സർപ്രൈസ്മാനുവല്‍ ഫെഡറിക്ക് എത്തിയത് ശ്രീജേഷിന് ഒരു കോടി കൊടുക്കാൻ; കേരളത്തിന്റെ ആദ്യ മെഡൽജേതാവിനെ ഞെട്ടിച്ച് സർപ്രൈസ്

English summary
Plan should be prepared to get influence among minorities; CPM central committee to kerala faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X