കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ മാത്രമല്ല, 'പെണ്ണൊരുമ' കേരളത്തില്‍ കത്തിപ്പടരുന്നു

Google Oneindia Malayalam News

മൂന്നാര്‍: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാകുന്നു. ഇടുക്കി, വയനാട്, കൊല്ലം ജില്ലകളില്‍ സമരം ശക്തമാവുകയാണ്. മൂന്നാറിലെ തോട്ടം തൊഴിലാളി സമരം പിഎല്‍സി ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടക്കും.

മൂന്നാറിലെ പതിനഞ്ച് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിയ്ക്കാനാണ് ഐക്യ ട്രേഡ് യൂണിയനുകളുടെ തീരുമാനം. രാവിലെ ആറ് മണിയ്ക്കാരംഭിച്ച റോഡ് ഉപരോധത്തില്‍ നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീ കൂട്ടായ്മ രാപ്പകല്‍ നിരാഹാര സമരം തുടരും. ഐക്യ ട്രേഡ് യൂണിയനുകളുടെ ആറ് പ്രതിനിധികളും ആറ് ദിവസമായി രാപ്പകല്‍ നിരാഹാരം സമരം നടത്തുന്നുണ്ട്.

Munnar

ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സമര നേതാക്കളായ ഗോമതി അഗസ്റ്റിന്‍, അന്നമ്മാള്‍, രാജേശ്വരി എന്നിവര്‍ തളര്‍ന്ന് വീണു. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം സമരം സെക്രട്ടറിയേറ്റ് പടിയ്ക്കലേയ്ക്ക് വ്യപിപ്പിയ്ക്കാനും ആലോചിയ്ക്കുന്നുണ്ട്. തെക്കന്‍ ജില്ലകളിലും തോട്ടം തൊഴിലാളികളുടെ സമരം തുടരുകയാണ് . കൊല്ലം കുളത്തൂപ്പുഴയിലും തോട്ടം തൊഴിലാളികള്‍ സമരം തുടങ്ങി.നെല്ലിയാന്പതിയിലും രാപ്പകല്‍ സമരം തുടങ്ങിയിട്ടുണ്ട് .

English summary
Plantation workers' stir: Talks fail again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X