മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോഹൻലാലിന് ക്ഷണം; പങ്കെടുക്കില്ല, കാരണം ഇത്
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ടാണ് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചത്. എന്നാൽ പങ്കെടുക്കുന്നതിന് മോഹൻലാൽ അസൗകര്യം അറിയിച്ചതായാണ് വിവരം. വ്യക്തിപരമായ അസൗകര്യം കാരണം എത്തനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്.
വൈകീട്ട് 7. 15 ന് തുടങ്ങുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അവസാന ഘട്ടത്തിലാണ് ഒരുക്കങ്ങൾ. ചടങ്ങളിൽ പങ്കെടുക്കാനായി ബംഗ്ലാദേശ് പ്രധാനമന്തരി ഷേയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമ ആഫീഫ് എന്നിവർ ഡൽഹിയിൽ എത്തിച്ചേർന്നു. സിനിമ താരങ്ങളടക്കം ചടങ്ങൽ പങ്കെടുക്കും.

അതേ സമയം തൃശ്ശൂരിന്റെ നിയുക്ത എം പി സുരേഷ് ഗോപി മൂന്നാം മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശചിതത്വം തുടരുകയാണ്. നേരത്തെ കരാർ ഒപ്പിട്ട നാല് സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബി ജെ പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവിൽ തിരുനന്തപുരത്താണ്. 12. 30 ന് ഉള്ള വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനാണ് ആലോചന. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബി ജെ പി നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം. സുരേഷ് ഗോപി മന്ത്രിയാകുമോ എന്ന് അറിയാനുള്ള കാത്തരിപ്പിലാണ് എല്ലാവരും.
അതേ സമയം മൂന്നാം എൻ ഡി എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകീട്ട് 7 . 15 ന് രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കും. അമിത് ഷാ, നിതിൻ ഗഡ്കരി, രാജ് നാത് സിംഗ് എന്നിവരെ ഇത്തവണെയും മന്ത്രി സഭയിൽ ഉൾപ്പെടുത്തും. പ്രഹ്ലാദ് ജോഷിക്കും ജിതിൻ റാം മാഞ്ചിക്കും മന്ത്രി സ്ഥാനം നൽകും.
ആദ്യംഘട്ടത്തിൽ 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപര്തിജ്ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രി സ്ഥാനത്തേക്ക് രാം മോഹൻ നായിഡുവിന്റെയും ചന്ദ്ര ശേഖർ പെമ്മസാനിയുടെയും പേര് ടി ഡി പി സ്ഥീരീകരിച്ചിട്ടുണ്ട്. ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ എന്നിവർക്കും ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അറിയിപ്പ് ലഭിച്ചു.












Click it and Unblock the Notifications