കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്റ്റേഷനിൽ മുട്ടൻ തെറിവിളി; റോഡിലൂടെ നടക്കാൻ വയ്യ, സ്ത്രീകളും പെൺകുട്ടികളും ചെവിപൊത്തി ഓടി..

  • By Desk
Google Oneindia Malayalam News

വട്ടപ്പാറ: റോഡിലൂടെ പോലും ജനങ്ങൾക്ക് സഞ്ചരിക്കാനാകാതെ പോലീസ് സ്റ്റേഷനുള്ളിൽ 'പുളിച്ച' തെറിവിളി. തിരുവനന്തപുരത്തെ വട്ടപ്പാറ പോലീസ് സ്റ്റേഷനിലാണ് തെരിയഭിഷേകം നടന്നത്. തെറവിലികേട്ട് റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീകളും പെൺകുട്ടികളും ചെവി പൊത്തി ഓടിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. തെറി വിളിച്ചതാണെങ്കിലോ വനിത നേതാക്കളെയും. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളി വൈകിട്ടു വട്ടപ്പാറ പൊലീസ് കന്യാകുളങ്ങര മേഖലയിൽനിന്നു ചീട്ടുകളി കേസിൽ രണ്ടുപേരെ പിടികൂടിയിരുന്നു. ഇത് അന്വേഷിക്കാൻ പ്രമുഖ രാഷ്ട്രീയകക്ഷിയുടെ വനിതാ നേതാവുൾപ്പെടെ ജാമ്യത്തിനായി സ്റ്റേഷനിലെത്തിയതോടെയാണ് വിഷയത്തിന് ആധാരമായ സംഭവം നടന്നത്.

<strong>പിണറായി പോലീസ് പറഞ്ഞത് പാഴ് വാക്ക്, നദീർ മാവോയിസ്റ്റ് തന്നെ? ഒളിവിലെന്ന്... ലുക്ക്ഔട്ട് നോട്ടീസും!</strong>പിണറായി പോലീസ് പറഞ്ഞത് പാഴ് വാക്ക്, നദീർ മാവോയിസ്റ്റ് തന്നെ? ഒളിവിലെന്ന്... ലുക്ക്ഔട്ട് നോട്ടീസും!

എന്നാൽ മണിക്കൂറോളം വനിത നേതാക്കളെ പോലീസ് സ്റ്റേഷനിൽ ഇരുത്തിക്കുകയായിരുന്നു. തുടർന്നു വനിതാ നേതാവ് പോലീസിന്റെ നടപടി നേതൃത്വത്തെ അറിയിച്ചു. നേതാക്കൾ വട്ടപ്പാറ എസ്ഐയെ ഫോണിൽ വിളിച്ചെന്നും മറുപടിയായി സ്റ്റേഷനിൽ ഉള്ളവർ എല്ലാവരും കേൾക്കെ തെറിവിളിച്ചെന്നും നേതാക്കൾ പറയുന്നു. തുടർന്ന് ഇതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ നേതാക്കൾ എസ്ഐയുമായി ചർച്ച നടത്താൻ പോലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ എസ്ഐ സംഘത്തെ ഒന്നടങ്കം തെറി വിളിച്ച ശേഷം ജീപ്പിൽ കയറി പുറത്തേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു.

തെറി വിളി മത്സരം തന്നെ...

തെറി വിളി മത്സരം തന്നെ...

ഇതിൽ രോക്ഷാ കുലരായ നേതാക്കൾ പുറകെ ചെന്ന് എസ്ഐയോട് കയർത്ത് സംസാരിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും എസ്ഐ പിന്മാറിയില്ല. സംഘത്തിലെ മുതിർന്ന നേതാവിനെ 'പുളിച്ച' തെറി വിളിക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് ചെയ്യാനും പോലീസുകാരോട് പറഞ്ഞു. പിന്നീട് പോലീസും സംഘവും തമ്മിൽ തെറി വിളി അഭിഷേകം തന്നെയായിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

പരിഭ്രാന്തരായി ജനങ്ങൾ

പരിഭ്രാന്തരായി ജനങ്ങൾ

പോലീസ് സ്റ്റേഷനു പുറത്തുവച്ച് നടന്ന 'തെറിവിളി മത്സരത്തിൽ' പെട്ടു പോയത് ജനങ്ങളായിരുന്നു. ജംക്ഷനു സമീപം സംസ്ഥാനപാതയുടെയും നെടുമങ്ങാട് റോഡിന്റെയും വശത്തായി സ്ഥിതി ചെയ്യുന്ന സ്റ്റേഷനിൽനിന്നു വന്ന തെറവിളി നാട്ടുകാരെ പരിഭ്രാന്തരാക്കുകയായിരുന്നു. റോഡിലുണ്ടായിരുന്നു പെൺ‌കുട്ടികളും സ്ത്രീകളും തെറി കേട്ട് ചെവിയും പൊത്തി ഓടേണ്ടി സ്ഥിതിയായിരുന്നെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.

രംഗം ശാന്തമാകാൻ സിഐ എത്തേണ്ടി വന്നു

രംഗം ശാന്തമാകാൻ സിഐ എത്തേണ്ടി വന്നു

തെറിവിളിക്ക് അവസാനമുണ്ടാക്കാൻ അവസാനം പോത്തൻകോട് നിന്ന് സിഐ തന്നെ എത്തേണ്ടി വന്നു. സിഐ എത്തിയതിനു ശേഷമാണ് പോലീസ് സ്റ്റേഷനു മുന്നിലെ രംഗം ശാന്തമായത്. എന്നാൽ സ്റ്റേഷനിലെത്തിയ നേതാക്കളെ തെറിവിളിച്ചെന്ന ആരോപണം തെറ്റാണെന്നാണ് വട്ടപ്പാറ പോലീസ് പറയുന്നത്.

പോലീസുകാർക്കെതിരെ ആരോപണങ്ങൾ കൂടുന്നു

പോലീസുകാർക്കെതിരെ ആരോപണങ്ങൾ കൂടുന്നു

അടുത്ത കാലത്തായി പോലീസുകാർക്കെതിരെ വൻ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു വാർത്ത കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊച്ചിയിൽ മാധ്യമ പ്രവർത്തകരെ രാത്രി അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയത് വൻ വിവാദമായിരുന്നു. പെൺകുട്ടിയുടെ പേഴ്സണൽ ഡയറി മാതാപിതാക്കളെകൊണ്ട് ഉറക്കെ വായിപ്പിച്ചെന്നുള്ള ആരോപണങ്ങളും പോലീസുകാർക്കെതിരെ ഉയർന്നു വന്നിരുന്നു.

English summary
Police abusing local leaders in Vattappara police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X