മാറിയുടുക്കാൻ വസ്ത്രങ്ങൾ വേണമെന്ന് ശാലിനി! വിവാഹത്തട്ടിപ്പുകാരിയുടെ 'ഏട്ടൻ നമ്പർ വൺ' പിടിയിലായി....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

പന്തളം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹത്തട്ടിപ്പ് നടത്തിയ യുവതിയുടെ കൂട്ടാളിയും പോലീസിന്റെ പിടിയിലായി. പത്തോളം വിവാഹം കഴിച്ച് യുവാക്കളെ കബളിപ്പിച്ചതിന് പിടിയിലായ കൊട്ടാരക്കര സ്വദേശിനി ശാലിനിയുടെ കൂട്ടാളി ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ.പി. തുളസീദാസി(42)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ ഉമ്മൻചാണ്ടിയും കൂട്ടരും പെടും?ലക്ഷക്കണക്കിന് രൂപ പിഴ?

പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു!കാസർകോട് 23 പേർക്കെതിരെ കേസ്, രാജ്യത്താകെ 19 പേർ അറസ്റ്റിൽ...

കഴിഞ്ഞ ദിവസം പന്തളം കുളനടയിൽ ക്ഷേത്രത്തിലെ വിവാഹ വേദിയിൽ നിന്നാണ് ശാലിനിയെ പോലീസ് അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശിയായ യുവാവുമായുള്ള വിവാഹ ചടങ്ങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ശാലിനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശാലിനിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് എല്ലാമെല്ലാമായ തുളസീദാസിനെക്കുറിച്ച് പോലീസ് അറിയുന്നത്.

ചോദ്യം ചെയ്യുന്നതിനിടെ...

ചോദ്യം ചെയ്യുന്നതിനിടെ...

കുളനടയിലെ വിവാഹ മണ്ഡപത്തിൽ നിന്നും അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് ശാലിനിയുടെ സന്തതസഹചാരിയായ തുളസീദാസിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് മനസിലാക്കുന്നത്.

എല്ലാം ചെയ്തുതരുന്ന കൂടപ്പിറപ്പ്...

എല്ലാം ചെയ്തുതരുന്ന കൂടപ്പിറപ്പ്...

തുളസീദാസിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് എല്ലാ സഹായങ്ങളും ചെയ്തു തരുന്ന കൂടപ്പിറപ്പാണെന്നാണ് ശാലിനി പോലീസിനോട് വെളിപ്പെടുത്തിയത്.

തുടരെ ഫോണ്‍ വിളികൾ...

തുടരെ ഫോണ്‍ വിളികൾ...

ശാലിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു പ്രത്യേക നമ്പറിൽ നിന്ന് മാത്രം തുടരെ ഫോൺ വിളികൾ വരുന്നതാണ് പോലീസിന് സംശയം തോന്നാൻ കാരണമായത്.

ഏട്ടൻ നമ്പർ വൺ...

ഏട്ടൻ നമ്പർ വൺ...

ഏട്ടൻ നമ്പർ വൺ എന്ന പേരിലാണ് തുളസീദാസിന്റെ നമ്പർ ശാലിനി മൊബൈൽ ഫോണിൽ സേവ് ചെയ്തിരുന്നതെന്നും പോലീസ് അറിയിച്ചു.

യുവതിയെ കൊണ്ട് വിളിപ്പിച്ചു...

യുവതിയെ കൊണ്ട് വിളിപ്പിച്ചു...

ഏട്ടൻ നമ്പർ വൺ എന്ന തുളസീദാസ് തന്റെ കൂടപ്പിറപ്പാണെന്നും സംശയിക്കാനൊന്നുമില്ലെന്നും ശാലിനി വ്യക്തമാക്കിയെങ്കിലും പോലീസിന് വിശ്വാസം വന്നില്ല. തുടർന്നാണ് യുവതിയെ കൊണ്ട് തുളസീദാസിനെ വിളിച്ചുവരുത്താൻ പോലീസ് തീരുമാനിച്ചത്.

മാറിയുടുക്കാൻ വസ്ത്രങ്ങളില്ല...

മാറിയുടുക്കാൻ വസ്ത്രങ്ങളില്ല...

സ്റ്റേഷനിൽ കഴിയുന്ന തനിക്ക് മാറിയുടുക്കാൻ വസ്ത്രങ്ങളില്ലെന്നും, സ്റ്റേഷനിലേക്ക് വസ്ത്രങ്ങളുമായി വരണമെന്നും ആവശ്യപ്പെട്ടാണ് ശാലിനി തുളസീദാസിനെ വിളിച്ചത്.

വസ്ത്രവുമായി വന്ന് കസ്റ്റഡിയിലായി...

വസ്ത്രവുമായി വന്ന് കസ്റ്റഡിയിലായി...

ശാലിനി ആവശ്യപ്പെട്ടത് പ്രകാരം വസ്ത്രങ്ങളുമായി സ്റ്റേഷനിലെത്തിയ തുളസീദാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സഹോദരനും കൂടപ്പിറപ്പുമല്ലെന്ന് വ്യക്തമായി...

സഹോദരനും കൂടപ്പിറപ്പുമല്ലെന്ന് വ്യക്തമായി...

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തുളസീദാസ് ശാലിനിയുടെ സഹോദരനോ കൂടപ്പിറപ്പോ അല്ലെന്നും, വിവാഹത്തട്ടിപ്പിന് ശാലിനിയുടെ സഹായിയായി പ്രവർത്തിക്കുന്നയാളാണെന്ന കാര്യവും പോലീസിന് വ്യക്തമായത്.

ഒരു വർഷമായി ഒരുമിച്ച് താമസം...

ഒരു വർഷമായി ഒരുമിച്ച് താമസം...

കഴിഞ്ഞ ഒരു വർഷമായി തുളസീദാസും ശാലിനിയും ഒരുമിച്ചാണ് താമസം. തുളസീദാസിന്റെ കൈയിൽ നിന്നും ഇരുവരുടെയും പേരിലുള്ള എടിഎം കാർഡുകളും വിസ കാർഡുകളും കണ്ടെടുത്തു.

തട്ടിപ്പ് ആസൂത്രണം ചെയ്തത് ഒരുമിച്ച്...

തട്ടിപ്പ് ആസൂത്രണം ചെയ്തത് ഒരുമിച്ച്...

കുളനടയിലെ വിവാഹത്തട്ടിപ്പ് ഇരുവരും ചേർന്നാണ് ആസൂത്രണം ചെയ്തത്. വിവാഹത്തിന്റെ തലേദിവസം വരെ തുളസീദാസ് ശാലിനിയോടൊപ്പം ചെങ്ങന്നൂർ വരെ വന്നിരുന്നു. തുടർന്ന് യുവതി തനിച്ചാണ് പദ്ധതികൾ നടപ്പിലാക്കിയത്.

കൂടുതൽ അന്വേഷണം...

കൂടുതൽ അന്വേഷണം...

യുവാക്കളിൽ നിന്നും തട്ടിയെടുക്കുന്ന പണം ഇരുവരും ചേർന്ന് ആർഭാട ജീവിതത്തിന് വേണ്ടി ചിലവഴിച്ചിരുന്നതായും കണ്ടെത്തി. തട്ടിപ്പിൽ ഇരുവരുമല്ലാതെ കൂടുതൽ പേർ പങ്കാളികളായുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

English summary
police arrested man who helped woman to do fraud activities.
Please Wait while comments are loading...