കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ പോലീസ് രാജ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നു: വി എം സുധീരന്‍

Google Oneindia Malayalam News

താമരശ്ശേരി: പിണറായി ഭരണത്തില്‍ പൊലീസ്‌രാജും സി പി എം ക്രിമിനലുകളുടെ തേര്‍വാഴ്ചയുമാണ് കേരളത്തില്‍ നടമാടുന്നതെന്നും അവ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തയ്യാറാവേണ്ടിയിരുന്നെന്നും മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. സി പി എം ക്രിമിനല്‍ സംഘവും അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന പോലിസും കേരളത്തില്‍ നടത്തുന്നത് ജനാധിപത്യ വ്യവസ്ഥയല്ലെന്നും അരാജകത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോടഞ്ചേരിയില്‍ സി പി എം പ്രാദേശിക നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുകയും ഇരയായ കുടുംബത്തെ വേട്ടയാടുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് മൂന്ന് നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി ഡി വൈ എസ് പി ഓഫിസിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

vm sudheeran

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം അഴിച്ച് വിട്ട് ജീവിക്കാന്‍ അനുവദിക്കുകയില്ലെന്ന് ഭിഷണി മുഴക്കുമ്പോള്‍ പൊലീസും അവരെ കൈയൊഴിയുകയാണ്. അഭയത്തിനായ് സമീപിച്ചാല്‍ പരിഹസിച്ച് ഇറക്കിവിടുന്ന പൊലിസ് സംവിധാനമാണ് ഇന്ന് കേരളത്തില്‍ ഉള്ളതെന്നും എങ്ങനെ ചവിട്ടി കൊല്ലാന്‍ കഴിയും എന്നാണ് ഇപ്പോള്‍ പൊലിസ് ഗവേഷണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂരില്‍ ചിത്രലേഖക്ക് മുന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലം പിടിച്ചടക്കാര്‍ നോക്കുന്ന തരത്തില്‍ അധ:പതിച്ചിരിക്കയാണ് ഇപ്പോഴത്തെ ഭരണകൂടം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത നീതിയാണ് നടപ്പാക്കുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം സി പി എമ്മിന്റെ ക്രമിനല്‍ സംഘം നാട്ടില്‍ കൊലയും കൊലവിളിയും നടത്തുകയാണ്. ഷുഹൈബിനെ പോലെ നന്മ ചെയ്യുന്നവരെ കൊന്നൊടുക്കുകയാണ്.

ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ചര്‍ച്ച ചെയ്യാതെ പോയത് കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്. ക്രമസമാധാനനില നന്നായി നടക്കുന്ന ഒരു സംസ്ഥാനമാണെന്ന ധാരണയാണ് മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുത്തത്. എന്നാല്‍ അനുഭവിക്കുന്ന കേരള ജനതയ്ക്ക് യാഥാര്‍ത്ഥ്യം അറിയാം. സി പി എമ്മിന്റെ ചട്ടമ്പികളായി പൊലിസ് മാറി. നിയമത്തെ ദുരുപയോഗപെടുത്തി ഇരകള്‍ക്ക് വേണ്ട വിധത്തില്‍ നീതി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഇന്നല്ലങ്കില്‍ നാളെ കോടതി കയറേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കാരാടിയില്‍ നിന്നും പ്രകടനമായി എത്തിയ മാര്‍ച്ച് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പൊലിസ് തടഞ്ഞു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായിരുന്നു. അഡ്വ.കെ പ്രവീണ്‍ കുമാര്‍, കെ സി അബു , പി സി ഹബീബ് തമ്പി, പി പി കുഞ്ഞായിന്‍, എ അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Police atrocity in kerela should discuss in party congress says VM Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X