'ദിലീപിന് വേണ്ടി മരിക്കാനും തയ്യാർ', റാലിക്കെത്തി ഓൾ കേരള മെൻസ് അസോസിയേഷൻ, തടഞ്ഞ് പോലീസ്
തിരുവനന്തപുരം: സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസ് വാര്‍ത്തകളില്‍ നിറയുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ ദിലീപിന്റെ അറസ്റ്റിലേക്ക് അടക്കം കാര്യങ്ങള്‍ എത്തിയേക്കും എന്നതാണ് നിലവിലെ സ്ഥിതി.
Recommended Video
ഈ ഘട്ടത്തില്‍ ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന. തിരുവനന്തപുരത്ത് ദിലീപിനെ അനുകൂലിച്ച് കൊണ്ടുളള ഇവരുടെ പ്രതിഷേധ പരിപാടി പോലീസ് ഇടപെട്ട് തടഞ്ഞു.
വിവാദം കത്തുമ്പോൾ യോഗം കൂടി 'അമ്മ', കൂൾ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ

ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് സെക്രട്ടേറിയറ്റ് വരെ ആയിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന ദിലീപിന് വേണ്ടി മാര്‍ച്ച പ്രഖ്യാപിച്ചത്. ബാനറുകളും മറ്റുമായി വിരലില്‍ താഴെ എണ്ണാവുന്നവര്‍ പ്രതിഷേധത്തിന് എത്തിയെങ്കിലും പോലീസ് തടയുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.

കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അടക്കമുളളവരാണ് പ്രതിഷേധിക്കാന്‍ എത്തിയത്. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ സിനിമാ-സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശും എത്തിയിരുന്നു. ഈ പ്രതിഷേധ പരിപാടി പിന്നീടൊരു ദിവസം നടത്തുമെന്ന് അജിത് കുമാര്‍ പറഞ്ഞു. നടിയുടെ കേസില്‍ ദിലീപിനെ അന്യായമായി പീഡിപ്പിക്കുകയാണ് എന്നാണ് ഇവരുടെ ആരോപണം

ആരേയും പീഡിപ്പിക്കാന്‍ അനുവദിക്കില്ല, ഒരു പുരുഷനും ഇങ്ങനെയൊരു പീഡനം വരാന്‍ പാടില്ലെന്നും അജിത് കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ''അതിനെ തങ്ങള്‍ ശക്തമായി എതിര്‍ക്കും. ദിലീപിനെ പ്രതിയാക്കാന്‍ വേണ്ടിയുളള ഒരു വെമ്പല്‍ ആണ് കണ്ട് കൊണ്ടിരിക്കുന്നത്. അദ്ദേഹം പ്രതിയാണെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടാവുന്നതാണ്. ഇത് ദിലീപിനെ എങ്ങനെ പ്രതിയാക്കാം എന്നതാണ് പോലീസ് ശ്രമിക്കുന്നത്'' എന്നും അജിത് കുമാര്‍ ആരോപിക്കുന്നു.

ഒരു തീവ്രവാദിയെ പിടിക്കാനുളളത് പോലെയാണ് ഗേറ്റ് ചാടിക്കടന്ന് പോലീസുകാര്‍ പോയതെന്നും അജിത് കുമാര്‍ ആരോപിച്ചു. ദിലീപ് കൊലപാതകം വല്ലതും ചെയ്‌തോ എന്നും ഇയാള്‍ ചോദിക്കുന്നു. ''ഇവിടെ കൊലപാതകവും ബലാത്സംഗവും ചെയ്ത ഒത്തിരി പേര്‍ കേരളത്തില്‍ സുഭിക്ഷം വാഴുന്നു. ആ സമയത്താണ് ദിലീപിനെ രാജ്യദ്രോഹം ചെയ്ത തീവ്രവാദിയെ പോലെ കാണുന്നത്. ദിലീപ് ജനപ്രിയ നടനാണ്'' എന്നും അജിത് കുമാര്‍ പറയുന്നു.

''നിരവധി സ്ത്രീകളും പുരുഷന്മാരും ആരാധിക്കുന്ന മനുഷ്യനാണ് ദിലീപ്. ദിലീപിനെ അനുകൂലിച്ച് കൊണ്ടുളള റാലി വെച്ചപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ വിളിച്ചതും അഭിനന്ദിച്ചതും സ്ത്രീകള്‍'' ആണെന്നും ഇയാള്‍ പറയുന്നു. ''ദിലീപ് ഈ കേസില്‍ ഇടപെട്ടിട്ടില്ലെന്ന് സ്ത്രീകള്‍ അടക്കം എല്ലാവര്‍ക്കും അറിയാം. പക്ഷേ ദിലീപിനെ കുരുക്കാനും പ്രതിയാക്കാനുമുളള നീക്കത്തിലാണ് പോലീസും സിനിമയിലും പുറത്തുമുളള നിഗൂഢരായ ചിലരുമെന്നും'' അജിത് കുമാര്‍ ആരോപിക്കുന്നു.

''ഏത് വിധേനെയും ദിലീപിനെ കേസില്‍ പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇവിടെ പ്രതിഷേധത്തിന് എത്തിയ ഓരോരുത്തരേയും പോലീസ് അടിച്ചോടിച്ചുവെന്നും അജിത് കുമാര്‍ പറയുന്നു. കൊവിഡിന്റെ രൂക്ഷത കഴിയുന്നതോടെ ഇതിന്റെ പതിന്മടങ്ങ് ശക്തിയില്‍ തിരിച്ച് വരും. ദിലീപിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് എന്നാണ് പ്രതിഷേധത്തിന് എത്തിയ ശ്യാമള എന്ന സ്ത്രീ പറഞ്ഞത്. ദിലീപിന് വേണ്ടി ജയിലില്‍ പോകാനും തയ്യാറാണ്'' എന്നും ഇവര്‍ ലൈവില്‍ പറഞ്ഞു .












Click it and Unblock the Notifications