പോലീസിനെ കാണുമ്പോൾ 'ഭയബഹുമാനം' വേണം; അല്ലേൽ ഈ പ്ലസ്ടുക്കാരന്റെ ഗതിയാകും... ക്രൂരത!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പോലീസിനെ കാണുമ്പോൾ ഭയബുമാനം ഉണ്ടാകണം. അല്ലെങ്കിൽ അങ്ങിനെ അഭിനയിക്കുകയെങ്കിലും വേണം. ഇല്ലെങ്കിൽ കുനിച്ച് നിർത്തി പോലീസുകാർ കൂമ്പിനിടിച്ച് ബഹുമാനം ഉണ്ടാക്കും. പ്ലസ് ടു കാരനായ എഡ്വിനെയാണ് നപോലീസുകാർ ഇങ്ങനെ ബഹുമാനം പഠിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം പുറത്തായത്, പിതാവ് പോലീസുകാർക്കെതിരെ കേസ് കൊടുത്തപ്പോഴാണ്.

എഡ്വിന്‍ ഡേവിഡ് എന്ന ഫോര്‍ട്ടുകൊച്ചിക്കാരന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് ഭയബഹുമാനം പഠിപ്പിക്കാന്‍ ജനമൈത്രി പോലീസ് തൂക്കിയെടുത്തു ജീപ്പിലിട്ടു സ്റ്റേഷനില്‍കൊണ്ടുപോയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. എഡ്വിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയി ഫോര്‍ട്ടുകൊച്ചി എസ്‌ഐ മര്‍ദ്ദിച്ചതായി എഡ്വിന്റെ പിതാവ് എബി ഡേവിഡ് പോലീസ് കമ്മീഷ്ണര്‍ക്കു പരാതി നല്‍കുകയായിരുന്നു.

കുട്ടികൾക്കിടയിൽ പോലീസ് ജീപ്പ് വന്നു

കുട്ടികൾക്കിടയിൽ പോലീസ് ജീപ്പ് വന്നു

എഡ്വിന്‍ കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ ഫോര്‍ട്ടുകൊച്ചി ജനമൈത്രി പോലീസ് ജീപ്പു വന്നു നിര്‍ത്തുകയും എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നു കുട്ടികളോട് ചോദിക്കുകയും ചെയ്യുകയിയരുന്നു.

ആ നോട്ടം എസ്ഐക്ക് പിടിച്ചില്ല

ആ നോട്ടം എസ്ഐക്ക് പിടിച്ചില്ല

തുടർന്ന് പോലീസ് വീട്ടില്‍ പോകാന്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ പിരിഞ്ഞു പോവുകയും ഇതിനിടയില്‍ എഡ്വിന്‍ എസ്‌ഐയെ തിരിഞ്ഞു നോക്കി. ഈ നോട്ടം, എസ്‌ഐക്കു പിടിച്ചില്ല എന്നുമാത്രമല്ല തൂക്കിയെടുത്തു വണ്ടിയിലിട്ടു സ്റ്റേഷനിലേക്കു പോയി.

 സ്റ്റേഷനിലെത്തിയ ശേഷം....

സ്റ്റേഷനിലെത്തിയ ശേഷം....

സ്‌റ്റേഷനില്‍ വെച്ചായിരുന്ന ഭയബഹുമാന ക്ലാസ്. ആദ്യം കൈപിടിച്ചു തിരിച്ചു, പിന്നീടു വിരലുകളായി. അതും കഴിഞ്ഞു കുനിച്ചു നിര്‍ത്തി മുതുകിനിടിച്ചു. ഇതിനുപുറമെ പൊക്കിളില്‍ കൈവരല്‍ ഉപയോഗിച്ചു കുത്തുകയും ചെയ്തുവെന്ന് എഡ്വിന്റെ അച്ഛൻ കൊടുത്ത പരാതിയില്‍ പറയുന്നു.

ചെറിയൊരു ഉപദേശം... അത്ര മാത്രം

ചെറിയൊരു ഉപദേശം... അത്ര മാത്രം

സ്റ്റേഷനിലെത്തിയ ഡേവിഡിനോട് സൗമ്യ ഭാവം വിടാതെ എസ്‌ഐ കുട്ടിയെ ഒന്നു ഉപദേശിച്ചിട്ടുണ്ടെന്നും ഭയബഹുമാനം ഉണ്ടാക്കാനാണ് ഇവിടെ കൊണ്ടുവെന്നതെന്നുമായിരുന്നു എസ്ഐ പറഞ്ഞത്.

ഉപദേശം വീട്ടിൽ നിന്നും വേണം

ഉപദേശം വീട്ടിൽ നിന്നും വേണം

വീട്ടില്‍ കൊണ്ടു പോയി ഒന്നു ഉപദേശിക്കാനും എസ്‌ഐ ഡേവിഡിനോട് നിര്‍ദേശിച്ചു.

മകൻ എല്ലാം പറഞ്ഞു

മകൻ എല്ലാം പറഞ്ഞു

തുടർന്ന് ഏഡ്വിൻ മകനെയും കൊണ്ട് വീട്ടിലെത്തിയപ്പോഴാണ് സ്‌റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ കരഞ്ഞുകൊണ്ട് മകന്‍ പറഞ്ഞത്.

പരാതിയുമായി അച്ഛൻ

പരാതിയുമായി അച്ഛൻ

കുട്ടി സ്റ്റേഷനിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചതോടെ ഒരു കാരണവുമില്ലാതെ മകനെ മര്‍ദ്ദിച്ചവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷ്ണര്‍ക്കു പരാതി നല്‍കാൻ തീരുമാനിക്കുകയായിരുന്നു.

English summary
Police brutally thrash plus two student at Kochi
Please Wait while comments are loading...