മാളിലെ തീ...'ഏദന്‍തോട്ട'ത്തിലുള്ളവര്‍ ഇറങ്ങിയോടി!! ബാഹുബലി പ്രേക്ഷകര്‍ കുലുങ്ങിയില്ല!! കാരണം...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഒബ്‌റോണ്‍ മാളില്‍ ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയെ തുടര്‍ന്നു സൈറണ്‍ മുഴക്കി ആളുകളെ ഒഴിപ്പിച്ചപ്പോള്‍ തിയേറ്ററിനുള്ളില്‍ ബാഹുബലിയുടെ രണ്ടാം ഭാഗം ആസ്വദിച്ചിരുന്ന പ്രേക്ഷകര്‍ മാത്രം കുലുങ്ങിയില്ല. മാളിലെ നാലാം നിലയിലെ ഫുഡ് കോര്‍ട്ടിലാണ് തീപ്പിടുത്തമുണ്ടായത്. തുടര്‍ന്ന് ഇതു മറ്റിടങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. തീപ്പിടുത്തമുണ്ടായപ്പോള്‍ മാളിനകത്തെ മൂന്നു സ്‌ക്രീനുകളിലും സിനിമ പ്രദര്‍ശനം നടക്കുകയായിരുന്നു.

സഹോദരിമാരോട് ഡ്രൈവര്‍മാര്‍ ചെയ്തത്!! ലോറിയില്‍ വച്ച് മാറി,മാറി....രണ്ടു പേര്‍ പിടിയില്‍

കേരളത്തിൽ മെയ് 30 മുതൽ കാലവർഷം തുടങ്ങും, കൂടുതൽ മഴ ലഭിയ്ക്കാൻ സാധ്യത

വ്യത്യസ്തമായ ഒരു പ്രണയം, സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് !!

ബാഹുബലി പ്രേക്ഷകര്‍ കരുതിയത്

തീപ്പിടുത്തത്തെ തുടര്‍ന്ന് സൈറണ്‍ മുഴങ്ങിയപ്പോള്‍ അതു സിനിമയിലെ തന്നെ മ്യൂസിക്കാണെന്നാണ് പ്രേക്ഷകര്‍ കരുതിയത്. ഇതേ തുടര്‍ന്ന് അവര്‍ സിനിമയില്‍ മുഴുകി ഇരിക്കുകയും ചെയ്തു.

അവര്‍ പുറത്തിറങ്ങി

മാളിലെ മറ്റു സ്‌ക്രീനുകളില്‍ രാമന്റെ ഏദന്‍തോട്ടം, സിഐഎ എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. സൈറണ്‍ മുഴങ്ങിയതോടെ രണ്ടു തിയേറ്ററുകളിലും ഉണ്ടായിരുന്നവര്‍ ഉടന്‍ പുറത്തിറങ്ങുകയും ചെയ്തു.

അവരെ അറിയിച്ചു

പുറത്ത് തീ കത്തിപ്പടരുമ്പോള്‍ ബാഹുബലിയുടെ വീരസാഹസങ്ങള്‍ കണ്ടിരുന്ന പ്രേക്ഷകരെ മാളിനെ ജീവനക്കാര്‍ തിയേറ്ററിന് അകത്തെത്തിയാണ് വിവരം അറിയിച്ചത്. ഇതോടെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു.

എട്ട് ഫുഡ് കോര്‍ട്ടുകള്‍

എട്ടു ഫുഡ്‌കോര്‍ട്ടുകളാണ് മാളിനകത്ത് ഉള്ളത്. നിരവധി ഭക്ഷണപ്രേമികള്‍ ഇവിടെ സ്ഥിരമായി എത്താറുമുണ്ട്. വിഭവങ്ങള്‍ തയ്യാറാക്കി വിളമ്പാന്‍ ശ്രമിക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്.

മണിക്കൂറുകള്‍ എടുത്തു

മണിക്കൂറുകളോളം എടുത്താണ് മാളിനെ തീ നിയന്ത്രണവിധേയമാക്കിയത്. രാവിലെ 11.30ഓടെയാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേനയുടെ അമ്പത് പേരുള്‍പ്പെടുന്ന സംഘമാണ് തീയണച്ചത്.

തീപടര്‍ന്നത്

മാളിന്റെ നാലാമത്തെ നിലയിലുള്ള ഫുഡ് കോര്‍ട്ടിന്റെ അടുക്കളയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. പുകക്കുഴലില്‍ നിന്നു തീനാളം ആദ്യം കണ്ടത് ഫുഡ്‌കോര്‍ട്ട് ജീവനക്കാരാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ കറുത്ത പുകച്ചുരുള്‍ നാലാംനിലയില്‍ പടര്‍ന്നു.

രണ്ടായിരത്തോളം പേര്‍

സംഭവം നടക്കുമ്പോള്‍ രണ്ടായിരത്തോളം പേര്‍ മാളിനകത്ത് ഉണ്ടായിരുന്നു. അപകടസാധ്യത മനസ്സിലാക്കിയ ഫ്‌ളോര്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ ജീവനക്കാരെയം ഉപഭോക്താക്കളെയും മാളിനു പുറത്തെത്തിക്കുകയായിരുന്നു. 15 മിനിറ്റിനകം മാളിനുള്ളിലെ മുഴുവന്‍ പേരും സുരക്ഷിതമായി പുറത്തെത്തി.

English summary
Fire at oberon mall: No one hurt.
Please Wait while comments are loading...