ജയരാജന്റെ മകന് പോലീസ് സ്റ്റേഷനിൽ ശുചിമുറി തുറന്ന് നൽകിയില്ല; പോലീസുകാരെ കൈയ്യേറ്റം ചെയ്തെന്ന് പരാതി

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: പോലീസ്റ്റേഷനിൽ കയറി സിപിഎം നേതാവ് പി ജയരാജന്റെ മകൻ ബഹളം വെച്ചെന്ന് പരാതി. പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ കയറി പി ജയരാജന്റെ മകൻ ബഹളം വെച്ചത്. രീവിലെ എട്ടരയ്ക്ക് ടൂറിസ്റ്റ് ബസിൽ നിന്നിറങ്ങിയ ആശിഷ് രാജും കൂട്ടുകാരും ശുചിമുറിയിൽ പോകണമെന്നാവശ്യവുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

ടിപി കേസ് മൊഴി കുഴിച്ചുമൂടാൻ ഏകെജിയെ ബാലപീഡകനാക്കി? വിടി ബൽറാം കളിച്ചത് കേസില്‍ നിന്നും തടിയൂരാൻ?

കഴിച്ച് കഴിച്ച് കിടപ്പിലാകുന്ന ഇന്ത്യക്കാർ;ഈ 'തീറ്റ' കാരണം 1.78 ലക്ഷം കോടിയുടെ ബാധ്യത, 12ൽ ഒരാൾ രോഗി

ബസിൽ സ്ത്രീകളും ഉണ്ടായിരുന്നു. ലോക്കപ്പിൽ പ്രതികളുള്ളതിനാൽ ശുചിമുറി സേവനം അനുവദിക്കാനാവില്ലെന്ന് സ്റ്റേഷൻ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. ബസ്റ്റാന്റിൽ നഗരസഭയുടെ പൊതു ശുചിമുറി ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ ഇത് കേട്ട ഉടനെ ആശിഷ് ബഹളവയ്ക്കുയും പോലീസുകാരുമായി തട്ടിക്കയറുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

P Jayarajan

എന്നാൽ താൻ പി ജയരാജന്റെ മകൻ ആശിഷ് രാജാണെന്ന് എഎസ്ഐയോട് പറയാൻ തയ്യാറായിരുന്നില്ല. മോശമായി പെരുമാറി എന്ന പരാതിയുമായി എഎസ്ഐ മനോജ് മട്ടന്നൂർ സിഐക്ക് പരാതി നൽകി. അതേസമയം പോലീസുകാർ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ആശിഷും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഇരിട്ടി ഡിവൈഎസ്പി അന്വേഷണം നടത്തി. സമകാലിക മലയാളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Police complaint against P Jayarajan's son

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്