മലയാള സിനിമയിൽ അഴിച്ചുപണി!! താരാധിപത്യമൊക്കെ കൈയിലിരിക്കും!! ഇനി പോലീസിന്റെ ക്ലീൻ ചിറ്റ് വേണം!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയുണ്ടായ സംഭവ വികാസങ്ങൾ ചെറുതൊന്നുമല്ല. ഗുണ്ടായിസവും മയക്കു മരുന്നും കുടിപ്പകയും ഉൾപ്പെടെ മലയാള സിനിമയുടെ അരും കാണാത്ത മുഖം പുറത്തുവന്നിരിക്കുകയാണ്. ഗുണ്ടാ സംഘങ്ങളുടെ നിയന്ത്രണത്തിലായിരുന്ന മലയാള സിനിമ മേഖയിൽ ശുദ്ധീകലശം വരുന്നതായാണ് പുതിയ വിവരം. ആർക്കും എങ്ങനെയും അങ്ങ് സിനിമയിൽ കേറിച്ചെല്ലാം എന്ന് കരുതണ്ട. എല്ലാത്തിനും പോലീസിന്റെ നിയന്ത്രണം ഉണ്ടാകും.

നിങ്ങൾ കന്യകയാണോ? എങ്കിൽ മാത്രം സർക്കാർ ജോലി!! സർക്കാർ ഉത്തരവ് വിവാദമാകുന്നു!

സിനിമ ലൊക്കേഷനിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യന്മാർ, ഡ്രൈവർമാർ, ലൈറ്റ് ബോയി തുടങ്ങി എല്ലാ ജോലിക്കാർക്കും പോലീസ് വെരിഫിക്കേഷൻ വരുന്നു. താരങ്ങൾക്ക് താത്പര്യമുള്ളവരെയൊക്കെ ഇനി മുതൽ സിനിമ മേഖലയിൽ എത്തിക്കാനും കഴിയില്ല. ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് കാണിക്കുന്ന പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റില്ലാത്ത ആർക്കും ചിത്രീകരണ ലൊക്കേഷനുകളിൽ ഇനി എത്താൻ കഴിയില്ല.

 പോലീസ് വെരിഫിക്കേൻ

പോലീസ് വെരിഫിക്കേൻ

സിനിമ ലൊക്കേഷനിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യൻമാർ ഡ്രൈവർമാർ ലൈറ്റ് ബോയികൾ തുടങ്ങി എല്ലാ ജോലിക്കാർക്കും പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്.

ക്രിമിനൽ പശ്ചാത്തലമില്ല

ക്രിമിനൽ പശ്ചാത്തലമില്ല

ക്രിമിനൽ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന പോലീസിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ചിത്രീകരണ സ്ഥലങ്ങളിൽ പ്രവേശനം ഉണ്ടാകില്ല. ഇത്തരക്കാരെ സിനിമ മേഖലയിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി എന്നാണ് സൂചനകൾ.

പ്രൊഡക്ഷൻ കൺട്രോളർക്ക് നിർദേശം

പ്രൊഡക്ഷൻ കൺട്രോളർക്ക് നിർദേശം

സിനിമ മേഖലയിലെ വനിതകളുടെ സുരക്ഷാ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്ന് പ്രൊഡക്ഷൻ കൺട്രോളർക്ക് നിർദേശം നൽകിയുട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് നടിമാരെ താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിക്കാനുള്ള ചുമതല പ്രൊഡക്ഷൻ മാനേജർമാർക്കാണ്. നടിമാർ താമസ സ്ഥലത്തു നിന്ന് ഇറങ്ങുന്ന സമയം, ഷൂട്ടിങിന് എത്തുന്ന സമയം താമസ സ്ഥലത്ത് എത്തുന്ന സമയം എന്നിവ മാനേജർ സൂക്ഷിക്കണം.

ക്രിമിനൽ പശ്ചാത്തലമുള്ളവർ നിരവധി

ക്രിമിനൽ പശ്ചാത്തലമുള്ളവർ നിരവധി

സിനിമ മേഖലയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ നിരവധിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. അടിപിടി അക്രമക്കേസുകളിൽ ഉൾപ്പെട്ട നിരവധി പേരും ഇവിടെയുണ്ട്. കുറ്റ കൃത്യങ്ങള്‍ നടത്തിയ ശേഷം ഒളിവിൽ കഴിയാനുള്ള സുരക്ഷിത താവളമായി സിനിമ ലൊക്കേഷനുകളെ ഉപയോഗിക്കുന്നവരുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

ലഹരി ഉപയോഗം

ലഹരി ഉപയോഗം

സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് റിപ്പോർട്ട്. ടെക്നീഷ്യന്മാർ മുതൽ ആർട്ടിസ്റ്റുകൾ വരെ കഞ്ചാവ് കേസിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. സെറ്റുകളിലുണ്ടാകുന്ന അസ്വസ്ഥതകൾക്ക് മയക്കുമരുന്നിന്റെ ഉപയോഗവും മദ്യപാനവും കാരണമാകുന്നതായി പരാതിയുണ്ട്.

പരിചയം പറ്റില്ല

പരിചയം പറ്റില്ല

ഡ്രൈവർമാർക്കിടയിൽ ക്രിമിനൽ കേസ് പ്രതികൾ ധാരളമുണ്ടെന്നാണ് വിവരം. ഇവരിൽ പലർക്കും നടന്മാരുമായി അടുത്ത ബന്ധവും ഉണ്ടാകും. എന്നാൽ ഇനി ഈ പരിചയം വച്ച് സിനിമയിലെത്താൻ കഴിയില്ല. താരങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാൽ പറ്റില്ല. സിനിമയിൽ ജോലി കിട്ടണമെങ്കിൽ പോലീസിന്റെ ക്ലീൻ ചിറ്റ് വേണം.

ഷൂട്ടിങ് നടക്കുന്ന വിവരം അറിയിക്കണം

ഷൂട്ടിങ് നടക്കുന്ന വിവരം അറിയിക്കണം

ഒരു പ്രദേശത്ത് ഷൂട്ടിങ് നടക്കുന്നുണ്ടെങ്കിൽ അക്കാര്യം അടുത്തുളള പോലീസ് സ്റ്റേഷനിൽ അറിയിച്ചിരിക്കണം. നടി ആക്രമണത്തിനിരയായ സംഭവത്തിനു പിന്നാലെയാണ് ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.

നടി ആക്രമണത്തിനിരയായത്

നടി ആക്രമണത്തിനിരയായത്

സിനിമയിലെ ഡബ്ബിങ് ജോലികൾക്കായി എത്തുന്നതിനിടെയാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിനിരയായത്. നടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്ന വാഹനത്തിൽ തന്നെയാണ് ആക്രമണം നടന്നത്.

പൾസർ സുനിയുടെ അറസ്റ്റ്

പൾസർ സുനിയുടെ അറസ്റ്റ്

നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പൾസർ സുനി സിനിമയിലെ ഡ്രൈവർ ആണ്. ഇയാൾ നിരവധി കേസിലെ പ്രതിയുമാണ്. പല താരങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമാണ് ഉള്ളത്.

English summary
police control in malayalam film industry
Please Wait while comments are loading...