കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിനെ രക്ഷിക്കാന്‍ പോലീസ് ചന്ദ്രബോസിന്റെ മരണമൊഴിയെടുത്തില്ല?

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി വീണ്ടും ആക്ഷേപം. നിസാം കാറിടിച്ച് കൊന്ന ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്ര ബോസിന്റെ മരണമൊഴി പോലും പോലീസ് രേഖപ്പെടുത്തിയില്ല.

ചന്ദ്രബോസിന്റെ മൊഴിയെടുക്കാതിരുന്നത് പോലീസ് മനപ്പൂര്‍വ്വമാണെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംസാരിക്കാന്‍ സാധ്യമല്ലാതിരുന്നതിനാല്‍ ചന്ദബോസിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു പോലീസിന്റെ ന്യായം.

NIzam

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യ ദിവസങ്ങളില്‍ ചന്ദ്രബോസിന് ബോധം ഉണ്ടായിരുന്നു എന്നും സംസാരിച്ചിരുന്നു എന്നും ആണ് പുതിയ വാര്‍ത്ത. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

ചന്ദ്രബോസിനെ ചികിത്സിച്ചിരുന്ന സംഘത്തിലെ ഡോക്ടറാണ് ഇക്കാര്യം പറഞ്ഞത്. ചന്ദ്രബോസ് ഡോക്ടറോട് സംസാരിച്ചിരുന്നു. കുടുംബാംഗങ്ങളോടും ചന്ദ്രബോസ് ആദ്യദിവസങ്ങളില്‍ സംസാരിച്ചിരുന്നത്രെ.

അപ്പോള്‍ ചന്ദ്രബോസിന്റെ മൊഴിയെടുക്കാതെ പോലീസ് ഒളിച്ചുകളിക്കുകയായിരുന്നോ എന്നാണ് ചോദ്യം. നിസാമിനെ രക്ഷിക്കാന്‍ ഉന്നതര്‍ ശ്രമം നടത്തുന്നുണ്ടെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. സിനിമ താരം രഞ്ജി പണിക്കര്‍ ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചിരുന്നു.

ചന്ദ്രബോസിന്റെ മരണത്തില്‍ നിസാമിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ചന്ദ്രബോസിന്റെ കുടുംബത്തിന് നിസാമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

English summary
Police didn't take statement from Chandrabose... Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X