ഗേറ്റ് തുറക്കാന്‍ വൈകിയത് കൊണ്ട് മാത്രമല്ല നിസാം ചന്ദ്രബോസിനെ കൊന്നത്
തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് കുറ്റപത്രം. അസമയത്ത് എത്തിയ നിസാമിനെ ഫഌറ്റിലേയ്ക്ക് കടത്തി വിടാതിരുന്നതാണ് വൈരഗ്യത്തിന് കാരണം. ചന്ദ്രബോസിനെ കൊല്ലുമെന്ന് നിസാം പലതവണ ഭീഷണിപ്പെടുത്തിയതായി 15ല്‍ അധികം സാക്ഷികള്‍ മൊഴി നല്‍കിയതായും അന്വേഷണം സംഘം.
ഗേറ്റ് തുറക്കാന്‍ വൈകിയതിനെ നിസാം ചന്ദ്രബോസിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഇതുവരെയുള്ള കാരണം. എന്നാല്‍ മുന്‍വൈരാഗ്യം മൂലം കൊല്ലാനുറപ്പിച്ച് ആക്രമിച്ചെന്നാണ് കുറ്റപത്രത്തില്‍ വിശദീകരിയ്ക്കുന്നത്. പുതിയ കണ്ടെത്തലിന് സാക്ഷി മൊഴികളും കുറ്റപത്രത്തിലുണ്ട്.

ശോഭാസിറ്റിയിലേയ്ക്കുള്ള വാഹനങ്ങള്‍ നിരീക്ഷിയ്ക്കാനുള്ള ചുമതലയായിരുന്നു ചന്ദ്രബോസിന്. രാത്രി വൈകി വരുന്ന വാഹനങ്ങള്‍ കടത്തി വിടേണ്ടെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. അതിനാല്‍ തന്നെ പലതവണ നിസാമിനെ ചന്ദ്രബോസ് തടഞ്ഞിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് നിസാം ചന്ദ്രബോസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നിസാമില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചന്ദ്രബോസ് പറഞ്ഞിരുന്നതായി ഭാര്യ ജമന്തിയും പൊലീസില്‍ മൊഴി നല്‍കി.
20 മിനിട്ട് നീണ്ട നിസാമിന്റെ ആക്രമണത്തേയും കുറ്റപത്രത്തില്‍ വിശദീകരിയ്ക്കുന്നുണ്ട്. കൊലപാതകം ഉള്‍പ്പടെ ആറ് കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. 111 സാക്ഷികളും 43 സാഹചര്യത്തെളിവുകളും ഹാജരാക്കി. 65ദിവസത്തിനുള്ളിലാണ് കുറ്റപത്രം തയ്യാറാക്കിയത്.












Click it and Unblock the Notifications