കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിച്ചോടി പിടിയിലായ അംജാദും പ്രവീണയും ചെയ്തത്... മുറി പരിശോധിച്ച പോലീസ് ഞെട്ടി

കോഴിക്കോട്ട് വച്ചാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഒളിച്ചോടിയ അംജാദും പ്രവീണയും ചെയ്തത് | Oneindia Malayalam

വടകര: ഓര്‍ക്കാട്ടേരിയില്‍ നിന്നും കാണാതായ മൊബൈല്‍ ഷോപ്പ് ഉടമയെയും ഇവിടെ ജോലി ചെയ്യുന്ന വീട്ടമ്മയെയും കോഴിക്കോട്ട് വച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വൈക്കിലശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദിനെയും (23) ഒഞ്ചിയം മനയ്ക്കല്‍ പ്രവീണ (32) യെയുമാണ് പോലീസ് പിടികൂടിയത്.

മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് അംജാദ് മുങ്ങിയതെങ്കില്‍ ഒരു മാസം മുമ്പാണ് പ്രവീണയെ കാണാതായത്. കോഴിക്കോട്ട് ജയില്‍ റോഡിലുള്ള വാടക വീട്ടില്‍ വച്ചാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 11 മുതലാണ് അംജാദിനെ കാണാതായത്. നവംബര്‍ 13 മുതല്‍ പ്രവീണയെയും കാണാതാവുകയായിരുന്നു.

മുറിയില്‍ നിന്നും ലഭിച്ചത്

മുറിയില്‍ നിന്നും ലഭിച്ചത്

അംജാദും പ്രവീണയും താമസിച്ചിരുന്ന കോഴിക്കോട്ടുള്ള മുറിയില്‍ നടത്തിയ പരിശോധനയില്‍ കള്ളനോട്ടുകള്‍ പോലീസ് കണ്ടെത്തി. കൂടാതെ വ്യാജ ലോട്ടറിയും ഇവിടെ നിന്നു പോലീസിനു ലഭിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നൂറു രൂപയുടെ കള്ളനോട്ടുകളാണ് പരിശോധനയില്‍ ലഭിച്ചത്.
പുതിയറയിലെ ജയില്‍ റോഡിലുള്ള വീടിന്റെ ഒന്നാമത്തെ നിലയിലാണ് അംജാദും പ്രവീണയും ഒളിവില്‍ താമസിച്ചിരുന്നത്.

ലോട്ടറി നിര്‍മിച്ചും പണം തട്ടി

ലോട്ടറി നിര്‍മിച്ചും പണം തട്ടി

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് വ്യാജമായി നിര്‍മിച്ച് അംജാദും പ്രവീണയും പണം തട്ടിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
മാത്രമല്ല ഒരു സ്വകാര്യ ചാനലിന്റെ ഐഡന്റിറ്റി കാര്‍ഡ് ഇവര്‍ വ്യാജമായി നിര്‍മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവയടക്കം കംപ്യൂട്ടറും പ്രിന്ററുമെല്ലാം പോലീസ് പിടിച്ചെടുത്തു.

ഹൈക്കോടതിയിലേക്ക് കൊണ്ടുപോയി

ഹൈക്കോടതിയിലേക്ക് കൊണ്ടുപോയി

ഇരുവരെയും കാണാതായ ശേഷം ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അംജാദിനെയും പ്രവീണയെയും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കൊച്ചിയിലേക്കു കൊണ്ടുപോയി.
അറസ്റ്റ് ചെയ്ത ശേഷം വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരെയും ഹാജരാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച്ചത്തേക്ക് അംജാദിനെയും പ്രവീണയെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും കൊച്ചിയിലേക്കു കൊണ്ടുപോയത്.

പിടികൂടിയത് അര്‍ധരാത്രി

പിടികൂടിയത് അര്‍ധരാത്രി

അര്‍ധ രാത്രിയോടെയാണ് പോലീസ് അംജാദിനെയും പ്രവീണയെയും സാഹസികമായി പിടികൂടിയത്. വടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങളുടെ ഓണ്‍ലൈന്‍ ബിസിനസ് നടത്തി വരികയായിരുന്നു ഇരുവരും.
താമസ കേന്ദ്രത്തിലേക്ക് ആരെങ്കിലും വരുന്നുണ്ടോയെന്ന് അറിയാന്‍ അംജാദ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതോടെയാണ് രഹസ്യ നീക്കത്തിലൂടെ അകത്തു കയറി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പോലീസിന് തുറുപ്പുചീട്ടായത് മൊബൈല്‍ നമ്പര്‍

പോലീസിന് തുറുപ്പുചീട്ടായത് മൊബൈല്‍ നമ്പര്‍

പോലീസിന്റെ കൈയില്‍ പെടാതിരിക്കാന്‍ വളരെ ബുദ്ധിപൂര്‍വ്വമായിരുന്നു അംജാദിന്റെ ഓരോ നീക്കങ്ങളും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഇയാള്‍ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡുകള്‍ മാറ്റിക്കൊണ്ടിരുന്നതായി പോലീസ് പറഞ്ഞു. ഒരു നമ്പറിലേക്കുള്ള വിളിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു സൈബര്‍ സെല്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തി അംജാദിനെയും പ്രവീണയെയും അറസ്റ്റ് ചെയ്തത്.
ഏഴു വയസ്സുള്ള കുട്ടിയുടെ അമ്മയാണ് പ്രവീണ. നവംബര്‍ 13ന് സ്വന്തം സ്‌കൂട്ടറില്‍ വടകര സാന്‍ഡ് ബാങ്ക്‌സിലെത്തിയ പ്രവീണ ഒരാളുടെ ബൈക്കില്‍ കയറി പോവുന്നതു ശ്രദ്ധയില്‍ പെട്ടതായി ചിലര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.

English summary
Police found fake notes, identity card from room of mobile shop owner and woman worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X