കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ മാവോയിസ്റ്റുകളുടെ കയ്യില്‍ എകെ 47

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ എകെ 47 തോക്കുകള്‍ ഉപയോഗിക്കുന്നതായി തെളിയുന്നു. വെള്ളമുണ്ടയില്‍ നടന്ന വെടിവപ്പിന് ശേഷം പോലീസ് നടത്തിയ തിരച്ചിലില്‍ കാട്ടില്‍ നിന്ന് എകെ 47 തോക്കിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

വനത്തില്‍ മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന വസ്ത്ര അവശിഷ്ടങ്ങളും കണ്ടെത്തി. എട്ടംഗ സംഘമാണ് തണ്ടര്‍ ബോള്‍ട്ടിന് നേര്‍ക്ക് വെടിയുതിര്‍ത്തതെന്ന് ഡിഐജി ദിനേന്ദ്ര കശ്യാപ് അറിയിച്ചു.

CPI Maoist

എകെ 47 തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളുടെ കേയ്‌സ് ആണ് വനത്തില്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരികയാണെന്നും പോലീസ് പറയുന്നു.

ഇതിനിടെ കുറ്റ്യാടി വനമേഖലയില്‍ വെടിയൊച്ച കേട്ടതായി പോലീസുകാരും നാട്ടുകാരും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. കുറ്റിയാടിയിലെ പക്രന്തളം വനമേഖലയിലാല്‍ നിന്നാണ് ഈ വാര്‍ത്ത.

ഡിസംബര്‍ 7ന് ഞായറാഴ്ച വൈകീട്ടാണ് വെള്ളമുണ്ടയിലെ ആദിവാസി കോളനിക്കടുത്ത് വച്ച് തണ്ടര്‍ബോള്‍ട്ടിന് നേരെ മാലോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ദൗത്യസേന തിരിച്ചും വെടിയുതിര്‍ത്തു. എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് കടന്ന മാവോയിസ്റ്റ് സംഘത്തെ പിന്തുടരാന്‍ പോലീസിന് കഴിഞ്ഞില്ല.

മലബാറിലെ അഞ്ച് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്. മാവോയിസ്റ്റുകളെ നേരിടാന്‍ പോലീസ് സേന സജ്ജമാണെന്നും ചെന്നിത്ത പറയുന്നു.

English summary
Police find parts of AK 47 riffle from forest during search for Maoist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X