മാവോയിസ്റ്റ് വേട്ട: ടെന്റില്‍ നിന്ന് ലഭിച്ചത് 150 സിംകാര്‍ഡുകളും 32 പെന്‍ഡ്രൈവുകളും
കരിമരുന്ന്, മൊബൈല്‍ഫോണ്‍, പെന്‍ഡ്രൈവുകള്‍, സിംകാര്‍ഡുകള്‍, പണം എന്നിവയായിരുന്നു പ്രധാനമായും കണ്ടെടുത്തിരുന്നത്
മലപ്പുറം: നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ച് കൊന്നിടത്തു നിന്നും ലഭിച്ചതെല്ലാം ആധുനിക ഉപകരണങ്ങള്‍. നേതാക്കളെ വെടിവെച്ച് കൊന്നിടത്തു നിന്നും ലാപ്പ് ടോപ്പുകളും മൊബൈല്‍ഫോണുകളും ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങളും ബോംബു നിര്‍മ്മാണ സാമഗ്രഹികളും തോക്കുകളും കണ്ടെടുത്തെന്ന് പോലീസ് റിപ്പോര്‍ട്ട്.
കരിമരുന്ന്, മൊബൈല്‍ഫോണ്‍, പെന്‍ഡ്രൈവുകള്‍, സിംകാര്‍ഡുകള്‍, പണം എന്നിവയായിരുന്നു പ്രധാനമായും കണ്ടെടുത്തിരുന്നത്. ഈങ്ങാറിലുള്ള താവളം പരിശോധിച്ചപ്പോഴായിരുന്നു ആധുനിക വാര്‍ത്താ വിനിമയ സംവിധായങ്ങള്‍ പോലീസിന് ലഭിച്ചത്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ വന്‍ പ്രതിഷേധം അരങ്ങേറുമ്പോഴാണ് പോലീസ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ടെന്റ്
പതിനഞ്ച് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രണ്ട് ടെന്റുകളിലായിട്ടാണ് മാവോയിസ്റ്റുകള്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഭക്ഷ്യ വസ്തുക്കള്‍
പിസ്റ്റളുകള്‍ക്കും ബോംബ് നിര്‍മ്മാണ വസ്തുക്കള്‍ക്കും പുറമെ 150 സിംകാര്‍ഡുകള്‍, 32 പെന്‍ഡ്രൈവുകള്‍, മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, അഞ്ച് ലക്ഷം രൂപ, ആഹാരം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയും കണ്ടെത്തി.

സുരക്ഷിതം
മാവോയിസ്റ്റുകള്‍ താമസിച്ചിരുന്ന ടെന്റിന് ചുറ്റും സൗരോര്‍ജ്ജ വേലി കെട്ടി സുരപക്ഷിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

കേന്ദ്രം
വിവിധ ആദിവാസി കോളനികളിലേക്കും പാലക്കാട്, വയനാട് ജില്ലകളിലേക്കും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കും വനത്തിലൂടെ സഞ്ചരിച്ച് എളുപ്പം കടക്കാമെന്നതാണ് ഇവിടെ മാവോയിസ്റ്റുകള്‍ കേന്ദ്രമാക്കുന്നത്.












Click it and Unblock the Notifications