കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍വര്‍ എംഎല്‍എ പണത്തട്ടിപ്പ് നടത്തിയതിന് ബാങ്ക് രേഖകള്‍, പോലീസ് മംഗലാപുരത്തേക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പണംതട്ടിയെടുത്തകേസില്‍ എം.എല്‍.എയും പരാതിക്കാരനും തമ്മില്‍ ഇടപാട് നടന്നതായി പോലീസ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് അന്‍വര്‍ എം.എല്‍.എ 50ലക്ഷം രൂപ തട്ടിയെടുത്തെന്ന മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമിന്റെ പരാതിയിന്മേല്‍ നടന്ന അന്വേഷണത്തിലാണു മഞ്ചേരി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പണമിടപാട് നടന്നതായി വ്യക്തമായിട്ടുണ്ടെന്നും ഇനി വഞ്ചന നടന്നിട്ടുണ്ടോയെന്നാണു പോലീസ് അന്വേഷിക്കുന്നതെന്നും കേസിന്റെ അന്വേഷണ ചുമതലവഹിക്കുന്ന മഞ്ചേരി സി.ഐ: എന്‍.ബി ഷൈജു പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പ് നടത്താനായി അന്‍വര്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ മംഗലാപുരം ബല്‍ത്തങ്ങാടി മലോടത്ത്കരായയിലെ കെ.ഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം അടുത്ത ദിവസം പോലീസ് സന്ദര്‍ശിക്കും.

anwer

പി.വി അന്‍വര്‍ എം.എല്‍.എയുടെ അക്കൗണ്ടിലേക്ക് സലീം പണം അടച്ചതിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റിന്റെ കോപ്പി.

പണമിടപാട് നടന്നതിന്റെ മറ്റുതെളിവുകള്‍ക്കുവേണ്ടി പോലീസ് എസ്.ബി.ഐ ബാങ്കിനെ സമീപിച്ചിട്ടുണ്ട്. ഇരുവരുടേയും അക്കൗണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒരാഴ്ച്ചക്കുളളില ലഭ്യമാക്കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അന്‍വറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പത്തുലക്ഷം രൂപ കൈമാറിയതിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റിന്റെ രേഖ സലീം പോലീസിന് സമര്‍പ്പിച്ചു. 10ലക്ഷംരൂപ ബാങ്ക് അക്കൗണ്ട് മുഖേനയും 30ലക്ഷംരൂപ മകന്റേയും ഭാര്യയുടേയും പേരില്‍ ചെക്കായും ആണ് താന്‍നല്‍കിയതെന്നുമാണ് സലീം മൊഴി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ പരാതിക്കാരനായ സലീമിന്റേയും ഭാര്യയുടേയും ഭാര്യാസഹോദരന്റേയും മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതില്‍ ഭാര്യാസഹോദരനായ ഫൈസല്‍ നല്‍കിയ മൊഴി സംഭവവുമായി ബന്ധപ്പെട്ട് മറ്റുചിലര്‍കൂടി ഉള്‍പ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കൂടി ചോദ്യംചെയ്ത ശേഷമാകും പോലീസ് മംഗലപുരത്തെ ക്രഷര്‍ സ്ഥാപനം സന്ദര്‍ശിക്കുക.

മംഗലാപുരത്ത് ചൂണ്ടിക്കാണിച്ചു നല്‍കിയ ക്രഷര്‍ സ്ഥാപനം അന്‍വര്‍ വിലക്കുവാങ്ങിയതാണെന്നും 50ലക്ഷം നല്‍കിയാല്‍ 10ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞാണ് കെണിയില്‍ വീഴ്ത്തിയതെന്നാണു സലീമിന്റെ മൊഴി. ഇതിന്റെ ഭാഗമായി ക്രഷര്‍ കാണാന്‍ അന്‍വര്‍ ക്ഷണിക്കുകയും വന്‍ ലാഭത്തിലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. 2011ഡിസംബര്‍ 30ന് 40 ലക്ഷം രൂപ മഞ്ചേരിയിലെ പിവീആര്‍ ഓഫീസില്‍വച്ച് അന്‍വറിന് കൈമാറി.

2012ഫെബ്രുവരി 17നാണ് കരാര്‍ തയ്യാറാക്കിയത്. എന്നാല്‍ പിന്നീട് കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കാന്‍ അന്‍വര്‍ തയ്യാറായില്ല. സംശയം തോന്നിയ സലീം മംഗലാപുരത്തെ ക്രഷറില്‍ പോയപ്പോള്‍ അവിടുത്തുകാര്‍ അത് അന്‍വറിന്റെ ക്രഷറല്ലെന്നും അന്‍വറിനെ അറിയില്ലെന്നുമാണ് പറഞ്ഞതെന്നും സലീം പറയുന്നു. പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ല. ഒടുവില്‍ നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ എം.എല്‍.എയായിട്ടും അന്‍വര്‍ വാക്ക് പാലിക്കാന്‍ തയ്യാറായില്ല. ഇതോടെ ഫെബ്രുവരി 17ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് പരാതി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവനെയും ജില്ലാ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്‍ത്തുകയായിരുന്നു. ഏഴുമാസം കാത്തിരുന്നിട്ടും നടപടിഉണ്ടാകാതായതോടെ കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിന് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോടിയേരിക്ക് വീണ്ടും പരാതി നല്‍കിയെങ്കിലും മറുപടിപോലും നല്‍കിയില്ല. തുടര്‍ന്നാണു കോടതിയെ സമീപിച്ചത്.

സംഭവം ഒതുക്കിത്തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി യു.എ ലത്തീഫിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്തചര്‍ച്ച ഇന്നലെ മംഗളം പുറത്തുകൊണ്ടുവന്നിരുന്നു. അതേ സമയം കഴിഞ്ഞ ദിവസവും പരാതിക്കാരനായ സലീം കോടരിയേരിക്കും മുഖ്യമന്ത്രിക്കും വീണ്ടും കത്തയച്ചു. താന്‍ വിഷയം തീര്‍ക്കാന്‍വേണ്ടി നേരത്തെ പാര്‍ട്ടിയെ സമീപിച്ചിരുന്നുവെന്നും ഇത് നടക്കാത്തതിനാലാണ് കേസ്‌കൊടുത്തതെന്നും ഇതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാനും സ്വധീനം ഉപയോഗിച്ച് കേസിനെ ഇല്ലാതാക്കാനും ശ്രമം പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടാകരുതെന്ന് അഭ്യര്‍ഥിച്ചാണ് കോടിയേരിക്കും മഖ്യമന്ത്രിക്കും കത്തയച്ചത്.

കുറ്റിപ്പുറത്ത് ബോംബുകള്‍ ആദ്യം കണ്ടത് ഡിസംബറില്‍, ആക്രി സാമഗ്രികളാണെന്ന് കരുതി നാട്ടുകാര്‍ മൈന്‍ഡ് ചെയ്തില്ലകുറ്റിപ്പുറത്ത് ബോംബുകള്‍ ആദ്യം കണ്ടത് ഡിസംബറില്‍, ആക്രി സാമഗ്രികളാണെന്ന് കരുതി നാട്ടുകാര്‍ മൈന്‍ഡ് ചെയ്തില്ല

English summary
Police going to Mangalapuram for investigating PV Anwar mla's case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X