തമിഴ്‌നാട്ടിലെ തേനി, കമ്പം കഞ്ചാവ് ശേഖരിച്ച് ചെറുകിട കടച്ചവടക്കാര്‍ക്ക് എത്തിച്ച് ലക്ഷങ്ങള്‍ തട്ടുന്നു

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: തമിഴ്‌നാട്ടിലെ തേനി, കമ്പം കഞ്ചാവ് ശേഖരിച്ച് ചെറുകിട കടച്ചവടക്കാര്‍ക്ക് എത്തിച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ സജീവം. മഞ്ചേരിയില്‍ ഇന്നലെ പിടിയിലായ മൂന്നംഗ സംഘം ഇത്തരത്തില്‍ കഞ്ചാവ് എത്തിക്കുന്നവരെ കുറിച്ചുള്ള ചില സൂചനകള്‍ പോലീസിനു നല്‍കി. മഞ്ചേരിയില്‍ ഇന്നലെ മൂന്നു പേരില്‍ നിന്ന് കണ്ടെടുത്തത് പത്തു കിലോ കഞ്ചാവാണ്.

ബാങ്കുകളെ പറ്റിച്ച് മുങ്ങല്‍ നടപ്പില്ല: കര്‍ശന നിര്‍ദേശങ്ങളുമായി ധനകാര്യമന്ത്രാലയം

പാലക്കാട് മുണ്ടൂര്‍ നെച്ചിപ്പുള്ളി സ്വദേശികളായ മാടത്തൊടി പ്രതീഷ് (34), മാടത്തൊടി സുനില്‍കുമാര്‍ (29), കയ്യറ സന്ദീപ് (29) എന്നിവരെയാണ് മഞ്ചേരി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മൊത്തക്കച്ചവടത്തിനായി കഞ്ചാവ് കൊണ്ടു വരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്.

khanja

മണ്ണാര്‍ക്കാടു ഭാഗത്തു നിന്നും മഞ്ചേരിയിലേക്ക് രണ്ടു ബൈക്കുകളിലായി വരികയായിരുന്ന മൂവര്‍ സംഘത്തെ പയ്യനാട് താമരശ്ശേരി കൂട്ടാലുങ്ങല്‍ വളവുങ്ങലില്‍ വെച്ചാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാരെ സംബന്ധിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ തേനി, കമ്പം ഭാഗങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതാണ് ഇവരുടെ രീതി.

കഴിഞ്ഞ മാസം രണ്ടു കിലോ കഞ്ചാവുമായി അരീക്കോട് സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മൂവര്‍ സംഘത്തെ സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. പിടിയിലായ പ്രതീഷിനെതിരെ ഹേമാംബിക നഗര്‍ പൊലീസില്‍ കൊലപാതകം, മങ്കര പൊലീസില്‍ പോക്‌സോ, പാലക്കാട് സൗത്ത് പൊലീസില്‍ വധശ്രമം, തമിഴ്‌നാട് ഉദുമല്‍പേട്ട പൊലീസില്‍ വ്യാപാരിയെ അക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത് എന്നിങ്ങനെ നിരവധി കേസുകള്‍ നിലവിലുണ്ട്. തമിഴ്‌നാട് ജയിലില്‍ ശിക്ഷയനുഭവിച്ച സമയം പരിചയപ്പെട്ട കമ്പം സ്വദേശി വഴിയാണ് കഞ്ചാവ് കച്ചവടം ആരംഭിച്ചത്.

മഞ്ചേരി സര്‍ക്കിള്‍ പരിധിയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ മയക്കു മരുന്നു കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 20 ആയി. കെറ്റമിന്‍, ബ്രൗണ്‍ഷുഗര്‍ , നൈട്രോ സണ്‍ ടാബ്ലറ്റ്, കഞ്ചാവ് എന്നിവയടക്കം 12 കോടി രൂപയുടെ മയക്കു മരുന്നുകളാണ് പിടികൂടിയത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശാനുസരണം സി ഐ എന്‍ ബി ഷൈജു, എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ് ഐ കെ പി അബ്ദു റഹ്മാന്‍, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാടന്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, സലീം എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.


വീഡിയോകോണ്‍ മേധാവി തിരിച്ചടയ്ക്കാനുള്ളത് കോടികള്‍, നാട്ടുവിട്ടെന്ന് പ്രചാരണം, സര്‍ക്കാര്‍ ആശങ്കയില്‍

ഭാര്യയുടെ പരാതിക്ക് പിന്നാലെ ഷമിയെ കാണാനില്ല? എവിടെയെന്ന് ആർക്കുമറിയില്ല.. ഒപ്പം സഹോദരനും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police got hint on ghanja mafia in tamilnadu and kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്