Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടം നടന്നത് ആളൊഴിഞ്ഞ സ്ഥലത്ത്, സിസിടിവി ക്യാമറകള്‍ ഇല്ല; പ്രദീപിന്റെ മരണത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്വി പ്രദീവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പൊലീസ്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ നിന്നും വാഹനം പ്രദീപ് സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. എത്രയും പെട്ടെന്ന് ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് ഇപ്പോള്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

ദുരൂഹത

ദുരൂഹത

പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അപകടത്തിന്റെ സ്വഭാവത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. സ്‌ക്ൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിന് അതേ ദിശയില്‍ വന്ന കാറാണ് ഇടിച്ചിട്ടത്. ഈ വാഹനം നിര്‍ത്താതെ പോയതും സംശയത്തിനിടയാക്കുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത്

ആളൊഴിഞ്ഞ സ്ഥലത്ത്

ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. അവിടെ പരിക്കേറ്റ് കിടന്നിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സിസിടിവി ക്യാമറകള്‍ ഇല്ല

സിസിടിവി ക്യാമറകള്‍ ഇല്ല

സിസിടിവി സാന്നിദ്ധ്യമില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു അപകടം നടന്നത്. ഇത് സംശയം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ വാഹനമേതെന്ന് ഇതുവരെ തിരിച്ചറിയാത്ത സാഹചര്യത്തില്‍ കണ്ടെത്തുക അന്വേഷണ സംഘത്തെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ആരോപണവുമായി കെ സുരേന്ദ്രന്‍

ആരോപണവുമായി കെ സുരേന്ദ്രന്‍

അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും എംടി രമേശും രംഗത്തെത്തി.ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ട്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്.

അന്തപ്പുരരഹസ്യങ്ങള്‍

അന്തപ്പുരരഹസ്യങ്ങള്‍

അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെടുകയാണെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എംടി രമേശിന്റെ പ്രതികരണം

എംടി രമേശിന്റെ പ്രതികരണം

പ്രിയ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനും ആയ എസ് വി പ്രദീപിന്റെ മരണ വാര്‍ത്ത അവിശ്വസനീയം ആണ്.... അധികാരി വര്‍ഗത്തിനെതിരെ എന്തും തുറന്നു പറയുന്ന പ്രദീപിന്റെ ശൈലി പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു... ഈ മരണത്തിലും ഏറെ ദുരൂഹത ഉണ്ട്.. സത്യം പുറത്തു വരാന്‍ അന്വേഷണം ആവശ്യമാണെന്ന് എംടി രമേശ് ആസഴ്യപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍

മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രദീപ് പ്രവര്‍ത്തിച്ചിരുന്നു. മംഗളം ചാനല്‍ വിട്ടതിന് പിന്നാലെ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+