കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമാലിയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപറ്റിയുള്ള ആശങ്കകള്‍ അകലുന്നില്ല; അന്വേഷണം ഊര്‍ജിതമാക്കി

  • By Desk
Google Oneindia Malayalam News

അടിമാലി: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞന്‍പിള്ളയുടെ ഘാതകനായുള്ള തിരച്ചില്‍ ഇടുക്കിക്ക് പുറമേ അയല്‍ജില്ലകളിലേക്കും പോലീസ് വ്യാപിപ്പിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.കുഞ്ഞന്‍പിള്ളയുടെ മൃതദേഹത്തില്‍ 27 മുറിപ്പാടുകള്‍ ഉള്ളതായുള്ള പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്് പുറത്തുവന്നതിനുപിന്നാലെയാണ് അടിമാലി പോലീസ് അന്വേഷണം ഉര്‍ജ്ജിതപ്പെടുത്തിയത്.

കുഞ്ഞന്‍പിള്ളയുമായി അടുപ്പമുള്ള സുഹൃത്തുക്കളേയും ബന്ധുക്കളേയും അയല്‍വാസികളേയും പോലീസ് തിങ്കളാഴ്ച്ച വിശദമായി ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.കുഞ്ഞന്‍പിള്ളയുടെ പേരിലുണ്ടായിരുന്ന ഒരേക്കറോളം വരുന്ന ഭൂമി ആറ് മാസങ്ങള്‍ക്ക് മുമ്പ് അടിമാലിയിലെ നോട്ടറിയുടെ സാന്നിധ്യത്തില്‍ ഭാഗഉടമ്പടി നടത്തി കുടുംബാംഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയതായി പോലീസ് കണ്ടെത്തി.സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കുടുംബാഗങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിനിടവരുത്തിയതെന്ന സംശയം ഇനിയും ബാക്കി നില്‍ക്കുകയാണ്.

adimali

ശരീരത്തില്‍ കണ്ടെത്തിയ 27 മുറിവുകളില്‍ 20 എണ്ണവും വാക്കത്തിയോ വടിവാളോ ഉപയോഗിച്ചുള്ളതാണെന്നും കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ സാഹചര്യത്തില്‍ വാടകകൊലയാളിയുടെ സാന്നിധ്യവും പോലീസ് പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല.മൃതദേഹം കിടിന്നിടത്തുതന്നെവെച്ച് കുഞ്ഞന്‍പിള്ളയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.കുഞ്ഞന്‍പിള്ളയുടെ ഇളയമകന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.

ഇതുമായി കുഞ്ഞന്‍പിള്ളയുടെ കൊലപാതകത്തികത്തിനെന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.അതേസമയം നിത്യവും കണ്ടിരുന്ന കുഞ്ഞന്‍പിള്ളയുടെ കൊലപാതകം ഇനിയും അയല്‍വാസികള്‍ക്കും പ്രദേശവാസികള്‍ക്കും വിശ്വസിക്കാനായിട്ടില്ല.കുഞ്ഞന്‍പിള്ളയെ ദാരുണമായി വെട്ടികൊലപ്പെടുത്തിയ കൊലയാളിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

English summary
police investigating about deadbody found in adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X