തോമ മുതൽ ജോർജേട്ടൻസ് വരെ!! അന്വേഷണം സിനിമകളിലേക്കും!! തെളിവുകൾ പുറത്ത്?
സൗണ്ട് തോമ മുതൽ ഒടുവിൽ പുറത്തിറങ്ങിയ ജോർജേട്ടൻസ് പൂരം വരെയുള്ള ചിത്രങ്ങളെ കുറിച്ചാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ദിലീപിന്റെ സിനിമകളിലേക്ക് നീളുന്നതായി സൂചന. സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള സിനിമകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. കേസിലെ പ്രതി പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഈ സിനിമകളുടെ ചിത്രീകരണത്തിനിടെ എപ്പോഴെങ്കിലും ഇരുവരും തമ്മിൽ കണ്ടിരുന്നോ എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന സൂചനകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ദിലീപിൻറെ സിനിമകളെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

17 ചിത്രങ്ങൾ
സൗണ്ട് തോമ മുതൽ ഒടുവിൽ പുറത്തിറങ്ങിയ ജോർജേട്ടൻസ് പൂരം വരെയുള്ള ചിത്രങ്ങളെ കുറിച്ചാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2013 മുതൽ 17 ചിത്രങ്ങളാണ് ഈ കാലഘട്ടത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. എല്ലാ ചിത്രങ്ങളെ കുറിച്ചും അന്വേഷണം നടത്തും.

പൾസർ സുനിയുടെ സാന്നിധ്യം
ഈ കാലഘട്ടങ്ങളിൽ എപ്പോഴെങ്കിലും പൾസർ സുനിയും ദിലീപും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോയെന്ന് അറിയുന്നതിനായിട്ടാണ് അന്വേഷണം നടത്തുന്നത്. നാല് വർഷം മുമ്പുള്ള സിനിമകളുടെയെല്ലാം പശ്ചാത്തലം പരിശോധിക്കും.

ചിത്രങ്ങളിൽ സുനി
ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനിൽ പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ചിത്രങ്ങൾ പുറത്തു വന്നുരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ദിലീപിനൊപ്പം സെൽഫി എടുത്തവരുടെ ചിത്രങ്ങളിൽ സുനിയെ കണ്ടിരുന്നു.

സുനിയുടെ കത്ത്
സുനിയുടെ കത്തെന്ന പേരിൽ പുറത്തുവന്നിരുന്ന കത്തിലും ഇതു സംബന്ധിച്ച് ചില സൂചനകൾ ഉണ്ട്. സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള സംഭവങ്ങൾ മറക്കരുതെന്ന് സുനി കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഇപ്പോൾ സിനിമകളെ കുറിച്ച് അന്വേഷണം നടക്കുന്നത്.

ജീവനക്കാരുടെ മൊഴി
ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനായ തൃശൂരിലെ കിണറ്റിങ്കൽ ആക്കാദമിയിൽ വച്ചെടുത്ത സെൽഫിയിലാണ് സുനിയും ഉണ്ടായിരുന്നത്. ഇതിനെ തുടർന്ന് ഇവിടത്തെ ജീവനക്കാരുടെ മൊഴിയും പോലീസ് എടുത്തിട്ടുണ്ടെന്നാണ് സൂചനകൾ.

സെറ്റിലെത്തുന്നത് എങ്ങനെ
ആക്രമണത്തിന് ഇരയായ നടിയുടെ ഡ്രൈവറായിരുന്ന ആളാണ് സുനി. മറ്റ് ചിലരുടെ ഡ്രൈവറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്കയുടെ ഡ്രൈവേഴസ് യൂണിയനിൽ അംഗമല്ലാത്ത സുനി എങ്ങനെയാണ് ലൊക്കേൽഷനിൽ എത്തുന്നതെന്നും ആരാണ് സുനിയെ എത്തിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

ലൊക്കേഷൻ ചിത്രങ്ങൾ
സൗണ്ട് തോമ മുതലുള്ള സിനിമകളുടെ ലൊക്കേഷൻ ചിത്രങ്ങൾ ലഭിക്കുമോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മറ്റേതെങ്കിലും ചിത്രങ്ങളുടെ ലൊക്കേഷനിൽ സുനി എത്തിയോയെന്നും പോലീസ് പരിശോധിക്കുന്നു.


Click it and Unblock the Notifications