കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിന്റെ കൊലയാളികളില്‍ ഇനി പിടികൂടാനുള്ളത് ഇവരെ; എട്ടുപേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Google Oneindia Malayalam News

Recommended Video

cmsvideo
അഭിമന്യുവിന്റെ കൊലയാളികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് | Oneindia Malayalam

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് രണ്ട് മാസം കഴിഞ്ഞു. എന്നിട്ടും കേസിലെ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും ക്യാംപസ്ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെഉള്‍പ്പടേയുള്ള പ്രധാനപ്രതികളില്‍ പലരേയും പിടികൂടിയെങ്കിലും എട്ടോളം പ്രതികളെ പിടികൂടാനാവാത്തതില്‍ പോലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസിലെ എട്ട് പ്രതികള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

മഹാരാജാസ് കോളേജില്‍

മഹാരാജാസ് കോളേജില്‍

മഹാരാജാസ് കോളേജില്‍ ചുവരെഴുതുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജുലൈ രണ്ടിന് പുലര്‍ച്ചെ 12,30 നാണ് അഭിമന്യുവിനെ പുറമേ നിന്നെത്തിയെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ സഹായത്തോടെ ക്യാംപസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടതില്‍ പോലീസിന് വീഴ്ച്ചസംഭവിച്ചെങ്കിലും പ്രധാനപ്രതി മുഹമ്മദിനെ പിടികൂടാന്‍ കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.

ലുക്ക്ഔട്ട് നോട്ടീസ്

ലുക്ക്ഔട്ട് നോട്ടീസ്

പിന്നീട് കേസില്‍ പ്രധാനപ്രതികളില്‍ പലരും പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് എട്ടുപേരെക്കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ എട്ടുപേര്‍ക്കെതിരേയും പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

എട്ടുപേര്‍

എട്ടുപേര്‍

എട്ട് പേരും എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്. പ്രതികള്‍ രാജ്യം വിടാതിരിക്കാനായി വിമാനത്താവനങ്ങളിലും അറിയിപ്പ് നല്‍കി. പ്രധാനസ്ഥലങ്ങളിലെല്ലാം ലൂക്ക് ഔട്ട് നോട്ടീസ് പതിക്കും. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളെകുറിച്ച് വിവരം ലഭിക്കുന്നവര്‍ എസിപിമാരായ ടി സുരേഷ്‌കുമാര്‍( 9497990066), കെ ലാല്‍ജി( 9497990069), സിഐ എ അനന്തലാല്‍(9497987103) എന്നിവരെ അറിയിക്കാം.

ഇവര്‍

ഇവര്‍

കേസിലെ പന്ത്രണ്ടം പ്രതി ചേര്‍ത്തലസ്വദേശി മുഹമ്മദ് ഷഹിം, പതിനാലാം പ്രതി ആലൂവ സ്വദേശി പിഎം ഫായിസ്, രണ്ടാ പ്രതി ചാമക്കാലയില്‍ ആരിഫ് ബിന്‍ സലീം, ഒമ്പതാം പ്രതി കച്ചേരിപ്പടി സ്വദേശി വിഎന്‍ ഷിഫാസ്, പതിനൊന്നാം പ്രതി പള്ളുരുത്തി സ്വദേശി ജിസാല്‍ റസാഖ്, പതിനാറാം പ്രതി സനിദ്, തന്‍സീല്‍ എന്നിവര്‍ക്കെതിരേയാണ് ലൂക്ക് ഔട്ട് നോട്ടില്‍ നല്‍കിയിരിക്കുന്നത്.

കേസിലെ പ്രധാനപ്രതി

കേസിലെ പ്രധാനപ്രതി

കേസിലെ പ്രധാനപ്രതിയായ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദിനെ കൂടാതെ പള്ളുരുത്തി സ്വദേശി സനീഷും ഇപ്പോള്‍ പോലീസ് കസ്റ്റയിലുണ്ട്. കേസിലെ ഇരുപത്തിരണ്ടാം പ്രതി അനൂബ്, ഇരുപത്തിമൂന്നാം പ്രതി ഫസലും എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു

കുറ്റപത്രം

കുറ്റപത്രം

ഇതിനിടെ, കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാനുള്ള പ്രവര്‍ത്തനം പോലീസ് ഊര്‍ജ്ജിതമാക്കി. ഈ മാസം അവസാനത്തോടെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു തയ്യാറെടുപ്പുകള്‍ പോലീസ് തുടങ്ങി. അറസ്റ്റിലായ 18 പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ കുറ്റപത്രം തയ്യാറാകുന്നത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ പിടിയിലായാല്‍ പിന്നീട് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണു തീരുമാനം.

തന്ത്രം

തന്ത്രം

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതു തടയാന്‍ പ്രതിഭാഗം നടത്തിയ നീക്കങ്ങള്‍ മനസ്സിലാക്കിയതോടെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം വേഗത്തിലാക്കിയത്. തൊടുപുഴ ന്യുമാന്‍സ് കോളെജ് പ്രൊഫ. ജോസഫിന്റെ കൈവെട്ടു കേസിലും എസ്ഡിപിഐ ഇതേ തന്ത്രം പയറ്റിയിരുന്നതായി അഭിമന്യു വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തെളിവുകള്‍ നശിപ്പിക്കുക

തെളിവുകള്‍ നശിപ്പിക്കുക

കൈവെട്ടു കേസില്‍ വിവിധ ഘട്ടങ്ങളിലായിട്ടാണു പ്രതികള്‍ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തു വരുന്ന മിക്ക ആക്രമണ കേസുകളിലും ഇതേ ശൈലിയാണ് എസ്ഡിപിഐ പിന്തുടരുന്നത്. അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തില്‍ ആഴ്ത്തുകയും പ്രതികള്‍ പിടികൊടുക്കാതെ തെളിവുകള്‍ നശിപ്പിക്കുകയുമാണ് ഈ തന്ത്രം.

English summary
police issue lookout notice for accused in abhimanyu murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X