ജയിലില്‍ ദിലീപിന് ഇനി ബോറടിക്കില്ല!! ഉറ്റസുഹൃത്തും ജയിലിലേക്ക് !! അറസ്റ്റ് ഉടന്‍....

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസല്‍ ദിലീപിനു പിറകെ ഉറ്റ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും ജയിലിലേക്ക്. നേരത്തേ ദിലീപിനെയും നാദിര്‍ഷായെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പായിരുന്നു ഇത്. അന്നു നാദിര്‍ഷാ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാനും തുടര്‍ന്ന് അറസ്റ്റ് ചെയ്യാനുമാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന. ദിലീപ് പറഞ്ഞതു പോലെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് നാദിര്‍ഷായും മൊഴി നല്‍കിയത്.

അവരെ കണ്ട് ദിലീപ് ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു!! പക്ഷെ സാധിച്ചില്ല ...പിന്നെ പൊട്ടിക്കരച്ചില്‍!!

രണ്ടു ദിവസത്തിനകം അറസ്റ്റ്

രണ്ടു ദിവസത്തിനകം അറസ്റ്റ്

രണ്ടു ദിവസത്തിനുള്ളില്‍ നാദിര്‍ഷായെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തെളിവ് നശിപ്പിച്ചു

തെളിവ് നശിപ്പിച്ചു

നടിയെ ആക്രമിച്ച സംഭവത്തിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നാദിര്‍ഷായ്‌ക്കെതിരായ ആരോപണം. മാത്രമല്ല നാദിര്‍ഷാ നേരത്തേ നല്‍കിയ മൊഴികളിലും വൈരുദ്ധ്യമുണ്ട്.

 ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

നാദിര്‍ഷായെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ പദ്ധതി.

മൊഴികളില്‍ വൈരുദ്ധ്യം

മൊഴികളില്‍ വൈരുദ്ധ്യം

നാദിര്‍ഷായും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സുനിയെ അറിയില്ലെന്ന് നാദിര്‍ഷാ

സുനിയെ അറിയില്ലെന്ന് നാദിര്‍ഷാ

പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് നാദിര്‍ഷാ പോലീസിനു മൊഴി നല്‍കിയത്. 13 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ജയിലില്‍ വച്ച് സുനി പല തവണ നാദിര്‍ഷായെ വിളിച്ചതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിരുന്നു.

നാദിര്‍ഷായുടെ സെറ്റിലുമെത്തി

നാദിര്‍ഷായുടെ സെറ്റിലുമെത്തി

നാദിര്‍ഷാ അവസാനമായി സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയുടെ സെറ്റിലും സുനി വന്നതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്നാണ് വിവരം.

ചെയ്തത് ഗുരുതര കുറ്റം

ചെയ്തത് ഗുരുതര കുറ്റം

തെളിവ് നശിപ്പിക്കുന്ന ഗുരുതരമായ കുറ്റമാണ് നാദിര്‍ഷാ നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടു തന്നെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റും വഴികളില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Police may arrest Nadirsha soon.
Please Wait while comments are loading...