വേട്ടപ്പട്ടി പൾസർ സുനി മാത്രമല്ല..!! ദൃശ്യങ്ങളിൽ കൂടുതൽ പേർ..!! നടുക്കുന്ന വിവരങ്ങൾ പുറത്ത്..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ പക്കലുള്ള ഏറ്റവും സുപ്രധാന തെളിവുകളിലൊന്ന് ആ ദൃശ്യങ്ങളാണ്. നടിയെ ഉപദ്രിവിക്കുന്ന മൂന്ന് മിനുറ്റ് ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു. ഈ ദൃശ്യങ്ങളും ഫോണ്‍ രേഖകളും അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകളാണ് പള്‍സര്‍ സുനിക്കും ദിലീപിനും കേസ് കോടതിയിലെത്തുമ്പോള്‍ വന്‍ കുരുക്കാവുക. ഈ ഡിജിറ്റല്‍ തെളിവുകളുടെ കൂടുതല്‍ വിശദമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. കൂടുതല്‍ വ്യക്ത ഇക്കാര്യത്തില്‍ പോലീസിന് ലഭിക്കേണ്ടതുണ്ട്. അതേസമയം ദൃശ്യങ്ങള്‍ സംബന്ധിച്ച് പുതിയ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ദിലീപ് നൽകിയ ക്വട്ടേഷൻ

ദിലീപ് നൽകിയ ക്വട്ടേഷൻ

നടിയെ ഉപദ്രവിക്കുന്നതിന്റെ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തണമെന്നും മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ആകരുതെന്നുമായിരുന്നു ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയ നിർദേശം. എന്നാല്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ വ്യക്തത ഇല്ലാത്തത് ആയിരുന്നു.

ക്വട്ടേഷന്റെ സൂചനകൾ

ക്വട്ടേഷന്റെ സൂചനകൾ

ദൃശ്യങ്ങളിലെ സംഭാഷണങ്ങള്‍ പക്ഷേ കൃത്യമായി ക്വട്ടേഷനെ സംബന്ധിച്ച സൂചനകള്‍ നല്‍കുന്നതാണ് എന്നാണ് വിവരം. പള്‍സര്‍ സുനി അഭിഭാഷകന് നല്‍കിയ ഫോണില്‍ നിന്നുമാണ് പോലീസ് സൈബര്‍ സെല്‍ ചിത്രങ്ങളും വീഡിയോയും കണ്ടെത്തിയത്.

ഒന്നിലേറെ പേർ

ഒന്നിലേറെ പേർ

പള്‍സര്‍ സുനിയാണ് നടിയെ ഉപദ്രവിച്ചതെന്നും മറ്റുള്ളവര്‍ കാഴ്ചക്കാരാണ് എന്നുമായിരുന്നു നേരത്തെ പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ ദൃശ്യങ്ങളില്‍ ഒന്നിലേറെ പുരുഷന്മാര്‍ നടിയെ ശാരീരികമായി ഉപദ്രിക്കുന്നതായി കാണാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി മനോരമ വാര്‍ത്തയില്‍ പറയുന്നു.

വിദഗ്ധർ പരിശോധിക്കും

വിദഗ്ധർ പരിശോധിക്കും

ഈ ചിത്രങ്ങളും ദൃശ്യങ്ങളും സാങ്കേതിക വിദഗ്ധരെ കാണിച്ച് പോലീസ് വ്യക്തത വരുത്തുമെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ വ്യക്തമല്ലാത്തതിനാല്‍ കൃത്യത വരുത്താന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് പോലീസിനെ സഹായിക്കാന്‍ സാധിക്കും.

വിദഗ്ധരുമായി കൂടിക്കാഴ്ച

വിദഗ്ധരുമായി കൂടിക്കാഴ്ച

മാത്രമല്ല കേസിലെ ഗൂഢാലോചന തെളിയിക്കാനും പോലീസ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. രാജ്യത്തെ മികച്ച ഐടി, ടെലികോം വിദഗ്ധരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദൃശ്യങ്ങളും കോൾ ഡാറ്റയും

ദൃശ്യങ്ങളും കോൾ ഡാറ്റയും

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിലെ ഉന്നതരും ഡിജിപിയുമായി സാങ്കേതിക വിദഗ്ധര്‍ ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ദൃശ്യങ്ങള്‍ മാത്രമല്ല, കോള്‍ ഡാറ്റയും പോലീസിന് പരിശോധിക്കേണ്ടതുണ്ട്.

ശക്തമായ തെളിവുകൾ

ശക്തമായ തെളിവുകൾ

ടെലികോം മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ആവും പോലീസ് ദിലീപിന്റേയും പള്‍സര്‍ സുനിയുടേയും നാദിര്‍ഷയുടേയും അപ്പുണ്ണിയുടേയും ഫോണ്‍ ഡാറ്റകളില്‍ കൃത്യത വരുത്തുക. കോടതിയില്‍ കേസെത്തുമ്പോള്‍ പോലീസിന് ഇക്കാര്യങ്ങളില്‍ കൃത്യമായ വ്യക്തത വരുത്തേണ്ടതുണ്ട്.

English summary
Police need more help to prove digital evidences in actress case
Please Wait while comments are loading...