ദിലീപിനെ പുറംലോകം കാണിക്കില്ലെന്ന് ഉറപ്പ്...? അപ്പുണ്ണി വീണ്ടും കെണി... ഇത് കാഞ്ഞബുദ്ധി... !!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ആശ്വസിക്കാവുന്ന കാര്യങ്ങളൊന്നുമല്ല പുറത്ത് നടക്കുന്നത്. ഒരു മാസത്തോളമായി ഇന്നല്ലെങ്കില്‍ നാളെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുമായി നടന്‍ അഴിയെണ്ണുന്നു. വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ തന്നെയാണ് പോലീസ് തീരുമാനം. അപ്പുണ്ണിയും മൊബൈല്‍ ഫോണും തന്നെയാവും ദിലീപിനെതിരെ പോലീസ് ഉപയോഗിക്കുക. ചുരുക്കത്തില്‍ ദിലീപിന് കാര്യങ്ങള്‍ ഒട്ടുംതന്നെ എളുപ്പമല്ല.

അപ്പുണ്ണിക്ക് ക്ലീൻ ചിറ്റ് ഇല്ല

അപ്പുണ്ണിക്ക് ക്ലീൻ ചിറ്റ് ഇല്ല

ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പ്കാരനും മാനേജറുമായ അപ്പുണ്ണിയെ നേരത്തെ രണ്ട് വട്ടം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. എന്നാല്‍ അപ്പുണ്ണിക്ക് പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. അപ്പുണ്ണിക്കെതിരായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്.

മൊഴി വിശ്വസിക്കാനാവില്ല

മൊഴി വിശ്വസിക്കാനാവില്ല

ദിലീപിന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ക്കാനായി തയ്യാറാക്കിയിട്ടുള്ള മറുപടി സത്യവാങ്മൂലത്തിലാണ് അപ്പുണ്ണിയെ സംബന്ധിച്ചുള്ള പോലീസിന്റെ ഈ വെളിപ്പെടുത്തല്‍. അപ്പുണ്ണി നല്‍കിയ മൊഴി വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് പറയുന്നു.

ചോദ്യം ചെയ്ത ശേഷം മുങ്ങി

ചോദ്യം ചെയ്ത ശേഷം മുങ്ങി

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപാണ് ആദ്യം ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് അപ്പുണ്ണിയെ ചോദ്യം ചെയ്തത്. തന്നെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അപ്പുണ്ണി മുങ്ങുകയും ചെയ്തു. പിന്നീട് ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴൊന്നും അതുണ്ടായില്ല. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് നടത്തിയ ശ്രമവും ഫലം കണ്ടില്ല.

ജാമ്യത്തിന് തിരിച്ചടിയായി

ജാമ്യത്തിന് തിരിച്ചടിയായി

അപ്പുണ്ണിയെ പിടികിട്ടാത്തത് ഹൈക്കോടതിയിൽ ദിലീപിന് ജാമ്യം ലഭിക്കുന്നതിന് തിരിച്ചടിയായി. തുടർന്നാണ് അപ്പുണ്ണി പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. കേസില്‍ ദിലീപിനെ കണ്ണിചേര്‍ക്കുന്ന പ്രധാന വ്യക്തിയാണ് അപ്പുണ്ണി. അപ്പുണ്ണി വഴിയാണ് സുനിയെ ദിലീപ് ബന്ധപ്പെട്ടിരുന്നത് എന്നതിന് അടക്കം പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

ദിലീപിനെതിരെ മൊഴി

ദിലീപിനെതിരെ മൊഴി

ദിലീപിനെ പൂട്ടാന്‍ പോലീസിന് വേണ്ടിയിരുന്ന എല്ലാ വിവരങ്ങളും രണ്ടാം വട്ട ചോദ്യം ചെയ്യലിൽ അപ്പുണ്ണിയില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. സുനിയെ വിളിച്ചത് ദിലീപ് അറിവോടെയാണ് എന്നതടക്കമുള്ള വിവരങ്ങളാണ് അപ്പുണ്ണി പോലീസിന് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പോലീസില്‍ നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോയതും ദിലീപിന്റെ നിര്‍ദേശ പ്രകാരമാണ് എന്നാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്.

മാപ്പ്സാക്ഷിയാകുമോ

മാപ്പ്സാക്ഷിയാകുമോ

അപ്പുണ്ണിയെ് മാപ്പ്‌സാക്ഷിയാക്കിയേക്കും എന്ന വാര്‍ത്ത അന്വേഷണസംഘം തള്ളിയിരുന്നു.മാപ്പ് സാക്ഷി ആക്കുകയാണ് എങ്കിൽ പ്പോള്‍ നല്‍കിയ മൊഴികളില്‍ അപ്പുണ്ണി ഉറച്ച് നില്‍ക്കുമോ എന്ന സംശയം പോലീസിനുണ്ട്. അപ്പുണ്ണി കാലുമാറാന്‍ സാധ്യത ഉള്ളതിനാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട് എന്നാണ് സൂചന.

ജാമ്യം തടയാൻ തന്ത്രമോ

ജാമ്യം തടയാൻ തന്ത്രമോ

അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റിലേക്ക് വരെ നീങ്ങാനും ഉള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അതേസമയം ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയാൻ വേണ്ടിയാണ് പോലീസ് വീണ്ടും അപ്പുണ്ണിയെ സംശയനിഴലിൽ നിർത്തുന്നതെന്നും ദൃശ്യങ്ങൾ അടങ്ങിയ ഫോൺ നശിപ്പിച്ചിട്ടില്ല എന്ന് വാദിക്കുന്നതെന്നും സൂചനകളുണ്ട്.

ഗൂഢാലോചനയിൽ പങ്ക്

ഗൂഢാലോചനയിൽ പങ്ക്

ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും അപ്പുണ്ണി പോലീസ് നിരീക്ഷണത്തിലാണ്. നടിക്കെതിരെ നടന്ന ഗൂഢാലോചനയില്‍ വിട്ടുപോയ ചില കണ്ണികള്‍ യോജിപ്പിക്കാനുള്ള വിവരങ്ങള്‍ പോലീസിന് അപ്പുണ്ണിയില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ദിലീപിനൊപ്പം അപ്പുണ്ണിക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായും പോലീസിന് വ്യക്തമായിട്ടുണ്ട് എന്നും വാർത്തകളുണ്ടായിരുന്നു

പങ്കിന് തെളിവുണ്ട്

പങ്കിന് തെളിവുണ്ട്

ജയിലില്‍ നിന്നും സഹതടവുകാരനായ വിഷ്ണുവിന്റെ കയ്യില്‍ കൊടുത്ത് വിട്ട കത്ത് അപ്പുണ്ണിയാണ് കൈപ്പറ്റിയതെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. മാത്രമല്ല പള്‍സര്‍ സുനി ജയിലില്‍ നിന്നും അപ്പുണ്ണിയെ വിളിച്ചതിനും തെളിവുണ്ട്.

സുനിയുമായുള്ള ബന്ധം

സുനിയുമായുള്ള ബന്ധം

പള്‍സര്‍ സുനി അപ്പുണ്ണിയുടെ കാറ്ററിങ് വാനികളിലൊന്നിന്റെ ഡ്രൈവറായിരുന്നു. രണ്ട് മാസത്തോളം കാവ്യയുടെ ഡ്രൈവറായി സുനി ജോലി ചെയ്തതും അപ്പുണ്ണിയുടെ അറിവോടെയാണ്. എന്നാല്‍ കാവ്യയെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+