കാസർകോട് ഷിരിയയില്‍ മണൽ മാഫിയയുടെ അഴിഞ്ഞാട്ടം; തീരദേശ പോലീസിനെതിരെ നാട്ടുകാര്‍

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

ബന്തിയോട്:ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ചിലര്‍ രാത്രി കാലങ്ങളില്‍ മദ്യപിച്ച് അഴിഞ്ഞാടുന്നതായി പരാതി. ഇതുസംബന്ധിച്ച് മംഗല്‍പാടി പഞ്ചായത്തിലെ ഒരു വാര്‍ഡ് അംഗം ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി. രാത്രി കാലങ്ങളില്‍ മദ്യപിച്ച് വഴിയാത്രക്കാരെ ഓടിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

വിജിലന്‍സ് കേസില്‍ ഉന്നതര്‍ രക്ഷപ്പെടുന്നു; ബെഹ്‌റക്കെതിരേ കേന്ദ്രത്തെ സമീപിക്കുമെന്ന് ബിജെപി

മണല്‍ മാഫിയക്ക് വേണ്ടിയാണത്രെ ചില പൊലീസുകാര്‍ രാത്രി റോഡില്‍ ഇറങ്ങി കണ്ണില്‍ കാണുന്ന വരെ ഓടിക്കുന്നതെന്നാണ് പരാതി. ഷിറിയ പൊലീസ് സ്റ്റേഷന്‍ ഭരണം മണല്‍ മാഫിയയുടെ കയ്യിലാണെന്നും ഇവര്‍ തന്നെയാണ് മദ്യം എത്തിക്കുന്നതെന്നും ആരോപണമുണ്ട്. കുമ്പള പൊലീസ് സ്റ്റേഷനിലും ഷിറിയയിലെ മണല്‍ കടത്തിന് വേണ്ടി മണല്‍ മാഫിയ കയറി ഇറങ്ങുന്നുണ്ടത്രെ.

police

ഷിറിയ, കടപ്പുറം, ബത്തേരി എന്നിവിടങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ ചെറുതും വലുതുമായ വാഹനങ്ങളില്‍ അനധികൃത മണല്‍കടത്ത് വ്യാപകമെന്ന് പരാതിയുണ്ട്. മരണപാച്ചല്‍ പായുന്ന മണല്‍ വാഹനങ്ങളെ ചോദ്യം ചെയ്താല്‍ വധഭീഷണി മുഴുക്കുന്നത് പതിവ് സംഭവമാണ്. പഴയ കുമ്പള സിഐ വിവി മനോജ് മുട്ടം റെയില്‍വേ ഗേറ്റില്‍ മണല്‍ കടത്ത് നിയന്ത്രിക്കാന്‍ രണ്ട് പൊലീസുകാരെ നിയമിച്ചിരുന്നു. സിഐ മാറിയതോടെ പൊലീസുകാരെ പിന്‍വലിച്ചിട്ടുണ്ട്.

English summary
police out of control in shiriya says public,hectic complaint over police atrocities

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്