പോലീസ് അതിക്രമത്തില്‍ ഓട്ടോ ഡ്രൈവറുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: വടകര അഴിയൂര്‍ സ്വദേശി സുബൈറിനാണ് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കേള്‍വി ശക്തി നഷ്ടമായത്. ചേമ്പാല എസ്ഐ ആണ് സുബൈറിനെ മര്‍ദ്ദിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സുബൈര്‍ കുഴഞ്ഞ് വീണിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ തന്നെ സുബൈറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്തയില്‍ പറയുന്നു.

attack

വടകര അയിരൂരില്‍ വെച്ച് സുബൈറിന്‍റെ ഓട്ടോയില്‍ സഞ്ചരിച്ച സ്ത്രീയുടെ പരാതിയിലാണ് സുബൈറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്ത്രീയേയും കൊണ്ട് വാഹനത്തില്‍ പോകവെ മുന്നിലെ ഓട്ടോയെ മറികടക്കാന്‍ സുബൈര്‍ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ കൈയ്യില്‍ മറ്റൊരു വാഹനം തട്ടിയിരുന്നു. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ വിളിപ്പിച്ചത്. സേറ്റേഷനിലെത്തിയ സുബൈറിനെ കണ്ടപാടെ നീയാണല്ലേ വാഹനം ഓടിച്ചതെന്ന് ആക്രോശിച്ച് എസ്ഐ സുബൈറിന്‍റെ നെഞ്ചിലും തലയ്ക്ക് പുറകിലും മര്‍ദ്ദിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.

മര്‍ദ്ദനം തുടര്‍ന്നതോടെ ഇയാള്‍ കുഴഞ്ഞു വീണു. ഉടന്‍ പോലീസുകാര്‍ തന്നെ മാഹിയിലെ ആസ്പത്രിയിലേക്ക് ഇയാളെ കൊണ്ടു പോയി. ഇതിന് ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിലേക്ക് സുബൈറിനെ മാറ്റി. പരിശോധനയില്‍ ഇയാളുടെ തലയിലെ ഒരു ഞരമ്പിന് ക്ഷതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളുടെ കേള്‍വി ശക്തി 70 ശതമാനം നഷ്ടമായതായും ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു. സംഭവത്തില്‍ സുബൈര്‍ എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട് ..

English summary
police abuses auto driver losses hearing capacity

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്