വീട്ടമ്മയും കാമുകനും കുട്ടിയെ തല്ലിച്ചതച്ചു!പാവം ഭർത്താവിനെ പ്രതിയാക്കി!കള്ളക്കഥ പൊളിച്ച് പോലീസ്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: കുട്ടിയുടെ കൈകാലുകൾ തല്ലിയൊടിച്ച കേസിൽ വർഷത്തിന് ശേഷം പുതിയ വഴിത്തിരിവ്. കൊച്ചി വൈപ്പിനിൽ രണ്ടുവയസുകാരന്റെ കൈകാലുകൾ പിതാവ് തല്ലിയൊടിച്ചു എന്ന കേസിലാണ് ഒരു വർഷത്തിന് ശേഷം സത്യം പുറത്തുവന്നിരിക്കുന്നത്.

നേരത്തെ, കുട്ടിയുടെ പിതാവിനെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. എന്നാൽ പോലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയും കാമുകനായ യുവാവുമാണ് യഥാർത്ഥത്തിൽ കുട്ടിയെ തല്ലിച്ചതച്ചതെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയുടെ അമ്മയായ എടവനക്കാട് കരിപ്പാലപ്പറമ്പിൽ ഹസീന (33), അടുപ്പക്കാരനായ നായരമ്പലം അറക്കൽ ഡെന്നി (26) എന്നിവരെ ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ജൂലൈയിൽ...

കഴിഞ്ഞ ജൂലൈയിൽ...

കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൈകാലുകൾ ഒടിഞ്ഞ നിലയിലായിരുന്നു ഹസീനയും ഡെന്നിയും കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

മേശയിൽ നിന്ന് വീണതെന്ന്...

മേശയിൽ നിന്ന് വീണതെന്ന്...

മേശയിൽ നിന്നും വീണാണ് കുട്ടിയുടെ കൈകാലുകൾ ഒടിഞ്ഞതെന്നായിരുന്നു ഇരുവരും ഡോക്ടറെ അറിയിച്ചത്. എന്നാൽ വിശദമായ പരിശോധനയിൽ അടിയേറ്റാണ് എല്ലുകൾക്ക് ക്ഷതം സംഭവിച്ചതെന്നും, ആശുപത്രിയിലെത്തിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് പരിക്ക് പറ്റിയിട്ടുള്ളതെന്നും തെളിഞ്ഞു.

തല്ലിയൊടിച്ചത് ഭർത്താവെന്ന്...

തല്ലിയൊടിച്ചത് ഭർത്താവെന്ന്...

ഹസീനയും ഡെന്നിയും പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഡോക്ടർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ഭർത്താവായ നസീറാണ് കുട്ടിയുടെ കൈകാലുകൾ തല്ലിയൊടിച്ചതെന്നായിരുന്നു ഹസീന ചൈൽഡ് ലൈനിനും പോലീസിനും മൊഴി നൽകിയത്.

ഡെന്നി സഹോദരനെന്ന്...

ഡെന്നി സഹോദരനെന്ന്...

തന്റെ കൂടെ ആശുപത്രിയിലെത്തിയ ഡെന്നി സഹോദരനാണെന്നാണ് ഹസീന പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് കുട്ടിയുടെ പിതാവ് നസീറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

നസീർ ഒളിവിൽ...

നസീർ ഒളിവിൽ...

പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് നസീർ ഒളിവിൽ പോയി. ഇയാളുടെ പേരിലുള്ള കോഴിക്കോട്ടെ വ്യാജ വിലാസമാണ് ഹസീന പോലീസിന് നൽകിയത്. ഇതിനിടെ നാട്ടിലെത്തിയാൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഡെന്നി നസീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കുട്ടിയുടെ പേരിൽ പണപ്പിരിവും...

കുട്ടിയുടെ പേരിൽ പണപ്പിരിവും...

ഹസീനയെയും കുട്ടിയെയും താൻ നോക്കാമെന്ന് പറഞ്ഞ് ഡെന്നി നസീറിന്റെ കൈയിൽ നിന്നും മാസംതോറും 3000 രൂപ വാങ്ങിയിരുന്നു. കുട്ടിയുടെ ചികിത്സയ്ക്കെന്ന് പറഞ്ഞ് മറ്റുപലരിൽ നിന്നും ഡെന്നി പണപ്പിരിവ് നടത്തിയിരുന്നതായും ആരോപണമുണ്ട്.

പോലീസിന് രഹസ്യവിവരം,വീണ്ടും അന്വേഷണം...

പോലീസിന് രഹസ്യവിവരം,വീണ്ടും അന്വേഷണം...

ഇതിനിടെ ഡെന്നിയ്ക്ക് പണം നൽകിയ ഒരാൾ ഇരുവരും സഹോദരങ്ങളല്ലെന്ന രഹസ്യവിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

ഒടുവിൽ കുറ്റസമ്മതം...

ഒടുവിൽ കുറ്റസമ്മതം...

പോലീസ് അന്വേഷണത്തിൽ നസീറിന്റെ കോഴിക്കോട്ടെ മേൽവിലാസം വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് ഡെന്നിയെയും ഹസീനയെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ കൈകാലുകൾ തല്ലിയൊടിച്ചത് തങ്ങളാണെന്ന് ഇരുവരും പോലീസിനോട് പറഞ്ഞത്.

ഡെന്നിയുടെ ഭാര്യയും...

ഡെന്നിയുടെ ഭാര്യയും...

ഡെന്നിയുടെ ഭാര്യയും യഥാർഥത്തിൽ നടന്ന സംഭവം പോലീസിനോട് പറഞ്ഞതോടെയാണ് ഇരുവരും കുറ്റം സമ്മതിച്ചത്. തുടർന്നാണ് ഹസീനയെയും ഡെന്നിയെയും പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ റിമാൻഡ് ചെയ്തു...

പ്രതികളെ റിമാൻഡ് ചെയ്തു...

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഞാറയ്ക്കൽ എസ്ഐ ആർ. രഗീഷ്കുമാറിന്റെ നേതൃത്വത്തിലാണു കേസ് വീണ്ടും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടു വന്നത്.

English summary
police proved fake case given by house wife and her boyfriend.
Please Wait while comments are loading...