ദിലീപിനെ പൂട്ടാനുറച്ച് പൊലീസ്: വീട്ടില്‍ മിന്നല്‍ പരിശോധന, ഗേറ്റ് ചാടിക്കടന്ന് ഉദ്യോഗസ്ഥർ
എറണാകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതികളിലൊരാളായ ദിലിപീനെതിരായ നീക്കം ശക്തമാക്കി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തി കൊണ്ടിരിക്കുകകയാണ്. ദിലീപിന്റെ ആലുവയിലെ പറവൂർ കവലയിലെ വസതിയിലാണ് ക്രൈംബ്രാഞ്ച് എസ്പി ഭുവനചന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. അന്വേഷണ സംഘം എത്തുമ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഇതേ തുടർന്ന് ഗേറ്റ് ചാടിക്കടനാണ് പൊലീസ് അകത്തേക്ക് പ്രവേശിക്കുന്നത്.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസില്‍ ദിലീപ് സമർപ്പിച്ച മുന്‍കൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസില്‍ വെളളിയാഴ്ച വരെ ദിലീപിന്റെ അറസ്റ്റ് ഉണ്ടായേക്കില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപ് ഉള്‍പ്പടേയുള്ളവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിനെ പുറമെ അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ്, ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചു നല്‍കിയെന്ന് പറയപ്പെടുന്ന വിഐപി തുടങ്ങിയവരാണ് പ്രതിപ്പട്ടകയിലുള്ളത്.
പുത്തന്‍ ലുക്കില്‍ നൃത്തമാടി ആര്യ ബഡായി: വൈറലായി പുതിയ ചിത്രങ്ങള്‍

അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് ദിലീപ് ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ഇതേ തുടർന്ന് രജിസ്റ്റർ ചെയത് കേസില്‍ ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രനാണ് അന്വേഷണം നടത്തുന്നത്.

കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്ര കുമാറില്‍ നിന്നും അന്വേഷണ സംഘം വിശദമായ മൊഴി എടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ തേടി പൊലീസ് ദിലീപിന്റെ വസതിയിലെത്തിയത്. ഉദ്യോഗസ്ഥർ മതില്‍ ചാടിക്കടന്ന് വീട്ടു പറമ്പിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ദിലീപിന്റെ സഹോദരി സ്ഥലത്ത് എത്തി വീട് തുറന്ന് കൊടുത്തിട്ടുണ്ട്.

ഇതോടെ ഇരുപത് അംഗ ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറി പരിശോധന തുടങ്ങി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന എന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാനമായ തെളിവുകള്‍ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ദൃശ്യങ്ങള്‍ പകർത്തിയ ഫോണ്‍ പുഴയിലെറിഞ്ഞ് നശിപ്പിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് അന്വേഷണം സംഘം നേരത്ത് തന്നെ വ്യക്തമാക്കിയിരുന്നു. ഭീഷണി കേസിലും ഈ ദൃശ്യങ്ങള്‍ ഏറെ പ്രധാനമാണ്












Click it and Unblock the Notifications