Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ ചതിക്കുഴികള്‍ തുടരുന്നു; പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോഴിക്കോട്: വിദ്യഭ്യാസം ഓണ്‍ലൈനില്‍ നിന്ന് ഓഫ്‌ലൈനിലേക്ക് മാറിയെങ്കിലും അവരെ ചതിക്കുഴിലേക്ക് വീഴ്ത്തുന്നവര്‍ ഇതുവരെ പോയിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികളുടെ പ്രധാന ശല്യമായിരുന്നു ഇത്തരം ആളുകള്‍.

ഓണ്‍ലൈന്‍ പഠനകാലത്ത് സൗഹൃദം സ്ഥാപിച്ചവരാണ് ഓഫ്‌ലൈന്‍ ക്ലാസിലായിട്ടും വിടാതെ പിന്തുടരുന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം അശ്ശീല വീഡിയോ കോള്‍ ചെയ്ത് 20 പെണ്‍കുട്ടികളെ പീഡിപ്പിച്ച കട്ടപ്പനയിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്.

1

ഓണ്‍ലൈന്‍ പഠനകാലത്ത് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ പിന്തുടര്‍ന്നവരാണ് അവരെ ഇപ്പോഴും പിന്തുടരുന്നത്. വീഡിയോകോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്താക്കുമെന്ന ഭീഷണിയില്‍ നിസ്സഹായരായി പോവുകയാണ് കുട്ടികള്‍.കോവിഡ് വ്യാപനത്ത തുടര്‍ന്ന് ലോക്ഡൗണ്‍ നിലവില്‍ വരികയും ക്ലാസുകള്‍ ഓണ്‍ലൈനാവുകയും ചെയ്തതോടെയാണ് ഇത് മുതലാക്കി കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തുന്നത്. പഠനത്തിന്റെ പേരില്‍ കുട്ടികള്‍ മൊബൈലിലും കംപ്യൂട്ടറിലുമായതോടെ നിരവധി ചതിക്കുഴികളാണ് ഇവര്‍ക്ക് മുന്നില്‍ തുറന്ന് വന്നത്. ഒരിക്കല്‍ ഇത്തരക്കാരുമായി ചാറ്റ് ചെയ്ത് പോയാല്‍ പിന്നെ അവരെ വിടാതെ പിന്തുടരുകയാണ് ഇത്തരം ആള്‍ക്കാര്‍ ചെയ്യുന്നത്. പിന്തിരിഞ്ഞ് പോകാന്‍ ശ്രമിച്ചാല്‍ എല്ലാം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുക. അതോടെ എല്ലാവരു എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങാറാണ് പതിവ്.

2

ചൈല്‍ഡ് പോണോഗ്രഫി പോലുള്ള കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ വര്‍ധിച്ചതനുസരിച്ച് കേരളത്തിലും ഇന്റര്‍പോളിന്റെ മേല്‍നോട്ടത്തില്‍ ഐ.ബിയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടായിരുന്നു. ഇത്തരം വീഡിയോകള്‍ സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നവരെ ഐ.പി അഡ്രസ് പ്രകാരം കൈയ്യോടെ പിടികൂടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സൈബര്‍ ചതിക്കുഴികളില്‍ വീഴുന്നവരില്‍ അധികവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

3

ഇത്തരം കേസുകളില്‍ കുട്ടികളുടെ മൊഴി സ്വകാര്യമായി രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനിലെ ചതിക്കുഴികളെക്കുറിച്ചും ഇതൊഴിവാക്കേണ്ടതെങ്ങനെയെന്നും പരാതിപ്പെടേണ്ട മാര്‍ഗങ്ങളുമെല്ലാം പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പലതവണ വിശദീകരിച്ചിട്ടുമുണ്ട്. കൂടാതെ പൊലീസിന്റെ ഫേസ്ബുക്ക് ഇന്‍സറ്റഗ്രാം പേജായ കേരള പൊലീസ് എന്ന പേജ് വഴി നിരവധി വീഡിയോകളും ഇതെങ്ങനെ ഉപയോഗിക്കുമെന്നും, സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെയൊക്കെയാണെന്നമുള്ള വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍, ഇതൊന്നും രക്ഷിതാക്കളോ കുട്ടികളോ ശ്രദ്ധിക്കുന്നില്ലെന്നാണ് വിവരം. ഇതൊന്നും നമ്മുടെ കുട്ടികളെ ബാധിക്കില്ല എന്നാണ് പല രക്ഷിതാക്കളുടെയും വിചാരണമെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് പോലീസ് വീണ്ടും വീണ്ടും നിര്‍ദേശിക്കുന്നത്. മാതാപിതാക്കളുടെ നിയന്ത്രണവും പരിശോധനയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ആവശ്യമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Recommended Video

cmsvideo
    Serum Institute Will Launch Covovax for Children in Six Months | Oneindia Malayalam
    4

    കുട്ടികള്‍ കളിക്കുന്ന വീഡിയോ ഗെയിമുകള്‍, കാണുന്ന സിനിമകള്‍, സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍, അവര്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത്, സാമൂഹികമാധ്യമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും കമ്പ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുട്ടികളുടെ മുറിയില്‍ വെയ്ക്കാതിരിക്കണമെന്നും പൊലീസ് പറഞ്ഞു. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ, ഇ-മെയില്‍ വിലാസം തുടങ്ങിയവ ഇന്റര്‍നെറ്റില്‍ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണമെന്നും ആവശ്യമില്ലെന്ന് തോന്നുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നും പഠനം കഴിഞ്ഞാല്‍ കുട്ടികളെ ഒരുപാടുസമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കാന്‍ അനുവദിക്കരുതെന്നും പൊതുവായുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുതെന്നും പൊലീസ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+