കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍നിന്നുംകൊണ്ടുവന്ന 2000രൂപയുടെ 70ലക്ഷംരൂപയുടെ കുഴല്‍പണം ഒരാഴ്ച്ചത്തെ നിരീക്ഷണത്തിനൊടുവില്‍ പോലീസ് പിടികൂടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: തമിഴ്‌നാട്ടില്‍നിന്നുംകൊണ്ടുവന്ന 72ലക്ഷംരൂപയുടെ കുഴല്‍പണം ഒരാഴ്ച്ചത്തെ നിരീക്ഷണത്തിനൊടുവില്‍ പോലീസ് പിടികൂടി.

കുറിഞ്ഞി ഉദ്യാനം; നിയമസാധ്യതയുള്ള കുടിയേറ്റക്കാര്‍ക്ക് പേടിവേണ്ടെന്ന് റവന്യു മന്ത്രികുറിഞ്ഞി ഉദ്യാനം; നിയമസാധ്യതയുള്ള കുടിയേറ്റക്കാര്‍ക്ക് പേടിവേണ്ടെന്ന് റവന്യു മന്ത്രി

പണത്തോടൊപ്പം ണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണയ്ക്കടുത്തു പട്ടിക്കാട് സ്വദേശി അമാനത്ത് അബ്ദുള്‍ ഗഫൂര്‍ (38), മുള്ള്യാകുര്‍ശി സ്വദേശി പന്തലാം ചേരിയില്‍ അബ്ദുറഹിമാന്‍ (34) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ ടി.എസ്. ബിനു, ജൂണിയര്‍ എസ്‌ഐ എം.ബി. രാജേഷ്, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലീസ് സംഘം എന്നിവര്‍ ഒരാഴ്ചയോളം നടത്തിയ നിരീക്ഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്.

hawala

പിടികൂടിയ കുഴല്‍പ്പണം

തമിഴ്‌നാട്ടില്‍ നിന്നു മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവരികയായിരുന്നു പണമെന്നു അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. മലപ്പുറം പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സിഐ ടി.എസ്. ബിനു, ജൂണിയര്‍ എം.ബി രാജേഷ്, ടൗണ്‍ ഷാഡോ ടീമിലെ എന്‍.ടി. കൃഷ്ണകുമാര്‍, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍. മനോജ്കുമാര്‍, വിനോജ് കാറല്‍മണ്ണ, അനീഷ് പൂളക്കല്‍, അഷ്‌റഫ് കൂട്ടില്‍, എസ്. സുമേഷ്, പ്രഫുല്‍ പന്തലൂര്‍, സി.പി. മുരളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തു തുടരന്വേഷണം നടത്തുന്നത്.

prethi1

അറസ്റ്റിലായ പ്രതി

അടുത്തിടെയായി പെരിന്തല്‍മണ്ണയില്‍ ഡിവൈഎസ്പി എം.പി. മോഹചന്ദ്രന്റെ നേതൃത്വത്തില്‍ നിരവധി കുഴല്‍പ്പണ സംഘമാണ് പിടിയിലാകുന്നത്.

prethi2

അറസ്റ്റിലായ പ്രതി

അതീവരഹസ്യമായി നടത്തുന്ന കുഴല്‍പ്പണ ഇടപാടിലെ കരിയര്‍മാരെയും മറ്റും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചാണ് കുഴല്‍പ്പണ സംഘങ്ങളെ പിടികൂടുന്നത്. അറസ്റ്റിലായ പ്രതികളെ ഇന്നലെ പെരിന്തല്‍മണ്ണ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുന്പാകെ ഹാജരാക്കി.

English summary
Police seized the 70 lakh hawala money;brought from tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X