പെൺകുട്ടികളെ പീഡിപ്പിച്ചത് ട്യൂഷൻമാഷും ബന്ധുക്കളും!മരണം ആത്മഹത്യ,വാളയാർകേസിൽ കുറ്റപ്പത്രംസമർപ്പിച്ചു

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പോലീസ്. സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കുറ്റപ്പത്രം സമർപ്പിച്ചു. പാലക്കാട് പോക്സോ കോടതിയിലാണ് പോലീസ് കുറ്റപ്പത്രം സമർപ്പിച്ചത്.

പനി പ്രതിരോധ പ്രവർത്തനം; സർവകക്ഷിയോഗം വെള്ളിയാഴ്ച,ജില്ലകളിലും മണ്ഡ‍ലങ്ങളിലും യോഗങ്ങൾ

രണ്ട് പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ രണ്ട് കേസുകളിലുമായി ആകെ നാല് പ്രതികളാണുള്ളത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് കുറ്റപ്പത്രം സമർപ്പിച്ചിട്ടുള്ളത്.

കുറ്റപ്പത്രം സമർപ്പിച്ചു...

കുറ്റപ്പത്രം സമർപ്പിച്ചു...

വലിയ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു വാളയാറിലെ പെൺകുട്ടികളുടെ മരണം. ഈ രണ്ട് മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നത്.

നാലു പ്രതികൾ...

നാലു പ്രതികൾ...

പാലക്കാട് പോക്സോ കോടതിയിലാണ് പോലീസ് കുറ്റപ്പത്രം സമർപ്പിച്ചത്. രണ്ട് കേസുകളിലുമായി ആകെ നാലു പ്രതികളാണുള്ളത്. പോക്സോ വകുപ്പുകളും, ആത്മഹത്യാപ്രേരണ കുറ്റവുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

മരണം ആത്മഹത്യ തന്നെ...

മരണം ആത്മഹത്യ തന്നെ...

രണ്ട് പെൺകുട്ടികളുടെയും മരണം ആത്മഹത്യ തന്നെയാണെന്ന് പോലീസ് പറയുന്നത്. പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് സംസ്ഥാന പൊലീസ് മേധാവിയും നേരത്തെ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു.

തൂങ്ങിമരിച്ചത്....

തൂങ്ങിമരിച്ചത്....

പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി മരിച്ച് ഒന്നര മാസം കഴിഞ്ഞാണ് ഒൻപതുകാരിയായ ഇളയ സഹോദരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന്റെ കഴുക്കോലിൽ എട്ടടി ഉയരത്തിൽ ഒരേ സ്ഥാനത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സംശയം...

സംശയം...

എട്ടടി ഉയരത്തിൽ ഒൻപതുകാരിയായ പെൺകുട്ടി എങ്ങനെ തൂങ്ങിമരിക്കുമെന്ന ചോദ്യമാണ് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ചത്. തുടർന്ന് സംഭവം വിവാദമായതോടെ മൂത്ത സഹോദരിയുടെ മരണവും ഇളയ സഹോദരിയുടെ മരണവും പോലീസ് വീണ്ടും അന്വേഷിക്കുകയായിരുന്നു.

പോലീസ് ഭാഷ്യം...

പോലീസ് ഭാഷ്യം...

രണ്ട് പെൺകുട്ടികളുടെയും മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഒൻപതുകാരിയുടെ മരണത്തിൽ കഴുത്തിലെ കയറിന്റെ കുരുക്കും താഴെയുണ്ടായിരുന്ന കട്ടിലും ദുരൂഹത ഇല്ലാതാക്കുന്നതായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പീഡിപ്പിക്കപ്പെട്ടത് തെളിഞ്ഞു...

പീഡിപ്പിക്കപ്പെട്ടത് തെളിഞ്ഞു...

മരിക്കുന്നതിന് മുൻപ് രണ്ട് പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പെൺകുട്ടികളുടെ ബന്ധുക്കളും പിതാവിന്റെ സുഹൃത്തും ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.

പ്രതികൾ...

പ്രതികൾ...

പെൺകുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് എം.മധു (27), വി.മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതയ്ക്കൽ ഷിബു (43), അയൽവാസിയും ട്യൂഷൻ അദ്ധ്യാപകനുമായ പ്രദീപ്കുമാർ (34) എന്നിവരാണു കേസിലെ പ്രതികൾ.

English summary
police submitted charge sheet on walayar girls death.
Please Wait while comments are loading...