കലാകാരന്‍മാര്‍ക്ക് നേരേയും പോലീസിന്റെ 'സദാചാര പോലീസിങ്'; പുതുവര്‍ഷത്തില്‍ ക്രൂരമര്‍ദ്ദനം
കൊച്ചി: കേള പോലീസില്‍ 'സദാചാര പോലീസുകാര്‍' ഏറെയുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പുതുവര്‍ഷ ദിനത്തില്‍ കൊച്ചിയില്‍ വച്ച് കലാകാരന്‍മാര്‍ക്കും പോലീസിന്റെ 'സദാചാര പോലീസിങ്ങിന്' ഇരയാകേണ്ടി വന്നു. ക്രൂരമായ മര്‍ദ്ദനമാണ് ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് 'പാപ്പാഞ്ഞിയെ' ഒരുക്കിയ കലാകാരന്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ക്കൊപ്പം സ്ത്രീകളും ഉണ്ടായിരുന്നു.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷര്‍ വേണുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവര്‍ പറയുന്നു. പുതുവര്‍ഷ ദിനത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇവരിപ്പോള്‍ മട്ടാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അനില്‍ സേവ്യര്‍, അരുണ്‍ പൗലോസ്, മനു സിഎ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
പപ്പാഞ്ഞി നിര്‍മാണത്തില്‍ പങ്കാളികളായ കലാകക്ഷി ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവര്‍. കൊച്ചിന്‍ കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ കത്തിച്ചതിന് ശേഷം മാത്രമേ അത് ഒരുക്കിയ കലാകാരന്‍മാര്‍ക്ക് അവിടെ നിന്ന് പുറത്തിറങ്ങാനാവൂ. പാപ്പാഞ്ഞിയെ കത്തിച്ചതിന് ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിയ്ക്കാന്‍ പോകുമ്പോഴായിരുന്നു പോലീസിന്റെ സദാചാര പോലീസിങ്.
ആര്‍ട്ട് വര്‍ക്കേഴ്‌സിന്റെ യൂണിഫോം ധരിച്ചിരുന്നു ഇവര്‍. കാര്യങ്ങള്‍ വിശദമാക്കിയെങ്കിലും വിശ്വസിയ്ക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന സ്ത്രീകളെ കുറിച്ചും പോലീസുകാര്‍ അപമര്യാദയായി സംസാരിച്ചു. മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയും ജില്ലാ കളക്ടര്‍ക്കും, വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കലാകക്ഷി ഗ്രൂപ്പ് അറിയിച്ചു.












Click it and Unblock the Notifications