40 ടവറുകളിലെ ഫോണുകളുടെ വിവരം ശേഖരിച്ചു; ജാനകി കൊലക്കേസ് തെളിയിക്കാന്‍ പുതിയ തന്ത്രവുമായി പോലീസ്

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ ജാനകിയെ കഴുത്തിന് വെട്ടി കൊന്ന് വീട് കൊള്ളയടിച്ച കേസില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് പുതിയ തന്ത്രങ്ങള്‍ മെനയുന്നു. കൊല നടന്നത് ഡിസംബര്‍ 13ന് രാത്രി 9 മണിക്കാണ്.

ചീമേനിയിലെ ജാനകിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അന്ന് രാത്രി ഉണ്ടായിരുന്ന ഫോണുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. രാത്രി 7 മുതല്‍ 10 വരെയുള്ള സമയത്ത് പ്രവര്‍ത്തിച്ച ഫോണുകളുടെ നമ്പര്‍ ശേഖരിച്ചു. വിവിധ നെറ്റ് വര്‍ക്കുകളിലുള്ള 40 ടവറുകളുടെ റെയ്ഞ്ച് ഇവിടെ ലഭിക്കുന്നുണ്ട്. ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന മൊബൈല്‍ ടവര്‍ ഡമ്പ് ട്രാക്കര്‍ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചത്.

murder

ഒരു ലക്ഷത്തില്‍പ്പരം നമ്പറുകളാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. എന്നാല്‍ ഇവ മൊത്തം പരിശോധിക്കാതെ ചീമേനിയിലെ വീടും പരിസരവും ഉള്‍പ്പെടുന്ന പരിധിയിലെ ആയിരം നമ്പറുകള്‍ ശേഖരിച്ചു. ഓരോ നമ്പറിലേക്കും ഫോണ്‍ ചെയ്ത് ആരാണെന്ന് രേഖപ്പെടുത്തി വെക്കുകയാണ് പൊലീസ്. ഒരു കൂട്ടം പൊലീസുകാരെ ഉപയോഗിച്ചാണ് ശ്രമകരമായ ഈ ജോലി ചെയ്യുന്നത്. പൊലീസാണെന്ന് പറഞ്ഞാലും ചിലര്‍ വിശ്വസിക്കാതെ തര്‍ക്കിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്ത്രീകളുടെ നമ്പറുകളില്‍ വിളിച്ച് മേല്‍വിലാസം ചോദിച്ചാല്‍ മോശമായ പ്രതികരണം ലഭിക്കുന്നുണ്ട്.

കൊലയില്‍ പങ്കാളികളായവര്‍ നാട്ടില്‍ നിന്ന് മുങ്ങിയിട്ടുണ്ടോയെന്ന് അറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പരിശോധന നടത്തുന്നത്. പിന്നീട് ഏതെങ്കിലും ഘട്ടത്തില്‍ ഇത്രയും ആള്‍ക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും പൊലീസിന് സാധിക്കും.

സ്വിച്ച് ഓഫ് ആയി കിടക്കുന്ന ഫോണ്‍ ഉടമകളെ തിരയാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊലയില്‍ പങ്കാളികളായവരിലൊരാളുടെ കയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ മൊബൈല്‍ ഫോണിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കൊലയാളിയില്‍ എത്തുമെന്ന് പൊലീസ് വിശ്വസിക്കുന്നു.


വാഹന പരിശോധന നടത്താന്‍ അധികാരം ആര്‍ക്ക് ?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police with new tricks to investigate Janaki murder case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്