തെക്ക് വോട്ടെടുപ്പ് അവസാനിച്ചു; വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശവും; മറ്റന്നാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. തെക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലായിരുന്നു വടക്കന്‍ കേരളം. ഇന്ന് വൈകിട്ട് ആറരയോടെയാണ് പ്രചാരണം അവസാനിച്ചത്. നഗര-ഗ്രാമ വീഥികളെ ആവേശത്തിലാഴ്ത്തിയാണ് കൊട്ടിക്കലാശം നടന്നത്. ആവേശത്തിന് ചൂട് പകര്‍ന്ന് രാഷ്ട്രീയ നേതാക്കളും കൊട്ടിക്കലാശത്തിന് എത്തിയതോടെ പ്രവര്‍ത്തകരും ആവേശഭരിതരായി. കണ്ണൂരും മലപ്പുറത്തും ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ നേരിയ സംഘര്‍ഷം ഉണ്ടായി.
നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. വ്യാഴാഴ്ച്ചയാണ് തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് വരെയുള്ള ജില്ലകളിലെ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തുന്നത്. ആദ്യഘട്ടത്തിലെ മികച്ച പോളിങ്ങിനെ തുടര്‍ന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

നാളെ വീടുകള്‍ കയറിയിറങ്ങി പരാവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാകും സ്ഥാനാര്‍ത്ഥികള്‍. വടക്കോട്ടു വരുമ്പോള്‍ യുഡിഎഫും എന്‍ഡിഎയും ശബരിമല കൊള്ള ഉയര്‍ത്തിയാണ് പ്രചാരണം നടത്തിയത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം.
വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാര്‍ഡുകളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications