നടിയെ മൃഗീയമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അയാളുടെ പക്കല്‍ തന്നെ..!! നുണപരിശോധനയില്‍ എല്ലാം തെളിയും!!

  • By: അനാമിക
Subscribe to Oneindia Malayalam

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ അടക്കമുള്ള പ്രതികളെ പിടികൂടാന്‍ കഴിഞ്ഞെങ്കിലും നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ഇനിയും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഫോണ്‍ സംബന്ധിച്ച് പള്‍സര്‍ സുനി പല തവണ മൊഴി മാറ്റിപ്പറഞ്ഞതാണ് കാരണം.

Read Also: 2019ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നിലം തൊടില്ല..! പുതുതന്ത്രങ്ങള്‍ തേടുന്നു..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

Read Also: നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ തന്നെയും കൊല്ലുമായിരുന്നു..!! വേലക്കാരി വെളിപ്പെടുത്തുന്നു..!!

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ആ ഫോണ്‍ പ്രമുഖ അഭിഭാഷകന്റെ പക്കലാണുള്ളതെന്നാണ് പോലീസ് നിഗമനം. ഈ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അന്വേഷണ സംഘം.

മൊബൈൽ ഇരുട്ടിൽ തന്നെ

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന ആ മൊബൈല്‍ ഫോണ്‍ കേസില്‍ സുപ്രധാനമായ തെളിവാണ്. എന്നാല്‍ കേസിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഫോണ്‍ എവിടെയെന്ന് പോലീസിന് കണ്ടെത്താന്‍ സാധിച്ചില്ല. സുനിയാവട്ടെ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്.

അഭിഭാഷകന്റെ പക്കലെന്ന്

ആലുവ കോടതിയില്‍ സുനിയും കൂട്ടാളിയും കീഴടങ്ങുന്നതിന് തൊട്ടുമുന്‍പ് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കൊ്ച്ചിയിലെ പ്രമുഖ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന മൊഴിയാണ് പോലീസ് വിശ്വാസത്തിലെടുത്തിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചു.

പരിശോധനയിൽ കണ്ടെത്തിയില്ല

ഫോണ്‍ സംബന്ധിച്ച പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 21ന് പ്രതീഷ് ചാക്കോയുടെ കൊ്ച്ചിയിലെ ഓഫീസിലും ആലുവയിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല.

നിഷേധിച്ച് പ്രതീഷ്

റെയ്ഡില്‍ പള്‍സര്‍ സുനിയുടെ ബാഗും വസ്ത്രങ്ങളും മാത്രമാണ് പോലീസിന് കണ്ടെത്താന്‍ സാധിച്ചത്. ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി രണ്ട് തവണ പ്രതീഷ് ചാക്കോയെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ സുനിയുടെ മൊഴി പ്രതീഷ് നിഷേധിച്ചു.

നുണപരിശോധന നടത്തും

പ്രതീഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. മാത്രമല്ല നുണപരിശോധന നടത്തുന്നതിനായും പോലീസ് കോടതിയുടെ അനുമതി തേടും. മൊബൈല്‍ കണ്ടെടുക്കാന്‍ സാധിക്കാതെ വന്നാല്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ പ്രതീഷിനേയും കേസില്‍ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കും.

ഫോൺ കേസിന് ബലം

പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി കേസില്‍ പോലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം ഉപേക്ഷിക്കാന്‍ തയ്യാറല്ല. ഫോണ്‍ ലഭിച്ചാല്‍ അത് കേസിന് ഏറെ ബലം നല്‍കും

ഓടയിലെന്ന് ആദ്യ മൊഴി

ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ വെണ്ണലയ്ക്ക് സമീപത്തെ ഓടയില്‍ നിക്ഷേപിച്ചുവെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. ഓടയില്‍ തിരച്ചില്‍ നടത്തിയ പോലീസിന് ഫോണ്‍ ലഭിച്ചില്ല. സുനി പിന്നെയും മൊഴി മാറ്റി.

കായലിലെന്ന് പിന്നെ

നടിയെ ആക്രമിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ ഗോശ്രീ പാലത്തിന് സമീപം കൊച്ചി കായലില്‍ ഫോണ്‍ ഉപേക്ഷിച്ചുവെന്നായിരുന്നു പിന്നീടുള്ള മൊഴി. വഴിക്കുള്ള കാട്ടില്‍ ഉപേക്ഷിച്ചുവെന്നും മൊഴി നല്‍കി. ഇവിടങ്ങളിലൊക്കെ പരിശോധന നടത്തിയിട്ടും ഫോണ്‍ ലഭിച്ചില്ല.

ഒടുവിൽ അഭിഭാഷകനിലേക്ക്

അതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പള്‍സര്‍ സുനി മറ്റൊരാള്‍ക്ക് കൈമാറിയതായി കൂട്ടുപ്രതികള്‍ മൊഴി നല്‍കി. എന്നാലിത് സുനി നിഷേധിച്ചു. തുടര്‍ന്നാണ് തന്റെ അഭിഭാഷകന്റെ പക്കലാണ് ഫോണ്‍ ഉള്ളതെന്ന് സുനി മൊഴി നല്‍കിയത്.

English summary
In Actress kidnapping case Police for polygraph test of advocate who have Pulsar Suni's Mobile phone
Please Wait while comments are loading...