• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയെ അവഹേളിച്ച് പോസ്റ്റ്: ഒരാള്‍ അറസ്റ്റില്‍, സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

പത്തനാപുരം: അന്തരിച്ച സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് ഒരാള്‍ അറസ്റ്റില്‍. ഫാമിംഗ് കോര്‍പ്പറേഷന്‍ ജീവനക്കാരാണ് അറസ്റ്റിലായത്. കോര്‍പ്പറേഷന്‍ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈംവര്‍ കം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് അറസ്റ്റിലായത്. കായംകുളം സ്വദേശിയായ വിഷ്ണു ജി കുമാറാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ഡി വൈ എഫ് ഐ നേതാവ് വിഷ്ണു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ഒരു കൊലപാതകക്കേസില്‍ പങ്കുണ്ടെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സി പി എമ്മിന്റെ പ്രാദേശിക ഘടകവും പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിഷ്ണു ജി കുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഫാമിംഗ് കോര്‍പ്പറേഷന്‍ എം ഡി ഷിബുകുമാര്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ കോടിയേരിയെ അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ പിള്ളയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്റെ നിര്‍ദ്ദേശ പ്രകാരമാണ് അടിയന്തര നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ശാസ്താകോട്ട പൊലീസ് കേസെടുത്തിരുന്നു.

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിച്ചു. പയ്യാമ്പലത്തെ കടല്‍ത്തീരത്താണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമം. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കൂടിരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് ശവമഞ്ചം താങ്ങിയത്. ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറപ്പെട്ടപ്പോഴും പയ്യാമ്പലത്തേക്കുള്ള വിലാപ യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.

വളര്‍ത്തി വലുതാക്കിയവരാല്‍ അവഹേളിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍; അനുസ്മരിച്ച് കെടി കുഞ്ഞുമോന്‍വളര്‍ത്തി വലുതാക്കിയവരാല്‍ അവഹേളിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍; അനുസ്മരിച്ച് കെടി കുഞ്ഞുമോന്‍

കാല്‍ നട ആയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, നേതാക്കളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, എം എ ബേബി എന്നിവര്‍ വിലാപയാത്രയ്‌ക്കൊപ്പം എത്തിയത്. സി പി എം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുശേഷം രണ്ടേ കാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്.

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആദരസൂചകമായി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തലശേരിയിലാണ് സംസ്‌കാരം. മൃതദേഹം ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ ചെന്നൈയില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭൗതികശരീരം തലശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ വികാരഭരിതമായിരുന്നു.

English summary
Post insulting Kodiyeri Balakrishnan: One arrested and government employee suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X