നിഥിനയുടെ മരണകാരണം ആഴത്തിലുള്ള മുറിവ്; ധമനികൾ മുറിഞ്ഞ് രക്തം വാർന്നു
കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജിൽ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിന മോളുടെ മരണം ആഴത്തിലുള്ള മുറിവിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് മരണകാരണം. കഴുത്തിൽ ആഴത്തിലും വീതിയിലുമുള്ള മുറിവുണ്ടായിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തൽ. അതേസമയം, ഉച്ചയ്ക്ക് 12:15 ഓടെ വീട്ടിലെത്തിച്ച മൃതദേഹം തലയോലപ്പറമ്പിലെ ബന്ധുവിൻ്റെ വീട്ടിൽ രണ്ടുമണിയോടെ സംസ്കരിക്കും.

രാവിലെ 9 മണിക്ക് പാലായിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹം 10:30 ഓടെ പോസ്റ്റ്മോർട്ടത്തിനായി കയറ്റി. തുടർന്ന് 11:30ന് പോസ്റ്റ്മോർട്ടം, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊലീസിൻ്റെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12:15 ഓടെയാണ് നിഥിനയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചത്.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

അതേസമയം, നിഥിന മോളുടെ മരണം ആഴത്തിലുള്ള മുറിവിനെ തുടർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് മരണകാരണം. കഴുത്തിൽ ആഴത്തിലും വീതിയിലുമുള്ള മുറിവുണ്ടായിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്. മെഡിക്കൽ കോളേജിലെ സീനിയർ ഫോറൻസിക് സർജനാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

കോളേജിലേക്ക് പരീക്ഷയ്ക്കായി പോയ നിഥിനയെ ചേതനയറ്റ് വീട്ടിലെത്തിച്ചപ്പോൾ അത് കണ്ടു നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. അമ്മ ബിന്ദുവും നിഥിനയുടെ ബന്ധുക്കളുമെല്ലാം അലമുറയിട്ട് നിലവിളിച്ച് കരഞ്ഞു നിൽക്കുന്ന കാഴ്ചകൾ നാടിൻ്റെ നൊമ്പരമായി മാറി. പൊതുപ്രവർത്തകരും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരും വീട്ടിലെത്തി അവസാനമായി യാത്രയപ്പ് നൽകി.

പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കപ്പുറം നാടിൻ്റെ അഭിമാനമായിരുന്നു ഈ പെൺകുട്ടി. പൊതുപ്രവർത്തന രംഗത്തും രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അതിനാൽ, തന്നെ നാട്ടുകാർക്കും നല്ല അഭിപ്രായം മാത്രമാണ് ഈ കുടുംബത്തെ കുറിച്ച് പറയാനുള്ളത്. രോഗി ആയിരുന്നിട്ടു പോലും അമ്മ ബിന്ദുവിന് മകൾ പഠിച്ചുവളർന്ന് നല്ലൊരു ജോലി നേടി ഉന്നത സ്ഥാനങ്ങളിലെത്തണമെന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. അതിനായി അത്രത്തോളം കഷ്ടപ്പെട്ടിരുന്നു അമ്മ.

അമ്മയുടെ ചികിത്സയ്ക്കും മറ്റുമായി പാർടൈം ജോലി ചെയ്യാനും നിഥിന തയ്യാറായിരുന്നു. അങ്ങനെ, ഇല്ലായ്മകൾക്കപ്പുറത്തുനിന്ന് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഈ കുടുംബം നടത്തിയ പരിശ്രമങ്ങളാണ് ഒറ്റനിമിഷം കൊണ്ട് പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നതിലൂടെ അസ്തമിച്ചത്.

നിഥിനമോളെ കൊലപ്പെടുത്താന്‍ ബ്ലേഡ് വാങ്ങിയെന്ന് പ്രതി അഭിഷേക് ബൈജു രാവിലെ പൊലീസിന് മൊഴി നൽകിയിരിന്നു. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു. നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായും വിവരമുണ്ട്. അഭിഷേക് ഇപ്പോൾ പാലാ ഡിവൈഎസ്പി ഓഫീസിലാണുള്ളത്. പ്രതിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും തെളിവെടുപ്പിനായി കൊണ്ടുവരിക.

പാലാ സിഐ പ്രതിയുമായി തെളിവെടുപ്പ് നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പൊലീസ് പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് ആലോചിക്കുന്നത്. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും അനുബന്ധ നടപടികൾക്കുമായിട്ടാണ് പ്രതിയെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം, തെളിവെടുപ്പിൻ്റെ ഭാഗമായി ശാസ്ത്രീയവശങ്ങളും അന്വേഷണ സംഘം അവലംബിക്കും. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കും. പ്രണയത്തിൽ നിന്ന് നിരസിച്ചതിനെ തുടർന്ന് നിഥിനയുടെ അമ്മയ്ക്ക് അടക്കം പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു. ഇതുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതകത്തിനു പിന്നിൽ വേറെ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്ന കോളേജ് ഗ്രൗണ്ടിലെത്തിച്ച് പ്രതിയെ തെളിവെടുക്കും. നിഥിന മോളെ കൊലപ്പെടുത്തിയശേഷം പ്രതി കോളേജ് ഗ്രൗണ്ടിന് സമീപമുള്ള ബെഞ്ചിൽ വിശ്രമിച്ചിരുന്നതായും പറയുന്നുണ്ട്. ഇവിടെ ഉൾപ്പടെ എത്തിച്ച് വിശദമായ പരിശോധന നടത്തും.

കൂടാതെ, കൂത്താട്ടുകുളത്തെ ഒരു കടയിൽ നിന്നാണ് പേപ്പർ കട്ടറിൽ ഉപയോഗിക്കാനുള്ള പുതിയ ബ്ലേഡ് പ്രതി വാങ്ങിയത്. അഭിഷേകിനെ ഇവിടെയെത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ, ഇക്കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ 11.15 ന് നിഥിന പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് അഭിഷേക് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം കത്തിയുമായി സമീപത്തിരുന്ന സഹപാഠി കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പൊലീസെത്തി അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications