കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി ജീവനക്കാരെയും ആരോഗ്യവകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് അബ്ദുല്‍ വഹാബ് എംപി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ ഐസിയു ആംബുലന്‍സിലേക്ക് ആവശ്യമായ പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ആംബുലന്‍സ് സമര്‍പ്പണ ഉദ്ഘാടനം പി.വി അബ്ദുല്‍ വഹാബ് എംപി നിര്‍വ്വഹിച്ചില്ല. ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ വെച്ച് ആരോഗ്യ വകുപ്പിലെ ഉദേ്യാഗസ്ഥര്‍ക്കെതിരെയും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നിലമ്പൂര്‍ ആസ്പത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെയും പിവി അബ്ദുല്‍ വഹാബ് എംപിയുടെ രൂക്ഷ വിമര്‍ശനം.

യോഗേഷ് മതം മാറി അൽത്താഫായി! തട്ടിക്കൊണ്ടുപോയി മതം മാറ്റിയതെന്ന് ബന്ധുക്കൾ... പിന്നിൽ യുവതി...
ആസ്പത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മന:പൂര്‍വ്വം ഉദേ്യാഗസ്ഥര്‍ തടസ്സം നില്‍ക്കുകയാണെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. നിലമ്പൂര്‍ ജില്ലാ ആശുപത്രി അധികൃതരുടെയും, ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥരുടെയും നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം ഐസിയു ആംബുലന്‍സിന്റെ ഉദ്ഘാടനം നടത്തില്ലെന്ന് പ്രഖ്യാപിക്കുയായിരുന്നു. പകരം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ ചെറിയ ആംബുലന്‍സിന്റെ താക്കോല്‍ ഡിഎംഒക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഒന്നര വര്‍ഷം മുമ്പാണ് ഐസിയു ആംബുലന്‍സും, ചെറിയ ആംബുലന്‍സും നല്‍കാന്‍ എംപി തീരുമാനിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലാ ആസ്പത്രിക്ക് ഐസിയു ആംബുലന്‍സ് നല്‍കുന്നത്.

 nbr

അതിനുവേണ്ട പണവും അനുവദിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസ്, ആരോഗ്യ വകുപ്പ് എന്നിവയില്‍ ഫയല്‍കുരുങ്ങി ഒന്നര വര്‍ഷമായി മുടങ്ങിക്കിടക്കുയായിരുന്നു. എംപി ശക്തമായ സമ്മര്‍ദ്ധം ചെലുത്തിയതിന്റെ ഫലമായാണ് രണ്ട് ആംബുലന്‍സുകളും ഇപ്പോഴെങ്കിലും വാങ്ങുവാന്‍ സാധിച്ചത്. എന്നാല്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ ഇപ്പോഴും ആരോഗ്യ വകുപ്പ് തയ്യാറായില്ല ഇതാണ് എംപിയുടെ വിമര്‍ശനത്തിനു കാരണമായത്.

icu-ambulance

നിലമ്പൂര്‍ ജില്ലാ ആസ്പത്രിക്ക് വേണ്ടി നല്‍കുവാന്‍ തീരുമാനിച്ച ഐസിയു ആംബുലന്‍സ് പദ്ധതി ഇത്രയും കാലം നീണ്ടുപോയത് ഉദേ്യാഗസ്ഥരുടെ കെടുകാര്യസ്ഥതമൂലമാണെന്ന് എംപി കുറ്റപ്പെടുത്തി. ഇതുവരെ ആംബുലന്‍സിലേക്ക് ആവശ്യമായ പരിശീലനം ലഭിച്ച രണ്ട് നഴ്‌സുമാരെയും, ഡ്രൈറെയും നിയമിച്ചിട്ടില്ല. ഏഴ് ദിവസമായി ഈ വാഹനവും അതിലേക്കുള്ള ഉപകരണവും ആസ്പത്രി വളപ്പിലെത്തിയിട്ട്. ഇതുവരെ ഉപകരണങ്ങള്‍ ശരിയായ വിധത്തില്‍ ആംബുലന്‍സില്‍ ക്രമീകരിച്ചിട്ടില്ല.

അതിനാല്‍ ഇന്ന് ആംബുലന്‍സ് ഉദ്ഘാടനം നടത്തിക്കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ അതിന് ആവശ്യക്കാര്‍ വരും. എല്ലാ സംവിധാനവും ഒരുക്കിയിട്ടും പരിശീലനം ലഭിച്ച ജീവനക്കാരില്ലാതെ ഇത് സര്‍വ്വീസ് നടത്തുവാന്‍ കഴിയില്ല. 30 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ ആംബുലന്‍സ് കട്ടപ്പുറത്ത് കിടക്കും. ജനപ്രതിനിധി എന്ന നിലയില്‍ എനിക്ക് അത് ചീത്തപ്പേരുണ്ടാക്കും. അതിനാല്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം ഇപ്പോള്‍ നടത്തുന്നതല്ലെന്നും, ആംബുലന്‍സ് സര്‍വ്വീസ് നടത്തുവാന്‍ എപ്പോഴാണോ പൂര്‍ണ്ണ സജ്ജമാകുന്നത് അപ്പോള്‍ ഉദ്ഘാടനം നടത്താമെന്നും അബ്ദുല്‍ വഹാബ് എംപി പരസ്യമായി പ്രഖ്യാപിച്ചു.

ആരോഗ്യ വകുപ്പിന്റെ അനാസ്ഥ അദ്ധേഹം ഓരോന്നായി എണ്ണിപ്പറഞ്ഞായിരുന്നു ആസ്പത്രി വളപ്പില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് അദ്ധേഹം പ്രസംഗിച്ചത്. കിഡ്‌നി രോഗികള്‍ക്ക് ആസ്പത്രിയിലെ ഡയാലിസിസ് ബ്ലോക്കിലേക്ക് കയറാന്‍ ലിഫ്റ്റ് സ്ഥാപിക്കുവാന്‍ രണ്ട് വര്‍ഷം മുമ്പ് തുക അനുവദിച്ചതാണ്. എന്നാല്‍ ഇതുവരെ അത് നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കര്‍ ഉള്‍പ്പെടെ ആദിവാസികള്‍ ഒട്ടേറെയുള്ള മേഖലയാണ് നിലമ്പൂര്‍. ഇവിടെയുള്ളവര്‍ക്ക് ചികിത്സക്ക് ഏക ആശ്രയമാണ് ജില്ലാ ആസ്പത്രി. ഇവിടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചിലര്‍ തുരങ്കം വെക്കുകയാണ്. അതിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും എം.പി ആവശ്യപ്പെട്ടു.

വി.അബ്ദുല്‍ വഹാബ് എംപിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയാലിസിസ് ഐസിയുവിലേക്ക് ലിഫ്റ്റ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുരങ്കം വെച്ചത് ഉദേ്യാഗസ്ഥരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്‍. ജില്ലാ ആസ്പത്രിയിലേക്ക് എംപിയുടെ ഫണ്ടില്‍ നിന്നും വാങ്ങിയ ആംബുലന്‍സ് സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ധേഹം. ജില്ലാ പഞ്ചായത്ത് എല്ലാ വികസന പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഉദേ്യാഗസ്ഥര്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്

ലിഫ്റ്റ് സ്ഥാപിക്കുന്നതിന് എംപി തുക അനുവദിച്ചപ്പോള്‍ തന്നെ 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലേക്ക് അയച്ചു. പിന്നിട് ടെണ്ടര്‍ നടപടി തുടങ്ങുവാന്‍ മുതിര്‍ന്നപ്പോള്‍ അയച്ച എസ്റ്റിമേറ്റ് ഫയല്‍ കാണാനില്ലെന്നാണ് നിലമ്പൂരില്‍ നിന്നും അറിയിച്ചത്. തുടര്‍ന്ന് വീണ്ടും ജില്ലാ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ വെക്കുകയും 25 ലക്ഷം രൂപയുടെ മറ്റൊരു എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുകയും ചെയ്തു. രണ്ടാമത് തയ്യാറാക്കിയ എസ്റ്റിമേറ്റ് നിലമ്പൂരിലെത്തിയപ്പോഴാണ് മുമ്പ് നല്‍കിയ എസ്റ്റിമേറ്റ് പൊങ്ങി വന്നത്.

ഇവിടെയുള്ള ആരോഗ്യ വകുപ്പിലെ ഉദേ്യാഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇത് വൈകാന്‍ കാരണം. ഇപ്പോള്‍ എല്ലാ നടപടികളും പൂര്‍ത്തിയായെന്നും ടെണ്ടര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ധേഹം അറിയിച്ചു. ആസ്പത്രിയില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ സാധിക്കാത്തത് സംസ്‌കരിക്കുവാന്‍ സ്ഥലം ലഭ്യമല്ലാത്തതിനാലാണ്. മുനിസിപ്പാലിറ്റി മാലിന്യം സംസ്‌കരിക്കുവാനുള്ള സ്ഥലം കണ്ടെത്തി നല്‍കണം. അതിന് വേണ്ടി 8ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. മാലിന്യം വാഹനങ്ങളില്‍ കയറ്റി കൊണ്ടു പോകുമ്പോള്‍ നാട്ടുകാര്‍ തടയുന്നത് മാലിന്യനീക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇതിന് മാറ്റമുണ്ടാകാന്‍ എല്ലാവരും സഹകരിക്കണമെന്നും ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.

രാമക്ഷേത്രത്തിന് തടസ്സം നിന്നാൽ ബിജെപിയിതര എംപിമാർ വിവരമറിയും!!രാമക്ഷേത്രത്തിന് തടസ്സം നിന്നാൽ ബിജെപിയിതര എംപിമാർ വിവരമറിയും!!

English summary
pp abdul wahab mp criticized health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X